Today’s Horoscope: ഉറച്ച തീരുമാനങ്ങൾ എടുക്കുക, എന്തു കാര്യങ്ങൾ ചെയ്യുമ്പോഴും ചിന്തിക്കുക! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Today's Horoscope on January 19: 12 രാശികളുടെ തിങ്കളാഴ്ച ദിവസത്തെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം...

Horoscope (16)
ഇന്ന് ജനുവരി 19 തിങ്കളാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ തിങ്കളാഴ്ച ദിവസത്തെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.
മേടം: പൊതുവിൽ എല്ലാ കാര്യങ്ങളിലും ഭാഗ്യം നിങ്ങൾക്കൊപ്പം ആയിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
ഇടവം: എല്ലാ കാര്യങ്ങളിലും ഇന്ന് വിജയം നിങ്ങൾക്ക് ഒപ്പം ആയിരിക്കും. ദാമ്പത്യജീവിതത്തിൽ ചെറിയ പൊരുത്തക്കേട് ഒഴിച്ചാൽ പൊതുവേ നല്ല ദിവസമായിരിക്കും.
മിഥുനം: ആലോചിച്ച് ചിന്തിച്ച് കാര്യങ്ങളിൽ തീരുമാനമെടുക്കുക . ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകുക. കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾക്ക് സാധ്യത. തൊഴിൽ രംഗത്തും ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം മാത്രം ചെയ്യുക.
കർക്കിടകം: കുടുംബത്തിൽ സന്തോഷം നിലനിൽക്കും. കാര്യങ്ങളിൽ പൊതുവേ ചെറിയ തടസ്സങ്ങളും അസ്വസ്ഥതകളും നേരിട്ടേക്കാം . ചിന്തിച്ചു മാത്രം കാര്യങ്ങൾ പൂർത്തിയാക്കുക.
ചിങ്ങം: സാമ്പത്തികപരമായി ഇന്ന് നേട്ടങ്ങൾ ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും മാനസിക ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.
കന്നി: ആരോഗ്യപരമായും സാമ്പത്തികപരമായും തൊഴിൽ രംഗത്തും നേട്ടങ്ങൾക്കും സന്തോഷത്തിനും സാധ്യത. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ മാനസിക വിഷമങ്ങൾ നേരിട്ടേക്കാം.
വൃശ്ചികം: ആരോഗ്യത്തിൽ നിന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുതലങ്ങളിൽ പരിശ്രമിച്ചാൽ ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം നിങ്ങൾക്കൊപ്പം ആയിരിക്കും.
വൃശ്ചികം: പൊതുവിൽ എല്ലാ കാര്യങ്ങളിലും ചെറിയ തടസ്സങ്ങളും മാനസിക വിഷമങ്ങളും നേരിട്ടേക്കാം. ക്ഷമയോടെചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ ദിവസം നല്ലതായി പോകും.
ധനു: സാമ്പത്തികമായും കുടുംബത്തിലും തൊഴിൽ രംഗത്തും നേട്ടങ്ങൾക്ക് സാധ്യത. ആരോഗ്യ കാര്യത്തിലും ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിലും ശ്രദ്ധയോടെ തീരുമാനങ്ങൾ എടുക്കുക.
മകരം: തൊഴിൽ രംഗത്ത് നേരിയ പ്രശ്നങ്ങൾക്ക് സാധ്യത. ബാക്കി കാര്യങ്ങളിൽ എല്ലാം പൊതുവേ നിങ്ങൾക്ക് ഊർജ്ജവും സന്തോഷവും സമാധാനവും ലഭിക്കും.
കുഭം: ആരോഗ്യപരമായും സാമ്പത്തികപരമായും തൊഴിൽ രംഗത്തും നേട്ടങ്ങൾക്കും സന്തോഷത്തിനും സാധ്യത. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ മാനസിക വിഷമങ്ങൾ നേരിട്ടേക്കാം.
മീനം: ദാമ്പത്യ ജീവിതത്തിലെ നേരിയ അസ്വസ്ഥതകൾ ഒഴിച്ചാൽ പൊതുവിൽ നല്ല ദിവസമായിരിക്കും.
( നിരാകരണം: ഈ വാർത്തയിലെ വിവരങ്ങൾ ജ്യോതിഷത്തെയും മതവിശ്വാസത്തെയും മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി9 മലയാളം ഇത് സ്ഥീരീകരിക്കുന്നില്ല )