AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Budhaditya Rajyog 2026: മിഥുനം ഉൾപ്പെടെ രാശിക്കാർക്ക് നേട്ടം! ശനി ജയന്റെ ദിനത്തിൽ അപൂർവ്വ ബുധാദിത്യ രാജയോഗം

Budhaditya Rajyog 2026 Lucky Zodiac Signs:നി ജയന്തിയുടെ അനുബന്ധിച്ച് രൂപപ്പെടുന്ന രാജയോ​​ഗമായതിനാൽ തന്നെ വിവിധ രാശികളുടെ ജീവിതത്തിൽ വലിയ സന്തോഷത്തിനും സൗഭാഗ്യങ്ങൾക്കും കാരണമാകും. മെയ് 16 മുതൽ മെയ് 29 വരെ പല രാശിക്കാർക്കും ഈ അപൂർവ സംയോജനം തൊഴിൽ, സമ്പത്ത്, വിജയം എന്നിവയ്ക്കുള്ള പുതിയ അവസരങ്ങ.........

Budhaditya Rajyog 2026: മിഥുനം ഉൾപ്പെടെ രാശിക്കാർക്ക് നേട്ടം! ശനി ജയന്റെ ദിനത്തിൽ അപൂർവ്വ ബുധാദിത്യ രാജയോഗം
Bhudaditya Raja YogaImage Credit source: Tv9 Network
Ashli C
Ashli C | Published: 14 May 2026 | 09:59 PM

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഇത് 12 രാശികളുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഒരു ദിവസം തന്നെ എപ്രകാരമായിരിക്കണം നല്ലത് വരുമോ മോശം കാര്യങ്ങൾ സംഭവിക്കുമോഎന്നതൊക്കെ ആ രാശിയുടെ ജാതകത്തിൽ ഗ്രഹങ്ങൾ എവിടെ സ്ഥിതി ചെയ്യുന്നു എന്നതിനനുസരിച്ചാണ്. അത്തരത്തിൽ മെയ് 15ന് ഒരു അപൂർവമായ സംയോജനം ഉണ്ടാകുന്നു. സൂര്യനും ബുധനും ഇടവം രാശിയിൽ സംയോജിക്കുന്നു.

ബുധാദിത്യ രാജയോഗം രൂപപ്പെടുത്തുന്നു. ശനി ജയന്തിയുടെ അനുബന്ധിച്ച് രൂപപ്പെടുന്ന രാജയോ​​ഗമായതിനാൽ തന്നെ വിവിധ രാശികളുടെ ജീവിതത്തിൽ വലിയ സന്തോഷത്തിനും സൗഭാഗ്യങ്ങൾക്കും കാരണമാകും. മെയ് 16 മുതൽ മെയ് 29 വരെ പല രാശിക്കാർക്കും ഈ അപൂർവ സംയോജനം തൊഴിൽ, സമ്പത്ത്, വിജയം എന്നിവയ്ക്കുള്ള പുതിയ അവസരങ്ങൾ തുറക്കും. അത്തരത്തിൽ ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം.

മിഥുനം

മിഥുനം രാശിക്കാർക്ക് ബുധാദിത്യയോഗം വളരെ അനുകൂലമായ ഫലങ്ങൾ നൽകും. ഈ സമയത്ത് പുതിയ തൊഴിൽ അവസരങ്ങൾ തുറന്നുവരും. ജോലി തേടുന്നവർക്കും ജോലിയിൽ സ്ഥാനക്കയറ്റം ആഗ്രഹിക്കുന്നവർക്കും ഇത് മികച്ച സമയം. ബിസിനസുകാർക്ക് ഈ കാലയളവിൽ നല്ല ലാഭം കൊയ്യാൻ സാധിക്കും. പുതിയ അവസരങ്ങളും നിങ്ങളെ തേടിവരും.

ALSO READ:ദാരിദ്ര്യം ഒഴിയില്ല! വീടിന്റെ ഈ അഞ്ചു ദിശകൾ ഒരിക്കലും ഒഴിഞ്ഞു കിടക്കരുത്

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ സകല ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും ലഭിക്കും.സൂര്യന്റെയും ബുധന്റെയും ഈ സംയോജനം വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. വരുമാനം വർദ്ധിക്കും സാമ്പത്തിക സ്ഥിരത കൈവരിക്കും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നിങ്ങളെ തേടി പുതിയ ഉത്തരവാദിത്തങ്ങൾ വന്നേക്കാം. ജോലിസ്ഥലത്ത് കഠിനാധ്വാനം ഫലം കാണും.മികച്ച ജോലി അവസരം ലഭിക്കുകയോ ചെയ്യാം. നഷ്ടപ്പെട്ട ഫണ്ടുകൾ വീണ്ടെടുക്കാനുള്ള സാധ്യതയുണ്ട്, നിങ്ങളുടെ സാമൂഹിക നില വർദ്ധിക്കും.

കന്നി

കന്നിരാശിക്കാർക്ക് ഈ സമയം നേട്ടങ്ങൾ നിറഞ്ഞതായിരിക്കും. നിങ്ങളുടെ ജോലിയിൽ പുരോഗതി ഉണ്ടാകാൻ സാധ്യത. കൂടാതെ ബിസിനസിൽ ലാഭം ഉണ്ടാകും. സാമ്പത്തിക പുരോഗതി സർവ്വ ഐശ്വര്യം മനസ്സിന് സമാധാനം കുടുംബത്തിൽ സ്വസ്ഥത എന്നിവയും അനുഭവപ്പെടും.മതപരമോ ആത്മീയമോ ആയ യാത്രയ്ക്കുള്ള അവസരങ്ങളും ഉണ്ടാകാം. സ്വത്ത് അല്ലെങ്കിൽ വാഹന സംബന്ധമായ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്, ഇത് നിങ്ങളുടെ സ്ഥിരത വർദ്ധിപ്പിക്കും.

കുംഭം

കുംഭം രാശിക്കാർക്ക് ബുധാദിത്യയോഗം അനുകൂല ഫലങ്ങൾ നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, വിവിധ സ്രോതസ്സുകളിൽ നിന്ന് പണം ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. അപ്രതീക്ഷിത സ്രോതസ്സുകളിൽ നിന്നും സാമ്പത്തിക നേട്ടത്തിനും സാധ്യത. നിക്ഷേപങ്ങളിൽ നിന്നും ലാഭം നേടാൻ സാധിക്കും. ആത്മവിശ്വാസം വർദ്ധിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ENGLISH SUMMARY

Raja Yoga that is formed on the occasion of Shani Jayanti, it will bring great happiness and good fortune to the lives of various zodiac signs. This rare combination will open up new opportunities for career, wealth and success for many zodiac signs from May 16 to May 29.

Follow Us