Shani Nakshatra Parivartan 2026: തുലാം ഉൾപ്പെടെ രാശിക്കാരുടെ ഭാഗ്യം തിരികെ എത്തുന്നു! ശനി രേവതി നക്ഷത്രത്തിലേക്ക് സംക്രമിക്കുന്നു
Shani Nakshatra Parivartan 2026 Lucky Zodiac Signs:മെയ് 17ന് അതായത് ഇന്ന് ശനി രേവതി നക്ഷത്രത്തിലേക്ക് സംക്രമിക്കും. ഒക്ടോബർ 9 വരെ അദ്ദേഹം ഈ നക്ഷത്രത്തിൽ തുടരും.ബുധൻ ഭരിക്കുന്ന ഈ നക്ഷത്രത്തിൽ പ്രവേശിച്ച ശേഷം പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിൽ ശനി വലിയ അനുഗ്രഹങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമായി മാറും.....

Lord Shani Transit
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിനും രാശിമാറ്റത്തിനും നക്ഷത്രമാറ്റത്തിനുമെല്ലാം വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. അത്തരത്തിൽ ഗ്രഹങ്ങളിൽ ഏറ്റവും പ്രധാനം നൽകുന്ന ഒരു ഗ്രഹമാണ് ശനി. കർമ്മഫല ദാതാവായാണ് ശനിയെ കണക്കാക്കുന്നത്. കഴിഞ്ഞദിവസം ശനി ജയന്തി ആയിരുന്നു. ശനി ജയന്തിക്ക് ശേഷം ഇപ്പോൾ ഈ ഗ്രഹം നക്ഷത്രം മാറ്റാൻ ഒരുങ്ങുകയാണ്. മെയ് 17ന് അതായത് ഇന്ന് ശനി രേവതി നക്ഷത്രത്തിലേക്ക് സംക്രമിക്കും. ഒക്ടോബർ 9 വരെ അദ്ദേഹം ഈ നക്ഷത്രത്തിൽ തുടരും.
ബുധൻ ഭരിക്കുന്ന ഈ നക്ഷത്രത്തിൽ പ്രവേശിച്ച ശേഷം പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിൽ ശനി വലിയ അനുഗ്രഹങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമായി മാറും. ഈ നക്ഷത്രം പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും നേട്ടങ്ങൾക്കും സന്തോഷങ്ങൾക്കും കാരണമാകും എന്നാണ് പറയപ്പെടുന്നത്. ആ രാശിക്കാർ ആരൊക്കെ എന്നും എന്തെല്ലാം തരത്തിലുള്ള സൗഭാഗ്യങ്ങളും സന്തോഷങ്ങളും ആണ് ശനിയുടെ സംക്രമണം കാരണം ഇവരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ളത് എന്നും ആണ് ഈ ലേഖനത്തിൽ നൽകുന്നത്.
ALSO READ:മിഥുനം ഉൾപ്പെടെ രാശിക്കാർക്ക് നേട്ടം! ശനി ജയന്റെ ദിനത്തിൽ അപൂർവ്വ ബുധാദിത്യ രാജയോഗം
ഇടവം
ശനിയുടെ സംക്രമണം ഇടവം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയാണ് മെച്ചപ്പെടുത്തുക. പുതിയ വരുമാന മാർഗ്ഗങ്ങൾ ഉയർന്നു വരാൻ സാധ്യത. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേക്കാം. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കപ്പെടും. സർക്കാർ കാര്യങ്ങളിൽ ആശ്വാസം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. ആത്മവിശ്വാസം വർദ്ധിക്കും. ചെയ്യുന്ന കാര്യങ്ങളൊക്കെ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും.
മകരം
മകരം രാശിക്കാർക്ക് മാനസിക സമ്മർദത്തിൽ നിന്നും ആശ്വാസം ലഭിക്കും. നാളിതുവരെ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിച്ചേക്കാം. കഠിനാധ്വാനം നല്ല ഫലം കാണും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ പുരോഗതി ഉണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും. പുതിയ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള പ്രചോദനം ഉണ്ടാകും. കരിയറിലും വ്യക്തിജീവിതത്തിലും പുതിയ മാറ്റങ്ങൾ ഉണ്ടാകും.
കുംഭം
കുംഭം രാശിക്കാരുടെ ജീവിതത്തിൽ ശനിയുടെ ഈ നക്ഷത്രം മാറ്റം വലിയ സാമ്പത്തിക പുരോഗതി കൊണ്ടുവരും. കുടുംബത്തിലും സന്തോഷവും സമാധാനവും നിലനിൽക്കും. ബന്ധങ്ങൾ ശക്തിപ്പെടും പരസ്പരം ധാരണയോടെ മുന്നോട്ട് പോകാൻ സാധിക്കും . കുടുംബത്തോടൊപ്പം മെച്ചപ്പെട്ട സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിനും സാമ്പത്തിക സ്ഥിരത കൈവരിക്കുവാനും സാധ്യത. എന്നിരുന്നാലും ക്ഷമ അത്യാവശ്യമാണ്. എടുത്തുചാടി ഒരു തീരുമാനവും എടുക്കരുത്. ചിന്താപൂർവ്വം മാത്രം തീരുമാനങ്ങൾ എടുക്കുക. അല്ലാത്തപക്ഷം ചില പ്രശ്നങ്ങൾ നിങ്ങൾ നേരിടേണ്ടി വന്നേക്കാം.
ENGLISH SUMMARY
Today, Saturn will transit into the star Revati. He will remain in this star till October 9.After entering this star ruled by Mercury, Saturn will become the cause of great blessings and good fortune in the lives of mainly four zodiac signs. It is said that this star will mainly cause great blessings, achievements and happiness in the lives of four zodiac signs.