Shani Jayanthi 2026: ഇവരുടെ നല്ലകാലം തുടങ്ങി! ശനി ജയന്തി ദിനത്തിൽ ശുക്രനും ബുധനും സംക്രമിക്കുന്നു

Shani Jayanthi 2026 Lucky Zodiac Signs:ശനി ജയന്തിയോടനുബന്ധിച്ച് ഗ്രഹങ്ങളുടെ സംക്രമണവും സംഭവിക്കുന്നു. പ്രധാനമായും ശുക്രനും ബുധനും സംക്രമിക്കാൻ ഒരുങ്ങുന്നു.ഈ പ്രധാന സംയോജനം പല രാശിക്കാർക്കും അവരുടെ സാമ്പത്തിക, തൊഴിൽ സാധ്യതകളിൽ പുതിയ ദിശാബോധം നൽകിയേക്കാം. ജ്യോതിഷത്തിൽ ശുക്രനെ സന്തോഷം, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ കാരണമാകുന്ന.........

Shani Jayanthi 2026: ഇവരുടെ നല്ലകാലം തുടങ്ങി! ശനി ജയന്തി ദിനത്തിൽ ശുക്രനും ബുധനും സംക്രമിക്കുന്നു

Lord Shani

Published: 

15 May 2026 | 07:54 PM

കർമ്മഫല ദാതാവായാണ് ഭഗവാൻ ശനിയെ കണക്കാക്കുന്നത്. അതായത് നിങ്ങളുടെ കർമ്മങ്ങൾക്ക് അനുസരിച്ചുള്ള ഫലം നൽകും. നന്മ ചെയ്താൽ നന്മ തിന്മ ചെയ്താൽ തിന്മ അതിനാൽ തന്നെ നിങ്ങളുടെ നല്ല പെരുമാറ്റവും നല്ല പ്രവർത്തികളും മാത്രം നിങ്ങളുടെ ജീവിതത്തിലേക്ക് നല്ലത് വരുത്തുവാൻ ഭഗവാൻ ശനി കാരണമാകും എന്ന് അർത്ഥം. ശനിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ശനി ജയന്തി. മെയ് 16നാണ് ഈ വർഷത്തെ ശനി ജയന്തി.

ശനി ജയന്തിയോടനുബന്ധിച്ച് ഗ്രഹങ്ങളുടെ സംക്രമണവും സംഭവിക്കുന്നു. പ്രധാനമായും ശുക്രനും ബുധനും സംക്രമിക്കാൻ ഒരുങ്ങുന്നു.ഈ പ്രധാന സംയോജനം പല രാശിക്കാർക്കും അവരുടെ സാമ്പത്തിക, തൊഴിൽ സാധ്യതകളിൽ പുതിയ ദിശാബോധം നൽകിയേക്കാം. ജ്യോതിഷത്തിൽ ശുക്രനെ സന്തോഷം, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ കാരണമാകുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ ഈ സംക്രമണം ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും എന്ന് നോക്കാം.

ALSO READ:മിഥുനം ഉൾപ്പെടെ രാശിക്കാർക്ക് നേട്ടം! ശനി ജയന്റെ ദിനത്തിൽ അപൂർവ്വ ബുധാദിത്യ രാജയോഗം

ഇടവം

ശനി ജയന്തി ദിനത്തിൽ ഉണ്ടാകുന്ന ഈ രാശിമാറ്റം ഇടവം രാശിക്കാരുടെ ജീവിതത്തിൽ വലിയ സന്തോഷത്തിനും സമാധാനത്തിനും കാരണമാകും. ഇത് തൊഴിൽപരമായും കുടുംബത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തിക സ്ഥിരത അഭിവൃദ്ധി എന്നിവയ്ക്കും കാരണമാകും. എന്നിരുന്നാലും ക്ഷമയോടെ ചിന്തിച്ച് കാര്യങ്ങൾ ചെയ്യുക.

മിഥുനം

മിഥുനം രാശിക്കാർക്ക് ഈ സംക്രമണം നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങൾ മാറി പുതിയ വഴികൾ തുറന്നു വരുന്നതിന് കാരണമാകും. അപ്രതീക്ഷിത സാമ്പത്തിക നേട്ടം, സാമ്പത്തികസ്ഥിരത, അഭിവൃദ്ധി എന്നിവയ്ക്ക് കാരണമാകും. എന്നിരുന്നാലും ആരോഗ്യത്തിൽ നല്ല ശ്രദ്ധ പാലിക്കുക. നല്ല ഭക്ഷണം കഴിക്കുക വ്യായാമം ചെയ്യുക. ആത്മവിശ്വാസം കൈവിടാതെ എന്ത് കാര്യം ചെയ്താലും നല്ല ഫലം ലഭിക്കും.

കർക്കിടകം

കർക്കിടക രാശിക്കാർക്ക് വരുമാനം വർദ്ധിക്കും. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പിന്തുണ ലഭിക്കും. സന്തോഷവും സമാധാനവും വർധിച്ചു. ആത്മാവിശ്വാസം വർദ്ധിക്കും ചെയ്യുന്ന കാര്യങ്ങളെല്ലാം ഭംഗിയായി പൂർത്തിക്കാനുള്ള മനസ്സും ഉണ്ടാകും. എന്നിരുന്നാലും ആരോഗ്യത്തിലും പ്രവർത്തികളിലും നല്ല ശ്രദ്ധ പാലിക്കുക.

ചിങ്ങം

തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനം ജോലിസ്ഥലത്ത് അംഗീകരിക്കപ്പെടും, പുതിയ ഉത്തരവാദിത്തങ്ങൾ നിങ്ങൾക്ക് ലഭിച്ചേക്കാം. ആത്മവിശ്വാസം വർദ്ധിക്കും. ദീർഘകാലമായി അനുഭവിക്കുന്ന പല പ്രശ്നങ്ങൾക്കും ഈ കാലയളവിൽ ഒരു സമാധാനം ലഭിക്കും. ആത്മവിശ്വാസം കൈവിടാതെ കാര്യങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുക.

കന്നി

ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. സന്തോഷവും സമാധാനവും നിലനിൽക്കും. മുടങ്ങിക്കിടന്ന പല ജോലികളും പൂർത്തിയാക്കാൻ സാധിക്കും.പുതിയ തുടക്കങ്ങൾക്ക് സമയം അനുകൂലമാണ്. വിദ്യാഭ്യാസം, യാത്ര എന്നിവയും നേട്ടങ്ങൾ കൊണ്ടുവന്നേക്കാം.

ENGLISH SUMMARY

This year’s Shani Jayanti falls on May 16.Planetary transits also occur on the occasion of Shani Jayanti. Mainly Venus and Mercury are set to transit. This important conjunction may give many zodiac signs a new direction in their financial and career prospects.

Follow Us
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
വിഡി സതീശന്റെ ആസ്തി ഒരു കോടിയിലേറെ, കടം ലക്ഷങ്ങളും
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്