Thaipusam Thaipooyam 2026: ഇന്ന് തൈപ്പൂയം! സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിൽ ഇന്ന് പ്രത്യേക പൂജകളും ആഘോഷങ്ങളും

Thaipusam Thaipooyam 2026 Today: ഭഗവാൻ മുരുകന് ഇഷ്ടപ്പെട്ട പല വഴിപാടുകളും ഇന്ന് സമർപ്പിക്കാവുന്നതാണ്. അതിൽ പ്രധാനമാണ് കാവടി. എന്നാൽ കാവടി എടുക്കുന്നതിന് മുൻപായി കഠിനമായ വ്രതങ്ങൾ ചെയ്യേണ്ടതുണ്ട്. കൂടാതെ അഭിഷേകപ്രിയനായ മുരുകന്....

Thaipusam Thaipooyam 2026: ഇന്ന് തൈപ്പൂയം! സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിൽ ഇന്ന് പ്രത്യേക പൂജകളും ആഘോഷങ്ങളും

Lord Murugan

Updated On: 

01 Feb 2026 | 08:44 AM

ഇന്ന് തൈപൂയം. ഭഗവാൻ മുരുകന്റെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് ഇന്ന്. മകരമാസത്തിലെ പൂയം നക്ഷത്രമായ ഇന്ന് ഭഗവാൻ സുബ്രഹ്മണ്യന്റെ ജന്മദിനമായും കണക്കാക്കുന്നു. ഇന്ന് കേരളത്തിലെ വിവിധ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ പ്രത്യേകപൂജ്യങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളും ഉണ്ടായിരിക്കും. തൈപ്പൂയം ദിനത്തിൽ വ്രതം അനുഷ്ഠിക്കേണ്ടതും വളരെ പ്രാധാന്യമുള്ള കാര്യമാണ്.

ഏറെക്കാലമായി കുട്ടികൾ ഉണ്ടാകാൻ വിഷമതകൾ അനുഭവിക്കുന്നവർക്കും മാനസികമായി അസ്വസ്ഥതകൾ ഉള്ളവർക്കും സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നവരും തൈപ്പൂയം ദിനത്തിൽ വ്രതം അനുഷ്ഠിച്ച് ഭഗവാൻ മുരുകനെ ആരാധിക്കുകയാണെങ്കിൽ ജീവിതത്തിലെ പല പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം.

ALSO READ:നാളെ തൈപ്പൂയം! വ്രത രീതിയും ആരാധന സമയവും അറിയാം

തൈപ്പൂയവുമായി ബന്ധപ്പെട്ട നിരവധി വിശ്വാസങ്ങളും കഥകളുമാണ് നിലനിൽക്കുന്നത്.അതിൽ ഏറ്റവും പ്രധാനം ശിവപുത്രനായ സുബ്രഹ്മണ്യൻ രാജാവായ താരകാസുരനെ നിഗ്രഹിച്ച ദിവസമാണ് തൈപ്പൂയം എന്ന വിശ്വാസമാണ്. ദേവന്മാരെ ദ്രോഹിച്ച അസുരന്മാരെ നശിപ്പിക്കുന്നതിനായി പാർവതി ദേവി തന്റെ ശക്തി മുഴുവൻ ആവാഹിച്ചു കൊണ്ട് ഭഗവാൻ മുരുകന് ജ്ഞാനവേൽ നൽകിയത് ഈ ദിനത്തിലാണ് എന്നാണ് വിശ്വാസം. അതിനാൽ തന്നെ തിന്മയ്ക്കും മേലുള്ള നന്മയുടെ വിജയത്തിന്റെ പ്രതീകമായും തൈപൂയം ആഘോഷിക്കുന്നു.

ഭഗവാൻ മുരുകന് ഇഷ്ടപ്പെട്ട പല വഴിപാടുകളും ഇന്ന് സമർപ്പിക്കാവുന്നതാണ്. അതിൽ പ്രധാനമാണ് കാവടി. എന്നാൽ കാവടി എടുക്കുന്നതിന് മുൻപായി കഠിനമായ വ്രതങ്ങൾ ചെയ്യേണ്ടതുണ്ട്. കൂടാതെ അഭിഷേകപ്രിയനായ മുരുകന് പാലഭിഷേകം, പഞ്ചാമൃതം, ഭസ്മാഭിഷേകം എന്നിവ അർപ്പിക്കാവുന്നതാണ്. ജീവിതത്തിൽ മനശാന്തിക്കും ഐശ്വര്യത്തിനും വേണ്ടിയാണ് ഭക്തർ പാലഭിഷേകം നടത്തുന്നത്. പഴനിയിലെ പ്രധാന വഴിപാട് കൂടിയാണ് പഞ്ചാമൃതം.

ALSO READ:തൈപ്പൂയത്തിന് കാവടി എടുക്കുന്നവരാണോ? മുരുക ഭ​ഗവാന്റെ പ്രീതിക്കായി ഈ നിയമങ്ങൾ പാലിക്കുക

പഴം, ശർക്കര, നെയ്യ്, തേൻ, കൽക്കണ്ടം എന്നിവ ചേർത്ത് തയ്യാറാക്കുന്ന പഞ്ചാമൃതം ഭഗവാൻ മുരുകന് ഏറെ പ്രിയപ്പെട്ടതാണെന്നാണ് വിശ്വാസം.രോഗശാന്തിക്കും പാപമോചനത്തിനുമായി ഭസ്മം കൊണ്ട് അഭിഷേകം നടത്തുന്നത്.കേരളത്തിലെ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ (പ്രത്യേകിച്ച് ഹരിപ്പാട്, പയ്യന്നൂർ എന്നിവിടങ്ങളിൽ) ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് വെടിവഴിപാട്. ശത്രുദോഷം മാറാനും തടസ്സങ്ങൾ നീങ്ങാനുമാണ് ഇത് നടത്തുന്നത്.

 

ധനമന്ത്രി നിർമല സീതാരാമന്റെ ശമ്പളം എത്ര?
ചൈനീസ് ചക്രവർത്തിയുടെ കപ്പിലെ അത്ഭുതച്ചായക്കഥ
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
ഇത് വെള്ളച്ചാട്ടമല്ല, 'മഞ്ഞുച്ചാട്ടം'! ഹിമാചല്‍ പ്രദേശിലെ ദൃശ്യങ്ങള്‍
'തല' ഉയരുന്നത് കണ്ടോ? തിരുവനന്തപുരത്ത് ആരാധകര്‍ സ്ഥാപിച്ച ധോണിയുടെ കട്ടൗട്ട്‌
ഇതല്ലാ ഇതിൻ്റെ അപ്പുറത്തെ മതിൽ ചാടി കടക്കുന്നവനാ ഈ കടുവ സാർ!
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി