AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chanakya Niti: ഇവരെ ഒരിക്കലും വീട്ടിൽ കയറ്റരുത്, ലക്ഷ്മീ ദേവി കോപിക്കും!

Chanakya Niti about Family Peace: നമ്മുടെ ജീവിതത്തിൽ കടന്നുവരുന്ന ചില ആളുകൾ തുടക്കത്തിൽ വളരെ സ്നേഹത്തോടെയും ആത്മാർത്ഥതയോടെയും പെരുമാറാറുണ്ട്. എന്നാൽ കാലക്രമേണ അവരുടെ സാനിധ്യം കുടുംബത്തിലെ സമാധാനം ഇല്ലാതാക്കും. ഇത്തരം ആളുകളെ തിരിച്ചറിയണമെന്നും അവരിൽ നിന്ന് അകലം പാലിക്കണമെന്നും ചാണക്യൻ പറയുന്നു.

Chanakya Niti: ഇവരെ ഒരിക്കലും വീട്ടിൽ കയറ്റരുത്, ലക്ഷ്മീ ദേവി കോപിക്കും!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 06 Jun 2026 | 08:46 AM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. നൂറ്റാണ്ടുകൾക്ക് മുമ്പ് ചാണക്യനീതിയിലൂടെ അദ്ദേഹം നൽകിയ ഉപദേശങ്ങളും പാഠങ്ങളും ഇന്നത്തെ കാലത്തും ഏറെ പ്രസക്തമാണ്. ഒരു വ്യക്തിയുടെ ജീവിത വിജയത്തിന് സഹായകരമായ നിരവധി കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. നമ്മുടെ ജീവിതത്തിൽ കടന്നുവരുന്ന ചില ആളുകൾ തുടക്കത്തിൽ വളരെ സ്നേഹത്തോടെയും ആത്മാർത്ഥതയോടെയും പെരുമാറാറുണ്ട്. എന്നാൽ കാലക്രമേണ അവരുടെ സാനിധ്യം കുടുംബത്തിലെ സമാധാനം ഇല്ലാതാക്കും.

ഇത്തരം ആളുകളെ തിരിച്ചറിയണമെന്നും അവരിൽ നിന്ന് അകലം പാലിക്കണമെന്നും ചാണക്യൻ പറയുന്നു. ചാണക്യനീതി പ്രകാരം ചില വ്യക്തികളെ ഒരിക്കലും നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കരുത്. അത് ലക്ഷ്മിദേവിയുടെ കോപത്തിന് കാരണമാകും. വീട്ടിൽ നിന്നും മാറ്റിനിർത്തേണ്ട, അല്ലെങ്കിൽ ഒരു പരിധിയിൽ കൂടുതൽ അടുപ്പിക്കാൻ പാടില്ലാത്ത ആളുകളെക്കുറിച്ച് ചാണക്യൻ നൽകുന്ന മുന്നറിയിപ്പുകൾ അറിഞ്ഞാലോ….

സ്വാർത്ഥരായ ആളുകൾ

ചില ആളുകൾ ബന്ധങ്ങളേക്കാൾ കൂടുതൽ സ്വന്തം നേട്ടങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അവർ നിങ്ങളുടെ സന്തോഷത്തിന്റെ ഭാഗമാണെന്ന് നടിക്കുന്നു. എന്നാൽ അവരുടെ ഓരോ പ്രവൃത്തിക്കും പിന്നിൽ സ്വന്തം സ്വാർത്ഥത മറഞ്ഞിരിക്കാം. അവരുടെ ആവശ്യം കഴിയുമ്പോൾ അവർ നിങ്ങളെ ഉപേക്ഷിക്കും. ഇത്തരം ആളുകളെ അടിക്കടി വീട്ടിൽ കയറ്റുന്നത് കുടുംബാംഗങ്ങൾക്കിടയിലെ വിശ്വാസ്യത തകർക്കുമെന്ന് ചാണക്യൻ പറയുന്നു.

ALSO READ: പണമുണ്ടാക്കിയിട്ട് കാര്യമില്ല, ആവശ്യത്തിന് ഉപകരിക്കാൻ ഇത് ചെയ്തേ മതിയാകൂ!

മുഖസ്തുതി പറയുന്നവർ

ചിലർ നിങ്ങളുടെ മുന്നിൽ വളരെ സ്നേഹത്തോടെ പെരുമാറുകയും മറ്റുള്ളവരുടെ മുന്നിൽ നിങ്ങളെ കുറിച്ച് കുറ്റം പറയുകയും ചെയ്യുന്നു. അത്തരം ഇരട്ടത്താപ്പ് ആളുകൾക്കിടയിൽ തെറ്റിദ്ധാരണ വർധിപ്പിക്കുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ അത്തരം ആളുകളെ അനാവശ്യമായി വീട്ടിൽ കയറ്റരുതെന്ന് ചാണക്യൻ പറയുന്നു.

സ്വന്തം ആവശ്യത്തിന് മാത്രം ഓർക്കുന്നവർ

തങ്ങൾക്ക് എന്തെങ്കിലും സഹായമോ കാര്യമോ സാധിക്കാൻ ഉണ്ടെങ്കിൽ മാത്രം നിങ്ങളെ ബന്ധപ്പെടുന്ന ചിലർ നിങ്ങൾക്ക് ഉണ്ടായിരിക്കും. കാര്യം കഴിഞ്ഞാൽ ഇവരെ കാണാൻ പോലും കിട്ടില്ല. ഇത്തരം ബന്ധങ്ങളിൽ യാതൊരു ആത്മാർത്ഥതയും ഉണ്ടാകില്ലെന്ന് ചാണക്യൻ പറയുന്നു. അവരെ നിങ്ങളുടെ കുടുംബത്തിൽ അധികം അടുപ്പിച്ചാൽ അത് നിങ്ങൾക്ക് തന്നെ ദോഷമായേക്കാം എന്നും ചാണക്യൻ ഓർമിപ്പിക്കുന്നു.

മറ്റുള്ളവരുടെ ദു:ഖത്തിൽ സന്തോഷിക്കുന്നവർ

മറ്റുള്ളവരുടെ ദു:ഖത്തിൽ സന്തോഷിക്കുന്നത് ഏറ്റവും അപകടകരമായ സ്വഭാവമാണ്. മറ്റുള്ളവരുടെ ദു:ഖത്തിലോ പ്രതിസന്ധികളിലോ രഹസ്യമായി ആനന്ദം കണ്ടെത്തുന്ന സ്വഭാവക്കാരിൽ നിന്ന് അകന്ന് ജീവിക്കണം. ഇത്തരക്കാർ എപ്പോഴും നെഗറ്റിവിറ്റി പരത്തുന്നവരാണ്. അവരുമായുള്ള ബന്ധം നിങ്ങളുടെ വീട്ടിലും പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ചാണക്യൻ പറയുന്നു.

ആരെ സുഹൃത്താക്കാം?

ജീവിതത്തിലും വീട്ടിലും സന്തോഷവും സമാധാനവും നിലനിർത്താൻ എപ്പോഴും നല്ല മനുഷ്യരുടെ സൗഹൃദം മാത്രം തിരഞ്ഞെടുക്കണമെന്ന് ചാണക്യൻ പറയുന്നു. ഒരാളെ സ്വന്തം ജീവിതത്തിലേക്കോ വീട്ടിലേക്കോ അമിതമായി അടുപ്പിക്കുന്നതിന് മുമ്പ് അവരുടെ യഥാർത്ഥ സ്വഭാവം കൃത്യമായി മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നും ചാണക്യനീതിയിലൂടെ അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

( നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല. )

English Summary:

Chanakya Niti, advises people to be cautious about whom they allow into their homes and personal lives. According to Chanakya, certain individuals can disturb household peace, happiness, and trust.

Follow Us