AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Shukra Ketu Yuti: വൃശ്ചികം ഉൾപ്പടെ 3 രാശിക്കാർക്ക് കഷ്ടകാലം!ശുക്ര-കേതു സംയോജനം

Shukra Ketu Yuti on July 4: സമ്പത്തിന്റേയും സമൃദ്ധിയുടെയും അധിപനായ ശുക്രൻ ജൂലൈ നാലിന് കേതുവിൽ സംക്രമിക്കും. ഇത് വിവിധ രാശിക്കാരുടെ വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. മറ്റ് ചിലർക്ക് സന്തോഷം കൊണ്ടുവരും. ശുക്രന്റേയും കേതുവിന്റെയും സംക്രമണം ദുരിതങ്ങൾ തീർക്കാൻ പോകുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം............

Shukra Ketu Yuti: വൃശ്ചികം ഉൾപ്പടെ 3 രാശിക്കാർക്ക് കഷ്ടകാലം!ശുക്ര-കേതു സംയോജനം
Shukra Ketu TransitImage Credit source: Tv9 Network
Ashli C
Ashli C | Published: 25 May 2026 | 12:04 PM

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമുണ്ട്. കാരണം അത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുന്നു. ഒരേ ഗ്രഹങ്ങളുടെ സംക്രമണം വിവിധ രാശിയിൽ ജനിച്ചവരുടെ ജീവിതത്തിൽ സമ്മിശ്രമായ ഫലങ്ങളാണ് കൊണ്ടുവരിക. അത്തരത്തിൽ സുപ്രധാനവും സംവേദനക്ഷമതയുള്ളതുമായ ഒരു സംയോജനം ജൂലൈയിൽ സംഭവിക്കാൻ പോകുന്നു. സമ്പത്തിന്റേയും സമൃദ്ധിയുടെയും അധിപനായ ശുക്രൻ ജൂലൈ നാലിന് കേതുവിൽ സംക്രമിക്കും. ഇത് വിവിധ രാശിക്കാരുടെ വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. മറ്റ് ചിലർക്ക് സന്തോഷം കൊണ്ടുവരും. ശുക്രന്റേയും കേതുവിന്റെയും സംക്രമണം ദുരിതങ്ങൾ തീർക്കാൻ പോകുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.

എന്താണ് ശുക്ര കേതു സംയോജനം?

ശുക്രൻ ഭൗതിക സുഖങ്ങളെയും സ്നേഹത്തെയും പ്രതീകപ്പെടുത്തുമ്പോൾ, കേതു അകൽച്ചയുടെയും ആശയക്കുഴപ്പത്തിന്റെയും ഘടകമാണ്. എന്നാൽ ഇവ ഒന്നിച്ചു ചേരുമ്പോൾ വ്യക്തികൾക്ക് അതിനനുസൃതമായ ഫലങ്ങളും ഉണ്ടാകുന്നു. ഈ സമയത്ത് സാമ്പത്തികമായും ആരോഗ്യത്തിലും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും പ്രകടമായ ബുദ്ധിമുട്ടുകളും മാറ്റങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.

ALSO READ:ജൂൺ 2 ന് വർഷത്തിലെ ഏറ്റവും വലിയ സംക്രമണം! 5 രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ

ഇടവം

ശുക്രൻ്റെയും കേതുവിന്റെയും ഈ സംയോജനം ഇടവം രാശിക്കാർക്ക് വളരെ പ്രശ്നം ഉണ്ടാക്കിയേക്കാം. ഈ കാലയളവിൽ നിങ്ങളുടെ പ്രണയബന്ധത്തിലും ദാമ്പത്യ ജീവിതത്തിലും ഉയർച്ചകളും കാഴ്ചകളും ഉണ്ടായേക്കാം. ഇത് മാനസികമായ നിങ്ങളുടെ സമ്മർദ്ദം വർദ്ധിപ്പിക്കും. പാഴ്ച്ചിലവുകൾ കാരണമാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാൻ സാധ്യത. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥനായോ സഹപ്രവർത്തകരുമായോ ചെറിയ വാക്കു തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നേരിട്ടേക്കാം. അതിനാൽ സംയമനം പാലിക്കുക മറ്റുള്ളവരുടെ അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

ചിങ്ങം

ചിങ്ങം രാശിയിലാണ് ഈ സംയോജനം രൂപപ്പെടാൻ പോകുന്നത് അതിന്റെ നേരിട്ടുള്ള ആഘാതം ഈ രാശിക്കാരുടെ മേൽ ദൃശ്യമാകും. ഈ സമയത്ത് നിങ്ങൾ പെട്ടെന്ന് പ്രകോപിതരാകാനും ദേഷ്യം സംഭവിക്കാനും വിവിധ കാര്യങ്ങളിൽ വ്യക്തമില്ലായ്മ ഉണ്ടാകുവാനും തീരുമാനങ്ങൾ എടുക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. ഇത് നിങ്ങളുടെ ജോലിയെ ബാധിക്കാനും സാധ്യത. വ്യക്തി ബന്ധങ്ങളിൽ തെറ്റിദ്ധാരണകൾ വർദ്ധിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നല്ല ശ്രദ്ധാലുക്കൾ ആയിരിക്കണം. വലിയ സാമ്പത്തിക നിക്ഷേപം നടത്തുന്നതിന് മുമ്പായി തീർച്ചയായും പരിചയ സമ്പന്നരുമായി ആളുകളിൽ നിന്നും ഉപദേശം സ്വീകരിക്കുക. എടുത്തുചാടി യാതൊരുവിധത്തിലുള്ള തീരുമാനങ്ങളും എടുക്കരുത്. മുതിർന്നവരെ ബഹുമാനിക്കാനും സ്നേഹിക്കാനും ശ്രമിക്കുക.

വൃശ്ചികം

വൃശ്ചികം നാശക്കാർക്ക് ഈ സംക്രമണത്തിന്റെ കാലയളവിൽ സമ്മിശ്രമായ ഫലങ്ങൾ ആണ് ഉണ്ടാവുക. എന്നിരുന്നാലും ചില കാര്യങ്ങളിൽ നിങ്ങൾ വളരെ ശ്രദ്ധാലുമായിരിക്കണം. ജോലി ചെയ്യുന്നവർ ഓഫീസ് രാഷ്ട്രീയത്തിൽ നിന്നും വാദപ്രതിവാദങ്ങളിൽ നിന്നും അകലം പാലിക്കാൻ ശ്രമിക്കുക. കുടുംബ സ്വത്തുക്കളെ കുറിച്ചോ പൂർവിക കാര്യങ്ങളെക്കുറിച്ച് വീട്ടിൽ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകാൻ സാധ്യത. നിങ്ങളുടെ സംസാരം വളരെയധികം നിയന്ത്രിക്കുക അല്ലാത്തപക്ഷം അടുത്ത സുഹൃത്തുക്കളുമായോ ബന്ധുക്കളുമായി ഉള്ള ബന്ധം വഷളാകാൻ സാധ്യത.

(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)

ENGLISH SUMMARY

An important and sensitive conjunction is going to happen in July 2026. Venus, the ruler of wealth and prosperity, will transit Ketu on July 4. This will cause major problems for various zodiac signs. It will bring happiness to some others. Let’s see which zodiac signs will be affected by the transit of Venus and Ketu.

Follow Us