AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hridayavathi song: വർഷങ്ങൾക്ക് ശേഷം മിൻമിനിയും മധു ബാലകൃഷ്ണനും ഒന്നിക്കുന്നു, 80കളിലെ വസന്തം വീണ്ടും പൂത്തുലഞ്ഞ ​ഗാനം

Hridayavathi song from Aibrid Shine: ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കിയ ചിത്രം ഫെബ്രുവരി 12-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

Hridayavathi song: വർഷങ്ങൾക്ക് ശേഷം  മിൻമിനിയും മധു ബാലകൃഷ്ണനും ഒന്നിക്കുന്നു, 80കളിലെ വസന്തം വീണ്ടും പൂത്തുലഞ്ഞ ​ഗാനം
Hridayavathi SongImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 01 Feb 2026 | 11:01 AM

കൊച്ചി: ‘ആക്ഷൻ ഹീറോ ബിജു’, ‘1983’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ‘സ്പാ’ (SPA) എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ഹൃദയവതി’ എന്ന് തുടങ്ങുന്ന പ്രണയഗാനം ഇതിനോടകം തന്നെ സംഗീതപ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു. 80-കളിലെ മനോഹരമായ ചലച്ചിത്ര ഗാനങ്ങളെ ഓർമ്മിപ്പിക്കുന്ന ശൈലിയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

വർഷങ്ങൾക്കുശേഷം പ്രിയ ഗായകൻ മധു ബാലകൃഷ്ണനും വാനമ്പാടി ഫെയിം മിൻമിനിയും ഒന്നിച്ചു പാടുന്നു എന്നതാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഇഷാൻ ചബ്രയാണ് സംഗീതം നൽകിയിരിക്കുന്നത്. ഗാനരംഗത്തിൽ വിനീത് തട്ടിലും രാധികാ രാധാകൃഷ്ണനുമാണ് എത്തുന്നത്. ചിത്രത്തിൽ ആകെ ആറ് പാട്ടുകളാണുള്ളത്.

 

റിലീസ് വിവരങ്ങൾ

 

ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കിയ ചിത്രം ഫെബ്രുവരി 12-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. സൈബർ സിസ്റ്റം ഓസ്ട്രേലിയയും വൈറ്റ് ചാരിയറ്റുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, എഡിറ്റർ മനോജ്. ഇഷാൻ ചബ്രയാണ് സംഗീതം. തന്റെ സിനിമകളിൽ സംഗീതത്തിന് വലിയ പ്രാധാന്യം നൽകുന്ന എബ്രിഡ് ഷൈന്റെ മുൻ ചിത്രങ്ങളിലെപ്പോലെ തന്നെ ‘സ്പാ’യിലെ ഗാനങ്ങളും പ്രേക്ഷകർക്ക് ഒരു ദൃശ്യ-ശ്രാവ്യ വിരുന്നാകുമെന്ന് ഉറപ്പാണ്.

Follow Us