AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: കടം വാങ്ങരുത്, യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; അറിയാം ഇന്നത്തെ നക്ഷത്രഫലം

Horoscope In Malayalam: ഓരോ ദിവസത്തെയും ചില ​ഗുണദോഷഫലങ്ങളുടെ സൂചനയാണ് രാശിഫലം. ഓരോ നക്ഷത്രക്കാർക്കും അത് അവരുടെ രാശിഫലം അനുസരിച്ച് മാറിമറിയുകയും ചെയ്യും. അത്തരത്തിൽ ഇന്നത്തെ രാശിഫലം വിശമായി അറിയാം.

Today’s Horoscope: കടം വാങ്ങരുത്, യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; അറിയാം ഇന്നത്തെ നക്ഷത്രഫലം
Horoscope Image Credit source: Freepik
Neethu Vijayan
Neethu Vijayan | Published: 20 Feb 2025 | 06:26 AM

ഇന്ന് ഫെബ്രുവരി 20 വ്യാഴം. എല്ലാ ദിവസത്തെയും പോലെ ഇന്നും ചില രാശികാർക്ക് ​ഗുണങ്ങളും മറ്റ് ചിലർക്ക് ദോഷങ്ങളുമാകാം ഫലം. ഓരോ ദിവസത്തെയും ചില ​ഗുണദോഷഫലങ്ങളുടെ സൂചനയാണ് രാശിഫലം. ഓരോ നക്ഷത്രക്കാർക്കും അത് അവരുടെ രാശിഫലം അനുസരിച്ച് മാറിമറിയുകയും ചെയ്യും. ചിലർ കടം വാങ്ങുന്നത് പ്രശ്നമാണെങ്കിൽ ചിലർക്ക് കടം കൊടുക്കുന്നതാകാം പ്രശ്നം. യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട നക്ഷത്രക്കാരും ഉണ്ട്. അത്തരത്തിൽ ഇന്നത്തെ രാശിഫലം വിശമായി അറിയാം.

മേടം

സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് ഇന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. വിദ്യാർത്ഥികൾക്ക് ഇന്ന് പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കാൻ സാധിക്കും. വാഹനത്തിൻ്റെ ചില പ്രശ്‌നങ്ങൾ നിങ്ങളുടെ സാമ്പത്തിക ചെലവുകൾ വർദ്ധിക്കാൻ ഇടയാക്കും.

ഇടവം

ഇന്ന് നിങ്ങളുടെ കുടുംബത്തിൽ ചില മം​ഗളകരമായ കാര്യങ്ങൾ നടക്കും. ആരോ​ഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ചില രോ​ഗങ്ങൾ വഷളാവാൻ സാധ്യതയുണ്ട്.

മിഥുനം

ഇന്ന് മിഥുനം രാശികാർക്ക് ഭാഗ്യം അനുകൂലമായിരിക്കും. അപ്രതീക്ഷിത പുരോഗതിയുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനത്തിനുള്ള ഫലം ലഭിക്കും. പ്രശംസകൾ ഏറ്റുവാങ്ങാൻ സാധിക്കും. എന്നാൽ ഉച്ചയ്ക്ക് ശേഷം ​ഗുണദോഷസമ്മിശ്ര ഫലമായിരിക്കും.

കർക്കിടകം

കർക്കിടകം രാശികാർ പണം കടം കൊടുക്കാതിരിക്കുക. കാരണം അത് തിരിച്ചുകിട്ടാനുള്ള സാധ്യത വളരെ കുറവാണ്. കുടംബത്തിൽ ചില തർക്കങ്ങൾ ഉടലെടുത്തേക്കാം. എന്നാൽ നിങ്ങളുടെ വാക്കുകൾ പരോക്ഷമാകാതെ സൂക്ഷിക്കുക.

ചിങ്ങം

ഇന്ന് ബിസിനസ്സിൽ കാര്യമായ പുരോ​ഗതി ഉണ്ടാകും. അതിനാൽ സാമ്പത്തികമായി നിങ്ങൾക്ക് മെച്ചമുണ്ടാകും. അപരിചിതരെ വിശ്വസിക്കരുത്. നിങ്ങൾ വഞ്ചിക്കപ്പെടാനുള്ള സാധ്യതയുണ്ട്.

കന്നി

ഇന്ന് നിങ്ങളുടെ ജോലിസ്ഥലത്ത് ചില മാറ്റങ്ങൾ വരുത്താൻ സാധിക്കും. പിന്നീട് അത് വളരെയധികം ​ഗുണം ചെയ്യും. വീട്ടുചിലവുകൾ വ​ർദ്ധിക്കാനുള്ള സാധ്യത കാണുന്നു. അതിനാൽ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.

തുലാം

ജോലിസ്ഥലത്ത് ശത്രുക്കളുടെ ചില ചതികൾ നിങ്ങളെ മാനസികമായി തളർത്തിയേക്കാം. മനക്ലേശം, ആരോ​ഗ്യ പ്രശ്നം, യാത്രാ തടസം എന്നിവ കാണുന്നു. യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. ചില അപകടങ്ങളെ മറഞ്ഞിരിക്കുന്നുണ്ടാവാം.

വൃശ്ചികം

മാനസിക സമ്മർദ്ദത്തിന് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, നേട്ടം എന്നിവ കാണുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ കഠിനാധ്വാനത്തിൻ്റെ ഫലം ഉറപ്പാടും ലഭിക്കുന്നതാണ്.

ധനു

ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. ഇന്ന് വൈകുന്നേരം ചില ശുഭകരമായ കാര്യങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. ബിസിനസിൽ പുരോഗതിയുണ്ടാകും. ഇത് നിങ്ങളുടെ മനസ്സിന് ധൈര്യം നൽകും.

മകരം

രാഷ്ട്രീയ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇന്ന് നല്ല ദിവസമാണ്. പണം കടം കൊടുക്കരുത്. നല്ലതെന്ന് വിചാരിച്ചു ചെയ്യുന്ന പല കാര്യങ്ങളും നിങ്ങൾക്ക് പ്രതികൂലമായി സംഭവിച്ചേക്കാം.

കുംഭം

ഇന്ന് നിങ്ങൾക്ക് ഉന്മേഷക്കുറവ് ഉണ്ടായേക്കാം. കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തേക്കാം. മുടങ്ങി കിടന്ന പല ജോലികളും ഇന്ന് തീർക്കാൻ സാധിക്കും.

മീനം

ശത്രുക്കളെക്കുറിച്ച് നിങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ പുരോഗതി കണ്ട് അവർ പല അപകടങ്ങളും സൃഷ്ടിച്ചേക്കാം. മാതാപിതാക്കളുടെ ആരോ​ഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ . TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല)