Shukra Transit: ശുക്രൻ രാശി മാറുന്നു! മിഥുനം, കർക്കിടകം ഉൾപ്പടെ രാശിക്കാർക്ക് നേട്ടം

Shukra Transit Lucky Zodiac Signs:മെയ് 14 ന് ശുക്രൻ ഇടവം രാശി വിട്ട് മിഥുനം രാശിയിലേക്ക് സംക്രമിക്കും. ശുക്രൻ്റെ ഈ സംക്രമണം ജ്യോതിഷ വീക്ഷകോണിൽ വളരെയധികം ശുഭകരമായി കണക്കാക്കുന്നു. മിഥുനം രാശിയുടെ അധിപൻ ബുധൻ ആയതിനാൽ മിഥുന രാശിയിലെ ശുക്രന്റെ സംക്രമണവും സവിശേഷമാണ്.ശുക്രൻ്റെ മിഥുനം രാശിയിലേക്കുള്ള സംക്രമണം ഏതെല്ലാം രാശിക്കാർക്ക് ആണ് ഗുണകരമാകുന്നത് എന്ന് നോക്കാം........

Shukra Transit: ശുക്രൻ രാശി മാറുന്നു! മിഥുനം, കർക്കിടകം ഉൾപ്പടെ രാശിക്കാർക്ക് നേട്ടം

Shukra Transit

Published: 

07 May 2026 | 12:39 PM

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനമാറ്റത്തിനും രാശി മാറ്റത്തിനും സംക്രമണത്തിനും നക്ഷത്രമാറ്റത്തിനും ഒക്കെ വളരെയധികം പ്രാധാന്യം നൽകുന്നു. കാരണം ഇത് 12 രാശികളുടെയും ജീവിതത്തിൽ ശക്തമായ രീതിയിൽ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. അത്തരത്തിൽ ശനീശ്വരന്റെ അമാവാസി ദിനത്തിൽ ഒരു സംക്രമണം നടക്കാൻ പോകുന്നു. ഈ വർഷത്തെ ശനീശ്വര അമാവാസി മെയ്‌ 16നാണ്. ശുക്രൻ അതിന് രണ്ട് ദിവസം മുമ്പ് സംക്രമിക്കും.

അതായത്, മെയ് 14 ന് ശുക്രൻ ഇടവം രാശി വിട്ട് മിഥുനം രാശിയിലേക്ക് സംക്രമിക്കും. ശുക്രൻ്റെ ഈ സംക്രമണം ജ്യോതിഷ വീക്ഷകോണിൽ വളരെയധികം ശുഭകരമായി കണക്കാക്കുന്നു. മിഥുനം രാശിയുടെ അധിപൻ ബുധൻ ആയതിനാൽ മിഥുന രാശിയിലെ ശുക്രന്റെ സംക്രമണവും സവിശേഷമാണ്. ഇത് ശുക്രന്റെ സൗഹൃദ ഗ്രഹമായി കണക്കാക്കപ്പെടുന്നു.  അതുകൊണ്ടുതന്നെ പല രാശിക്കാർക്കും ഈ സംക്രമണം വളരെയധികം ഗുണം ചെയ്യും. അത്തരത്തിൽ ശുക്രൻ്റെ മിഥുനം രാശിയിലേക്കുള്ള സംക്രമണം ഏതെല്ലാം രാശിക്കാർക്ക് ആണ് ഗുണകരമാകുന്നത് എന്ന് നോക്കാം.

മേടം

മേടം രാശിയുടെ മൂന്നാം ഭാവത്തിലേക്കാണ് ശുക്രൻ സംക്രമിക്കുന്നത്. ഇത് നിങ്ങൾക്ക് സന്തോഷവും സമാധാനവും കൊണ്ടുവരും. ഇത് കുടുംബത്തിൽ സമാധാനവും ബന്ധങ്ങൾ തമ്മിലുള്ള ശക്തിയും വർദ്ധിപ്പിക്കും.പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ഉയർന്നുവന്നേക്കാം. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി സൗഹൃദത്തിലായിരിക്കും, അത് നിങ്ങളുടെ കരിയറിന് ഗുണം ചെയ്യും.

ALSO READ:മെയ് 15 മുതൽ ഈ രാശിക്കാർക്ക് ബുദ്ധിമുട്ടും കഷ്ടപ്പാടും! സൂര്യൻ സംക്രമിക്കുന്നു

ഇടവം

ഇടവം രാശിക്കാരുടെ രണ്ടാം ഭാവത്തിലേക്കാണ് ശുക്രൻ പ്രവേശിക്കുന്നത്. ഈ സംക്രമണം നിങ്ങളുടെ ജീവിതത്തിൽ സന്തോഷം സമാധാനം ഐശ്വര്യം എന്നിവ കൊണ്ടുവരും. സാമ്പത്തിക നേട്ടത്തിനുള്ള ശക്തമായ സാധ്യതയും കാണുന്നു. കുടുംബത്തിൽ സമാധാനം ഉണ്ടാകും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. സാമ്പത്തിക നേട്ടത്തിനും ലാഭത്തിനും സാധ്യത.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഈ കാലയളവിൽ സന്തോഷവും സമാധാനവും നഷ്ടപ്പെടാൻ സാധ്യത. ചിലവുകൾ വർധിക്കുവാനും ചില പ്രശ്നങ്ങൾ നേരിടേണ്ടതായും വരും. എന്നിരുന്നാലും ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഈ കലയളവിൽ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. കാരണം ചിങ്ങം രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലേക്കാണ് ശുക്രൻ പ്രവേശിക്കുന്നത്. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. മേലുദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചുപറ്റാം. ദാമ്പത്യ ജീവിതത്തിലും പ്രണയത്തിലും ശുഭകരമായ കാര്യങ്ങൾ നടക്കും. എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും രണ്ടുവട്ടം ചിന്തിക്കുക.

ENGLISH SUMMARY

Venus will leave Taurus and transit into Gemini On May 14. This transit of Venus is considered very auspicious from an astrological point of view. Since the ruler of Gemini is Mercury, the transit of Venus in Gemini is also special. It is considered a friendly planet for Venus.

Follow Us
Related Stories
Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്
Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും
Daily Horoscope Today: ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം, അംഗീകാരങ്ങള്‍ തേടിയെത്താം; ഇന്നത്തെ രാശിഫലം
Lucky Zodiac signs: വിവാഹം കഴിഞ്ഞാൽ പന പോലെ വളരും, സമ്പത്ത് കുമിഞ്ഞു കൂടും! ആ 6 ഭാഗ്യ രാശികൾ ഇവർ
Surya Shukra Nakshatra Parivartan 2026: തുലാം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ജൂൺ 22 മുതൽ ധനയോഗം! സൂര്യനും ശുക്രനും സംക്രമിക്കുന്നു
Horoscope Today: കയ്യിൽ പണം വരും, മംഗല്യഭാഗ്യവുമുണ്ട്; പക്ഷേ…! ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'