Maha Navami Wishes in Malayalam : അറിവിന്റെ നിറവില്‍, ഐശ്വര്യം പുലരട്ടെ; മഹാനവമി ദിനത്തിൽ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം
Maha Navami Wishes in Malayalam : ഈ ഉത്സവാന്തരീക്ഷത്തില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരാം മഹാനവമി-ആയുധപൂജ-വിജയദശമി ആശംസകള്‍.
ആദിപരാശക്തിയായ ദുർഗ്ഗാദേവിയെ ആരാധിക്കുന്ന ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ആഘോഷങ്ങളില്‍ സുപ്രധാനമാണ് മഹാനവമി. ഈ ദിവസത്തിലാണ് ക്ഷേത്രങ്ങളിൽ ആയുധ പൂജ നടക്കുന്നത്. ക്ഷേത്രങ്ങളിലും വീടുകളിലും വിശ്വാസികള്‍ അവരുടെ പണിയായുധങ്ങള്‍ പൂജയ്ക്ക് വയ്ക്കുന്നു.
ദുർഗാഷ്മി നാളിൽ വിദ്യാർത്ഥികൾ പഠനോപകരണങ്ങളും തൊഴിലാളികൾ അവരവരുടെ തൊഴിലുപകരണങ്ങളും പണിയായുധങ്ങളും പൂജയ്ക്കു വേണ്ടി വയ്ക്കും തുടർന്ന് വിജയദശമി ദിനത്തിൽ രാവിലെ നടക്കുന്ന പൂജയോടെ ഇത് തിരിച്ചെടുക്കും. വിജയദശമി നാളിലാണ് കുരുന്നുകളെ എഴുത്തിനിരുത്തുന്നത്. ഇതിനോടനുബന്ധിച്ച് ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഒരുക്കങ്ങളും പൂർത്തിയായി. ഈ ഉത്സവാന്തരീക്ഷത്തില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരാം മഹാനവമി-ആയുധപൂജ-വിജയദശമി ആശംസകള്‍.
Also Read:ഇന്ന് മഹാനവമി; ദേവീപ്രാർത്ഥനയിൽ മുഴുകി നാട്
- അറിവിന്റെ നിറവില്‍, ഐശ്വര്യം പുലരട്ടെ; മഹാനവമി ആശംസകൾ
- ദുർഗാദേവിയുടെ അനുഗ്രഹം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഉണ്ടാകട്ടെ. മഹാനവമി ആശംസകൾ
- ഈ മഹാനവമി നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറക്കട്ടെ! ആശംസകൾ
- മഹാനവമി ദിനത്തിൽ ദേവിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതം പ്രകാശമാക്കട്ടെ. ആശംസകൾ
- അറിവ് വെളിച്ചത്തിൽ പുലരട്ടെ നല്ല നാളുകൾ, മഹാനവമി-വിജയദശമി ആശംസകള്‍
- നന്‍മയുടെ വിജയത്തില്‍ ജീവിതം സുരഭിലമാകട്ടെ…മഹാനവമി ആശംസകള്‍
- അറിവിലൂടെ സമാധാനം, ഭക്തിയിലൂടെ സന്തോഷം, അധ്വാനത്തിലൂടെ വിജയം; മഹാനവമി ആശംസകള്‍
- അറിവിലൂടെ വിജയം കൈവരിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ; മഹാനവമി ആശംസകള്‍
- നിങ്ങളുടെ കഴിവും അറിവും വർധിക്കട്ടെ ; മഹാനവമി-വിജയദശമി ആശംസകള്‍
- കഠിനാധ്വാനവും സമര്‍പ്പണവും നിങ്ങളെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കട്ടെ, മഹാനവമി-വിജയദശമി ആശംസകള്‍
- ജീവിതം സന്തോഷവും, സമാധാനവും, സമൃദ്ധിയും കൊണ്ട് നിറയട്ടെ ; മഹാനവമി ആശംസകള്‍