Today Horoscope: മാനസിക സമ്മർദ്ദവും കുടുംബകലഹങ്ങളും, ആരോ​ഗ്യം ശ്രദ്ധിക്കണം; ഇന്നത്തെ നക്ഷത്രഫലം

Daily Horoscope In Malayalam: ജോലിഭാരവും കുടുംബപരമായ ഉത്തരവാദിത്തങ്ങളും വർദ്ധിക്കുന്നതിനൊപ്പം മാനസികമായ സമ്മർദ്ദവും ശാരീരിക അസ്വസ്ഥതകളും ഇന്ന് പലരെയും അലട്ടിയേക്കാം. ഏതൊക്കെ രാശിക്കാർക്കാണ് ഇന്ന് ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണ്ടതെന്നും, ആരൊക്കെയാണ് കുടുംബത്തിൽ സംയമനം പാലിക്കേണ്ടതെന്നും വിശദമായി ഇന്നത്തെ നക്ഷത്രഫലത്തിലൂടെ പരിശോധിക്കാം.

Today Horoscope: മാനസിക സമ്മർദ്ദവും കുടുംബകലഹങ്ങളും, ആരോ​ഗ്യം ശ്രദ്ധിക്കണം; ഇന്നത്തെ നക്ഷത്രഫലം

Horoscope

Published: 

09 Feb 2026 | 06:04 AM

ഇന്ന്, 2026 ഫെബ്രുവരി 9 തിങ്കളാഴ്ച. ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് സൗഭാഗ്യങ്ങൾ വന്നുചേരുമ്പോൾ, മറ്റു ചിലർക്ക് അല്പം വെല്ലുവിളികൾ നിറഞ്ഞതാകാനാണ് സാധ്യത. ജോലിഭാരവും കുടുംബപരമായ ഉത്തരവാദിത്തങ്ങളും വർദ്ധിക്കുന്നതിനൊപ്പം മാനസികമായ സമ്മർദ്ദവും ശാരീരിക അസ്വസ്ഥതകളും ഇന്ന് പലരെയും അലട്ടിയേക്കാം. ഏതൊക്കെ രാശിക്കാർക്കാണ് ഇന്ന് ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണ്ടതെന്നും, ആരൊക്കെയാണ് കുടുംബത്തിൽ സംയമനം പാലിക്കേണ്ടതെന്നും വിശദമായി ഇന്നത്തെ നക്ഷത്രഫലത്തിലൂടെ പരിശോധിക്കാം.

മേടം

മേടം രാശികാർക്ക് ഇന്ന് സാമ്പത്തികമായി മെച്ചപ്പെട്ട ദിവസമാണ്. എങ്കിലും അമിതമായ ആത്മവിശ്വാസം അപകടം വരുത്താം. ബിസിനസ്സിൽ പുതിയ തീരുമാനങ്ങൾ എടുക്കാൻ അനുകൂല സമയമാണ്.

ഇടവം

ഇടവം രാശികാർക്ക് ഇന്ന് തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്.

മിഥുനം

മിഥുനം രാശികാർക്ക് ഇന്ന് നിങ്ങൾക്ക് മനക്ലേശം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്തെ സമ്മർദ്ദം വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക. ആരോ​ഗ്യവും അല്പം ശ്രദ്ധിക്കണം.

കർക്കിടകം

കർക്കിടകം രാശികാർക്ക് ഇന്ന് ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെടാം. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ ഇന്ന് മരുന്നിന്റെ കാര്യത്തിലും ഭക്ഷണ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യരുത്.

ALSO READ: ധനയോ​ഗമാണ് ഇവർക്ക് ഇന്നുള്ളത്… അം​ഗീകാരവും കാര്യവിജയവും പിന്നാലെയെത്തും, ഇന്നത്തെ നക്ഷത്രഫലം

ചിങ്ങം

ചിങ്ങം രാശികാർക്ക് ഇന്ന് ഭാഗ്യാനുഭവങ്ങൾ തേടിയെത്തും. ദീർഘകാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്ന് സഫലമാകാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും.

കന്നി

കന്നി രാശികാർക്ക് സഹപ്രവർത്തകരിൽ നിന്ന് മികച്ച പിന്തുണ ലഭിക്കും. പുതിയ വാഹനം വാങ്ങാനോ വീട് പണിയാനോ ആലോചിക്കുന്നവർക്ക് നല്ല തുടക്കം ലഭിക്കും.

തുലാം

തുലാം രാശികാർക്ക് കൃത്യമായ ആസൂത്രണം ഉണ്ടെങ്കിൽ മാത്രമേ ഇന്നത്തെ കാര്യങ്ങൾ ഭംഗിയായി നടക്കുകയുള്ളൂ. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും.

വൃശ്ചികം

വൃശ്ചികം രാശികാർ അനാവശ്യമായ തർക്കങ്ങളിൽ ഏർപ്പെടുന്നത് മനസ്സിന്റെ സമാധാനം കളയും. കുടുംബത്തിൽ സമാധാനക്കുറവ് ഉണ്ടാകാതെ സംയമനം പാലിക്കുക.

ധനു

ധനു രാശികാർക്ക് സാമ്പത്തികമായ ലാഭം പ്രതീക്ഷിക്കാം. എങ്കിലും യാത്രകളിൽ ജാഗ്രത വേണം. ഭക്ഷണ നിയന്ത്രണം പാലിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

മകരം

മകരം രാശികാർക്ക് കരിയറിൽ പുതിയ അവസരങ്ങൾ വന്നുചേരും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഉന്നത വ്യക്തികളിൽ നിന്ന് സഹായം ലഭിക്കും.

കുംഭം

കുംഭം രാശികാർക്ക് മനസ്സിൽ അനാവശ്യ ഭീതികളും ആശങ്കകളും ഉണ്ടാകാം. നിസ്സാര കാര്യങ്ങൾക്കായി അമിതമായി ചിന്തിക്കുന്നത് ഒഴിവാക്കുക. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

മീനം

മീനം രാശികാർക്ക് ദൈവീക കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും. പഴയ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ ഇടവരും.

(Disclaimer: ഈ പ്രവചനങ്ങൾ പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ജന്മസമയവും ഗ്രഹങ്ങളുടെ സ്ഥാനവും അനുസരിച്ച് ഫലങ്ങളിൽ മാറ്റമുണ്ടായേക്കാം. ഈ ലേഖനം വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ്. ടിവി 9 മലയാളം ഇതിലെ വാദങ്ങൾസ്ഥിരീകരിക്കുന്നില്ല)

എന്താണ് ഹജ്ജ്? എന്തിനീ യാത്ര
നെയ്മീനാണോ ചൂരയാണോ ആരോഗ്യത്തിന് നല്ലത്?
ദിവസവും ഫ്രിഡ്ജ് ഓഫ് ചെയ്യേണ്ടതുണ്ടോ?
ഗോതമ്പ് മാവ് ഫ്രിഡ്ജില്‍ എത്ര ദിവസം വരെ സൂക്ഷിക്കാം?
എന്തുകൊണ്ട് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ പരിപാടിക്ക് പോയില്ല? വിശദീകരിച്ച് ശ്രീലേഖ
ഞാൻ താക്കൂറാണ്! ഉപയോക്താവിനോട് ആക്രോശിച്ച് ബാങ്ക് ഉദ്യോഗസ്ഥ
ട്രിപ്പിൾസ് അടിക്കുന്നത് ആരൊക്കെയാണെന്ന് കണ്ടോ?
അണ്ടർ 19 താരം ആയുഷ് മഹത്രെയ്ക്ക് തൻ്റെ ജേഴ്സി സമ്മാനിച്ച് സച്ചിൻ ടെൻഡുൽക്കർ