Today’s Horoscope: നേട്ടങ്ങൾ പലവിധം, കോപം നിയന്ത്രിക്കുക അല്ലെങ്കിൽ…; ഇന്നത്തെ നക്ഷത്രഫലം
Today Horoscope In Malayalam: ഇന്നത്തെ ദിവസം പല രാശിക്കാർക്കും പല രീതിയിലുള്ള അനുഭവങ്ങളാണ് ഉണ്ടാവുന്നത്. ചിലർക്ക് അവസരങ്ങളും സാമ്പത്തിക പുരോഗതിയും പ്രതീക്ഷിക്കാം. ചിലർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളും അഭിമാന ക്ഷതവും മനക്ലേശവും സംഭവിച്ചേക്കാം. എന്നാൽ ഇതെല്ലാം താൽക്കാലികമാണ്.

Horoscope
ഇന്ന് ഡിസംബർ 19 വെള്ളിയാഴ്ച്ച. ഇന്നത്തെ ദിവസം പല രാശിക്കാർക്കും പല രീതിയിലുള്ള അനുഭവങ്ങളാണ് ഉണ്ടാവുന്നത്. ചിലർക്ക് അവസരങ്ങളും സാമ്പത്തിക പുരോഗതിയും പ്രതീക്ഷിക്കാം. ചിലർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളും അഭിമാന ക്ഷതവും മനക്ലേശവും സംഭവിച്ചേക്കാം. എന്നാൽ ഇതെല്ലാം താൽക്കാലികമാണ്. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ സമ്പൂർണ രാശിഫലം വിശദമായി വായിച്ചറിയാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലി അന്വേഷിക്കുന്നവർ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ ചെലവുകൾ പരമാവധി ഒഴിവാക്കുക.
ഇടവം
ഇടവം രാശിക്കാർക്ക് ഉച്ചവരെ നല്ലതായിരിക്കും. നിങ്ങൾ ചെയ്യുന്ന ജോലികളിൽ പുരോഗതിയുണ്ടാകും. ബിസിനസ്സിൽ നേരിട്ടിരുന്ന വലിയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നത് നിർത്തുക.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. ബിസിനസ്സിൽ നേട്ടങ്ങൾ കൈവരിക്കും. സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് അത് ലഭിക്കും. കുടുംബാംഗങ്ങളുടെ പ്രശ്നങ്ങളിൽ സഹായിക്കാൻ കഴിയും.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് നല്ല കാര്യങ്ങൾക്ക് വഴി തെളിയും. സന്തോഷ വാർത്തകൾ കേൾക്കാനുള്ള സാധ്യതയുണ്ട്. സമൂഹത്തിൽ നിന്ന് നിങ്ങൾക്ക് വേണ്ട ആദരവ് ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് എന്തും ചെയ്യാനുള്ള ആത്മവിശ്വാസം വർദ്ധിക്കും. സ്വപ്നങ്ങൾ സഫലമാക്കും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ആരോഗ്യ കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
കന്നി
കന്നി രാശിക്കാർക്ക്ക ഇന്ന് വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരും. നിക്ഷേപങ്ങൾ നടത്താൻ നല്ല ദിവസമാണ്. പഴയ കടങ്ങളിൽ നിന്ന് മോചനം ലഭിക്കും. കടം കൊടുക്കാതിരിക്കുക.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ പ്രവർത്തികൾ ഭാവിക്ക് ഗുണം ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകാം.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ചില വ്യക്തികളുമായി അടുപ്പം വർദ്ധിക്കും. വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ വിജയം ഉറപ്പ്.
ധനു
ധനു രാശിക്കാർ നിങ്ങളുടെ കോപം നിയന്ത്രിക്കണം. അല്ലാത്തപക്ഷം പല അബദ്ധങ്ങളിലും വീഴാനുള്ള സാധ്യത കാണുന്നു. മാതാപിതാക്കളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
മകരം
മകരം രാശിക്കാർക്ക് മനസ്സിന് സമാധാനം ലഭിക്കും. ബിസിനസ്സുമായി മുന്നോട്ട് പോകാൻ പറ്റിയ ദിവസമാണ്. ഭൂമി, വാഹനം എന്നിവ വാങ്ങാൻ സാധ്യതയുണ്ട്. പണം ശ്രദ്ധയോടെ ഉപയോഗിക്കുക.
കുംഭം
ഈ രാശിക്കാർക്ക് ആഗ്രഹങ്ങൾ സഫലീകരിക്കാനുള്ള പുതിയ വഴികൾ തെളിയും. വരുമാനം മെച്ചപ്പെടും. ജോലിയുടെ കാര്യങ്ങളിൽ വിജയം കൈവരിക്കാനാകും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് നല്ല ദിവസമാണ്.
മീനം
മീനം രാശിക്കാരുടെ ജീവിത്തതിൽ നല്ല മാറ്റങ്ങൾ വരും. പുതിയ വസ്തുക്കൾ വാങ്ങാൻ സാധ്യതയുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)