AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Today’s Horoscope: തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം; ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിവസം! ഇന്നത്തെ രാശിഫലം

Today’s Astrology in Malayalam 18-05-2026: ഇന്ന് മെയ് 18. പ്രതീക്ഷാനിര്‍ഭരമായ മറ്റൊരു ദിനം കൂടി ആരംഭിച്ചു. രാവിലെ രാശിഫലം വായിക്കുന്നത് പലര്‍ക്കും ഒരു ശീലമാണ്. ചിലപ്പോള്‍ വിശ്വാസസംബന്ധിയാകാം അത്. അതുമല്ലെങ്കില്‍ നേരംപോക്കിന് വേണ്ടിയുമാകാം. സ്വന്തം നാളുകളില്‍ നല്‍കിയിരിക്കുന്ന പ്രവചനങ്ങള്‍ വായിച്ചുനോക്കാന്‍ പലര്‍ക്കും സ്വഭാവികമായും ആകാംക്ഷയുണ്ടാകും. ഇന്നത്തെ രാശിഫലം നോക്കാം.

Today’s Horoscope: തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം; ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിവസം! ഇന്നത്തെ രാശിഫലം
പ്രതീകാത്മക ചിത്രം Image Credit source: sarayut Thaneerat/Getty Images Creative
Jayadevan AM
Jayadevan AM | Updated On: 18 May 2026 | 08:15 AM

ഇന്ന് മെയ് 18. പ്രതീക്ഷാനിര്‍ഭരമായ മറ്റൊരു ദിനം കൂടി ആരംഭിച്ചു. രാവിലെ രാശിഫലം വായിക്കുന്നത് പലര്‍ക്കും ഒരു ശീലമാണ്. ചിലപ്പോള്‍ വിശ്വാസസംബന്ധിയാകാം അത്. അതുമല്ലെങ്കില്‍ നേരംപോക്കിന് വേണ്ടിയുമാകാം. സ്വന്തം നാളുകളില്‍ നല്‍കിയിരിക്കുന്ന പ്രവചനങ്ങള്‍ വായിച്ചുനോക്കാന്‍ പലര്‍ക്കും സ്വഭാവികമായും ആകാംക്ഷയുണ്ടാകും. ചില നാളുകാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രവചനം കാണാം. മറ്റ് ചിലര്‍ക്ക് നിരാശജനകമായ ഫലങ്ങളാകും രാശിഫലത്തില്‍ കാണുന്നത്. എന്തായാലും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയാണ് പ്രധാനം. ഇന്നത്തെ രാശിഫലം നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

ഈ നാളുകാര്‍ക്ക് ഇന്ന് അത്ര മികച്ച ദിനമാകണമെന്നില്ല. കാര്യതടസം, വാഗ്വാദം എന്നിവയ്ക്ക് സാധ്യത. വേദനാജനകമായ അനുഭവങ്ങള്‍ വന്നുചേരാം.

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി ഭാഗം)

ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനമായേക്കാം. ആഗ്രഹങ്ങള്‍ സഫലമായേക്കാം. കാര്യവിജയം, അംഗീകാരം ഇവയ്ക്ക് സാധ്യത.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യമുക്കാല്‍ഭാഗം)

പുതിയ പദ്ധതികള്‍, പരീക്ഷകള്‍ എന്നിവകളില്‍ പരാജയപ്പെടാം. മനഃപ്രയാസം, അസ്വസ്ഥത ഇവയ്ക്ക് സാധ്യത.

Also Read: Sun Transit in Rohini Nakshatra: ധനു ഉൾപ്പെടെ രാശിക്കാർക്ക് നേട്ടം! സൂര്യൻ രോഹിണി നക്ഷത്രത്തിലേക്ക് നീങ്ങുന്നു

കര്‍ക്കടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)

തൊഴിലന്വേഷണങ്ങള്‍ വിജയിച്ചേക്കാം. തൊഴിലുള്ളവരാണെങ്കില്‍ സ്ഥാനക്കയറ്റത്തിനും സാധ്യത. ധനയോഗവും കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)

യാത്രാ വിജയം, ബിസിനസില്‍ നേട്ടങ്ങള്‍, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)

വേണ്ടപ്പെട്ടവര്‍ അകലാം. കാര്യപരാജയം, അസ്വസ്ഥ, ആരോഗ്യപ്രശ്‌നങ്ങള്‍, സാമ്പത്തിക തടസം ഇവ കാണുന്നു.

തുലാം (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം)

വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം. അപകടസാധ്യത കാണുന്നു. കാര്യതടസം, ആരോഗ്യപ്രശ്‌നങ്ങള്‍ ഇവ കാണുന്നു.

വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

ഉല്ലാസ യാത്രകള്‍ക്ക് സാധ്യത. ധനയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, ബന്ധു-സുഹൃദ് സമാഗമം ഇവയ്ക്ക് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം)

തൊഴിലന്വേഷണം വിജയിച്ചേക്കാം. ബിസിനസില്‍ ലാഭം, നിയമപ്രശ്‌നങ്ങളില്‍ വിജയം, ശത്രുക്ഷയം ഇവയ്ക്ക് സാധ്യത.

മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം)

കാര്യപരാജയം, യാത്രാതടസം, സാമ്പത്തിക വെല്ലുവിളികള്‍ ഇവ കാണുന്നു.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)

അപകടസാധ്യത, ശത്രുശല്യം, കാര്യതടസം, വാഗ്വാദം, ആരോഗ്യപ്രശ്‌നങ്ങള്‍, അസ്വസ്ഥത എന്നിവയ്ക്ക് സാധ്യത.

മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)

മത്സരവിജയം, ധനയോഗം, സന്തോഷം, മനസമാധാനം, ഉല്ലാസയാത്രായോഗം ഇവ കാണുന്നു.

നിരാകരണം

ഈ പ്രവചനങ്ങള്‍ പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ജന്മസമയവും ഗ്രഹങ്ങളുടെ സ്ഥാനവും അനുസരിച്ച് ഫലങ്ങളില്‍ മാറ്റമുണ്ടായേക്കാം. ഈ ലേഖനം വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ്. ടിവി 9 മലയാളം ഇതിലെ വാദങ്ങള്‍ സ്ഥിരീകരിക്കുന്നില്ല.

English Summary

Today is May 18, a hopeful new day. Many people habitually check their daily horoscope for belief or fun. Reading these predictions naturally sparks curiosity about one’s future. Whatever the forecast says, moving forward with self-confidence is most important.

Follow Us