AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Todays Horoscope: ആഗ്രഹപൂർത്തീകരണത്തിന് സാധ്യത; ആരോഗ്യം സംരക്ഷിക്കണം: ഇന്നത്തെ നക്ഷത്രഫലം

October 1 Malayalam Horsocope: ഇന്ന് പല രാശിക്കാർക്കും പൊതുവേ നല്ല ദിവസമാണ്. എന്നാൽ, മോശം ഫലമുള്ള രാശിയുമുണ്ട്. ആരോഗ്യമാണ് ഇന്ന് പ്രധാനം. അറിയാം, ഇന്നത്തെ നക്ഷത്രഫലം.

Todays Horoscope: ആഗ്രഹപൂർത്തീകരണത്തിന് സാധ്യത; ആരോഗ്യം സംരക്ഷിക്കണം: ഇന്നത്തെ നക്ഷത്രഫലം
Today HoroscopeImage Credit source: Getty Images
abdul-basith
Abdul Basith | Published: 01 Oct 2025 06:42 AM

ഇന്ന് 2025 ഒക്ടോബർ ഒന്ന്. ചില രാശിക്കാർ ഇന്ന് ആരോഗ്യം സൂക്ഷിക്കേണ്ടതുണ്ട്. മറ്റ് ചില രാശിക്കാരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടും. മത്സരവിജയം, യാത്രാതടസം തുടങ്ങിയവയും ഇന്ന് പ്രതീക്ഷിക്കേണ്ടതുണ്ട്. ഇന്നത്തെ മുഴുവൻ രാശിഫലം പരിശോധിക്കാം.

മേടം
ഈ രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ചെലവ് വർധിക്കാൻ സാധ്യതയുണ്ട്. അതുവഴി മനപ്രയാസമുണ്ടാവാം. സമൂഹത്തിൽ നിന്ന് അംഗീകാരം ലഭിക്കാനിടയുണ്ട്.

ഇടവം
ഈ രാശിക്കാർ ശരീരത്തിൻ്റെ ആരോഗ്യം സൂക്ഷിക്കണം. ഉദരസംബന്ധമായ രോഗങ്ങളുണ്ടാവാൻ സാധ്യത. എങ്ങോട്ടെങ്കിലും യാത്ര പോകാൻ ആലോചനയുണ്ടെങ്കിൽ അത് നടക്കാനിടയില്ല.

മിഥുനം
ഈ രാശിക്കാർക്ക് പൊതുവെ നല്ല ദിവസമാണ്. സമൂഹത്തിൽ അംഗീകാരം ലഭിക്കും. പരീക്ഷകളിൽ വിജയിക്കാൻ സാധിക്കും. എവിടെനിന്നെങ്കിലും പണം വന്ന് ചേരാനുള്ള സാധ്യതയുമുണ്ട്.

കർക്കിടകം
ജോലിക്കാർക്ക് ഇന്ന് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അംഗീകാരങ്ങൾ ലഭിക്കാൻ സാധ്യത. ആഗ്രഹങ്ങൾ നിറവേറിയേക്കാം. ആരോഗ്യം മെച്ചപ്പെടാനും സാധ്യത.

Also Read: Navratri 2025: ഇന്ന് മഹാനവമി; ദേവീപ്രാർത്ഥനയിൽ മുഴുകി നാട്

ചിങ്ങം
ഈ രാശിക്കാർക്ക് ഇന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായേക്കാം. അതുകൊണ്ട് തന്നെ മനപ്രയാസത്തിനും സാധ്യത. യാത്ര തടസം, കുടുംബക്കാരുമായി അഭിപ്രായവ്യത്യാസം എന്നീ തടസങ്ങളും ഉണ്ടാവാം. ഒരു ഉറ്റസുഹൃത്തിനെ കണ്ടുമുട്ടിയേക്കാം.

കന്നി
ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിവസമല്ല. കുടുംബാംഗങ്ങളുമായി കലഹമുണ്ടായേക്കാം. ശരീര ആരോഗ്യം മോശമായേക്കാം. പല കാര്യങ്ങളിലും തടസമുണ്ടാവാനുള്ള സാധ്യതയുണ്ട്.

തുലാം
അംഗീകാരം ലഭിക്കാൻ സാധ്യത. ബന്ധുക്കളും സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസമുണ്ടായേക്കാം. ലഭിക്കാനുള്ള പണം എന്തെങ്കിലും കാരണവശാൽ തടയപ്പെട്ടേക്കാം.

വൃശ്ചികം
ഈ രാശിക്കാർക്ക് ഇന്ന് ചിലവ് വർധിക്കും. ഇവർ ആരോഗ്യവും സംരക്ഷിക്കണം. അംഗീകാരങ്ങൾക്ക് സാധ്യതയുണ്ട്. സ്ഥാനക്കയറ്റത്തിനും സാധ്യത.

ധനു
സമൂഹത്തിൽ നിന്ന് അംഗീകാരം ലഭിച്ചേക്കാം. സമ്പത്ത് വന്നുചേരാൻ സാധ്യത. ബന്ധുക്കളുമായി കലഹമുണ്ടാവാനിടയുള്ളതുകൊണ്ട് തന്നെ മനപ്രയാസത്തിനും സാധ്യതയുണ്ട്.

മകരം
ഈ രാശിക്കാർക്കും മനപ്രയാസമുണ്ടാവാൻ സാധ്യത. സമൂഹത്തിൽ നിന്ന് അംഗീകാരം ലഭിച്ചേക്കാം. ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന കാര്യങ്ങൾ ചെയ്തുതീർക്കാനാവും.

കുംഭം
ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തും. തൊഴിൽ മേഖലയിൽ നേട്ടങ്ങൾക്ക് സാധ്യത. ശ്രദ്ധിച്ച് മാത്രം യാത്ര ചെയ്യുക. അപകടത്തിന് സാധ്യതയുണ്ട്. ഇന്ന് ഈ രാശിക്കാരുടെ ചിലവ് വർധിക്കാനും സാധ്യതയുണ്ട്.

മീനം
മത്സരപരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് വിജയമുണ്ടാവും. കച്ചവടത്തിൽ നിന്ന് ലാഭമുണ്ടാവും. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാനുള്ള സാധ്യതയുമുണ്ട്.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)