Saturday Astro Tips: ശനി ദോഷം ഉള്ളവർ അബദ്ധത്തിൽ പോലും ഇക്കാര്യങ്ങൾ ചെയ്യരുത്!

വായു പുത്രനായ ഹനുമാനെ ശനിയാഴ്ച ആരാധിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും ശനിയാഴ്ചകളിൽ നാം അറിയാതെ പോലും ചെയ്യുന്ന ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ വലിയ നാശങ്ങൾക്ക് കാരണമാകും. എന്നാൽ ഇവയെല്ലാം അറിഞ്ഞു പ്രവർത്തിക്കുകയാണെങ്കിൽ ജീവിതത്തിൽ സർവ്വ ഐശ്വര്യവും സമ്പത്തും വന്ന് ചേരും.അതിനാൽ ശനിയാഴ്ചകളിൽ ഭഗവാൻ ശനിയുടെ കൃപ ലഭിക്കുന്നതിനായി.............

Saturday Astro Tips: ശനി ദോഷം ഉള്ളവർ അബദ്ധത്തിൽ പോലും ഇക്കാര്യങ്ങൾ ചെയ്യരുത്!

Saturday Astro Remedies

Published: 

18 Apr 2026 | 08:00 AM

ഹിന്ദുമതത്തിൽ ശനി ഭഗവാന് വലിയ പ്രാധാന്യമാണുള്ളത്. ശനിയാഴ്ച ദിവസങ്ങളിൽ ശനി ഭഗവാനെ ആരാധിക്കുന്നത് ജീവിതത്തിലെ സർവ്വ തടസ്സങ്ങളും നീക്കി ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. കൂടാതെ വായു പുത്രനായ ഹനുമാനെ ശനിയാഴ്ച ആരാധിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും ശനിയാഴ്ചകളിൽ നാം അറിയാതെ പോലും ചെയ്യുന്ന ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ വലിയ നാശങ്ങൾക്ക് കാരണമാകും. എന്നാൽ ഇവയെല്ലാം അറിഞ്ഞു പ്രവർത്തിക്കുകയാണെങ്കിൽ ജീവിതത്തിൽ സർവ്വ ഐശ്വര്യവും സമ്പത്തും വന്ന് ചേരും.

അതിനാൽ ശനിയാഴ്ചകളിൽ ഭഗവാൻ ശനിയുടെ കൃപ ലഭിക്കുന്നതിനായി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ഹിന്ദു വിശ്വാസം അനുസരിച്ച് ശനിയാഴ്ച ദിവസം ഇരുമ്പോ ഇരുമ്പുകൊണ്ട് നിർമ്മിച്ച എന്തെങ്കിലോ വസ്തുക്കൾ വാങ്ങുവാൻ പാടില്ല. അങ്ങനെ ചെയ്യുന്നത് ശനിദേവന്റെ ശിക്ഷ ലഭിക്കുന്നതിന് കാരണമാകും. കൂടാതെ മരം, കൽക്കരി, എണ്ണ, ഉപ്പ് മുതലായ വാങ്ങുന്നതും ഒഴിവാക്കണം. ശനിയാഴ്ച ദിവസങ്ങളിൽ മാംസ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.

ALSO READ:5 രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും! അക്ഷയത്രിതിയ ദിനത്തിൽ അപൂർവ്വ രാജയോ​ഗം

അല്ലാത്തപക്ഷം ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കില്ല. കൂടാതെ പാൽ, പാലുൽപന്നങ്ങൾ എന്നിവ കഴിക്കുന്നതും ഒഴിവാക്കുക. കൂടാതെ ശനിയാഴ്ചകളിൽ മറ്റുള്ളവരെ ദ്രോഹിക്കുന്ന ഒരു കാര്യങ്ങളും ചെയ്യരുത്. ശനിയാഴ്ച എന്നല്ല ഒരിക്കലും മറ്റുള്ള മനുഷ്യർക്കും മൃഗങ്ങൾക്കോ ഉപദ്രവം ആകുന്ന ഒരു പ്രവർത്തികളും ചെയ്യരുത്. അല്ലാത്തപക്ഷം നമ്മുടെ ജീവിതത്തിലും ദുരിതവും ദുരന്തവും വന്നു ചേരും.

ജീവിതത്തിലെ സർവ്വ ഐശ്വര്യത്തിന് വേണ്ടി ശനിയാഴ്ച ദിവസങ്ങളിൽ ഹനുമാനെ ആരാധിക്കുന്നതും ഹനുമാൻ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും വളരെ നല്ലതാണ്. കൂടാതെ ശനിയാഴ്ചകളിൽ ഹനുമാൻ ചാലിസ ചൊല്ലുക. ശനിയാഴ്ച ദിവസം ശനി ദേവനെ ആരാധിക്കുന്നതും നല്ലതായി കണക്കാക്കപ്പെടുന്നു. ശനിയാഴ്ച ദിവസങ്ങളിൽ ദരിദ്രരെ സഹായിക്കുകയും അവർക്ക് ആവശ്യമുള്ള സാധനങ്ങൾ ദാനം ചെയ്യുകയും ചെയ്തത് വളരെ നല്ലതാണ്.

Loading...
Unable to load recommendations.
Follow Us
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്