Saturday Astro Remedies: നിങ്ങളിലെ ഈ ചെറിയ മാറ്റം മതി, ശനിദോഷം അകലും… ജീവിതത്തിൽ സൗഭാഗ്യങ്ങൾ നിറയും

Saturday Astro Remedies to please lord shani: നീതിയുടെ ദേവനായ ശനി നമ്മളുടെ കർമ്മങ്ങൾക്ക് അനുസരിച്ചുള്ള ഫലവും നൽകും.കഠിനാധ്വാനത്തിനും ക്ഷമയ്ക്കും പ്രതിഫലം നൽകുന്ന നീതിമാനായ ദൈവം കൂടിയാണ് ശനിദേവൻ. അതിനാൽ ശനിയുടെ ദോഷങ്ങൾ അകറ്റുന്നതിനും ജീവിതത്തിൽ സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നതിനും....

Saturday Astro Remedies: നിങ്ങളിലെ ഈ ചെറിയ മാറ്റം മതി, ശനിദോഷം അകലും... ജീവിതത്തിൽ സൗഭാഗ്യങ്ങൾ നിറയും

Saturday Astro Remedies

Published: 

15 Nov 2025 07:46 AM

നവഗ്രഹങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമാണ് ശനി. ശനിയെ കർമ്മത്തിന്റെ ദേവനായാണ് കണക്കാക്കപ്പെടുന്നത്. ഒരാളുടെ ജീവിതത്തിൽ ശനിയുടെ സ്ഥാനം ശരിയല്ലെങ്കിൽ പല വെല്ലുവിളികളും നേരിടേണ്ടതായി വരും. ജീവിതത്തിൽ അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടുകയും ജീവിതത്തിൽ ഉയർച്ച ഇല്ലാതാവുകയും ചെയ്യും. എന്നാൽ നീതിയുടെ ദേവനായ ശനി നമ്മളുടെ കർമ്മങ്ങൾക്ക് അനുസരിച്ചുള്ള ഫലവും നൽകും.

കഠിനാധ്വാനത്തിനും ക്ഷമയ്ക്കും പ്രതിഫലം നൽകുന്ന നീതിമാനായ ദൈവം കൂടിയാണ് ശനിദേവൻ. അതിനാൽ ശനിയുടെ ദോഷങ്ങൾ അകറ്റുന്നതിനും ജീവിതത്തിൽ സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നതിനും നിങ്ങളുടെ ജീവിതത്തിലും ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് വളരെ നല്ലതാണ്. അതിനാൽ വളരെ പ്രധാനം ഉള്ളതാണ് ഭക്തിയോടെ ദിവസം ആരംഭിക്കുക എന്നുള്ളത്. ദിവസവും അതിരാവിലെ എഴുന്നേൽക്കുകയും കുളിക്കുകയും ചെയ്യുക.

ALSO READ: ഉത്പന്ന ഏകാദശിയിൽ ഈ സ്തോത്രം ചൊല്ലൂ; ലക്ഷ്മിദേവി വർഷം മുഴുവൻ അനുഗ്രഹം ചൊരിയും

ജീവിതത്തിൽ എളിമ, കഠിനാധ്വാനം മറ്റുള്ളവരെ സഹായിക്കൽ എന്നിവ ശനിയെ ആകർഷിക്കും. അതായത് മുതിർന്നവരെ സഹായിക്കുക. അവരെ ബഹുമാനിക്കുക കഷ്ടപ്പെടുന്നവരെയും ദുരിതം അനുഭവിക്കുന്നവരെയും പിന്തുണയ്ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നത് അനുഗ്രഹങ്ങൾക്ക് കാരണമാകും. മാത്രമല്ല ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിൽ പോസിറ്റീവ് എനർജി നിറയും. പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും വളരെ നല്ലതാണ്. ആളുകളോട് അനാവശ്യമായി കോപപ്പെടുന്നത് ഒഴിവാക്കുക ഏതൊരു കാര്യത്തെയും ക്ഷമയോടുകൂടി കൈകാര്യം ചെയ്യുക എന്നതും നല്ലതാണ്.

അതിനാൽ ധ്യാനം, യോഗ പരിശീലനം എന്നിവയും നല്ലതാണ്. മാത്രമല്ല ശനിയാഴ്ച ദിവസങ്ങളിൽ ശനിദേവന്റെ ക്ഷേത്രങ്ങൾ ദർശിക്കുന്നതും അദ്ദേഹത്തിന് കടുകെണ്ണ ഉപയോഗിച്ച് തിരി തെളിയിക്കുന്നതും നല്ലതാണ്. അഥവാ നിങ്ങളുടെ സമീപപ്രദേശത്ത് ശനിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ ഇല്ലെങ്കിൽ വീട്ടിൽ എള്ളെണ്ണ കൊണ്ടുള്ള വിളക്ക് കത്തിച്ച് ഓം ശം ശനിചാരായ നമ എന്ന മന്ത്രം ചൊല്ലുന്നതും നല്ലതാണ്. കൂടാതെ ശനിയുടെ കഠിനമായ ഫലങ്ങളിൽ നിന്നും രക്ഷ നേടുന്നതായി ഹനുമാൻ ചാലിസ ചൊല്ലുകയോ ഹനുമാൻ ക്ഷേത്രങ്ങൾ സന്ദർശിക്കുകയോ ചെയ്യുക. കൂടാതെ ഹനുമാന് ശർക്കര പൂക്കൾ സിന്ദൂരം എന്നിവയും സമർപ്പിക്കുക.\

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും