AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: മടി മാറ്റിവെക്കുക, കുടുംബത്തിൽ സന്തോഷമുണ്ടാകും: അറിയാം ഇന്നത്തെ നക്ഷത്രഫലം

Today Horoscope In Malayalam: നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് മുൻകൂട്ടി ചില സൂചനകൾ നൽകാൻ രാശിഫലങ്ങൾക്ക് കഴിയും. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം എന്തായിരിക്കുമെന്ന് വിശദമായി വായിച്ചറിയാം.

Today’s Horoscope: മടി മാറ്റിവെക്കുക, കുടുംബത്തിൽ സന്തോഷമുണ്ടാകും: അറിയാം ഇന്നത്തെ നക്ഷത്രഫലം
Horoscope Image Credit source: Gettyimages
neethu-vijayan
Neethu Vijayan | Published: 25 Jun 2025 06:09 AM

ഓരോ ദിവസവും വ്യത്യസ്ത ഫലങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ചില ദിവസങ്ങളിൽ നല്ലത് മാത്രം സംഭവിക്കാനും മറ്റ് ചില ദിവസങ്ങളിൽ മോശം കാര്യങ്ങളും നിങ്ങളെ അലട്ടിയേക്കാം. എന്നാൽ നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് മുൻകൂട്ടി ചില സൂചനകൾ നൽകാൻ രാശിഫലങ്ങൾക്ക് കഴിയും. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം എന്തായിരിക്കുമെന്ന് വിശദമായി വായിച്ചറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ നല്ല അവസരം ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടും.

ഇടവം

പുതിയ കാര്യങ്ങളിൽ നിക്ഷേപം നടത്താൻ അവസരം ലഭിക്കും. ആരോ​ഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം കാര്യങ്ങൾ വഷളായേക്കാം. നിങ്ങളുടെ ചെലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്.

മിഥുനം

മിഥുനം രാശിക്കാർ ഇന്ന് അം​ഗീകാരങ്ങൾ ലഭിക്കും. ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ നല്ല തീരുമാനമെടുക്കാൻ സാധ്യതയുണ്ട്. മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് ജീവിതത്തിൽ ​ഗുണം ചെയ്യും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ചില തടസ്സങ്ങൾ മാറികിട്ടും. ജീവിതത്തിൽ മുന്നോട്ട് പോകാൻ നല്ല അവസരങ്ങൾ ലഭിക്കും. ബിസിനസ്സിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് മാറും. സഹോദരങ്ങളിൽ നിന്ന് സഹായം ലഭിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് നല്ല ഫലങ്ങൾ ഉണ്ടാകും. നിങ്ങളുടെ മടി മാറ്റിവെക്കാൻ ശ്രമിക്കുക. മറ്റുള്ളവരുടെ വാക്കുകൾ വിശ്വസിച്ച് യാതൊന്നും പ്രവർത്തിക്കാതിരിക്കുക.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ചില കാര്യങ്ങളിൽ നിലനിന്നിരുന്ന തടസ്സങ്ങൾ മാറികിട്ടും. മാതാപിതാക്കളുടെ ആരോ​ഗ്യം നന്നായി ശ്രദ്ധിക്കുക. മതപരമായ കാര്യങ്ങളിൽ പങ്കെടുക്കും.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ ഉയർച്ചയുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജീവിതശൈലി മെച്ചപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കും. ആഢംബര വസ്തുക്കൾ വാങ്ങാനുള്ള സാധ്യത കാണുന്നു.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഒന്നിലധികം വഴികളിലൂടെ വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. പഴയ സുഹൃത്തുക്കളെ കാണാൻ സാധ്യതയുണ്ട്. ചില കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തതിൽ മനസ്സിന് അസ്വസ്ഥത അനുഭവപ്പെട്ടേക്കാം.

ധനു

ധനു രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. എന്നാൽ അന്ധമായി മറ്റുള്ളവരെ വിശ്വസിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ അപകടങ്ങൾ സൃഷ്ടിക്കും. അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കുക. കരിയറുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന പ്രശ്നങ്ങൾ മാറി കിട്ടും.

മകരം

ശത്രുക്കൾ നിങ്ങളെ തോൽപ്പിക്കാൻ വളരെയധികം ശ്രമിക്കും. ബുദ്ധി ഉപയോഗിച്ച് മാത്രം അവരെ നേരിടാൻ ശ്രമിക്കുക. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ വിജയം ഉണ്ടാകും.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്ന ദിവസമായിരിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ സൂക്ഷിക്കുക.

മീനം

മീനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. സാമൂഹിക കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും. സഹോദരങ്ങളുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക. ഭാ​ഗ്യം എപ്പോഴും കൂടെയുണ്ടാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)