Today’s Horoscope: ഇന്നത്തെ ദിവസം ഈ നാളുകാര്‍ കൊണ്ടുപോയി; ഇന്ന് നിങ്ങളുടെയും ഭാഗ്യദിനമാണോ? രാശിഫലം നോക്കാം

Today’s Astrology in Malayalam 14-03-2026: ഇന്നത്തെ ദിവസം ഓരോ നാളുകാരുടെയും രാശിഫലം എങ്ങനെയായിരിക്കുമെന്ന് നോക്കാം. ചില നാളുകാര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നതാണ് രാശിഫലത്തിലെ പ്രവചനങ്ങള്‍.

Todays Horoscope: ഇന്നത്തെ ദിവസം ഈ നാളുകാര്‍ കൊണ്ടുപോയി; ഇന്ന് നിങ്ങളുടെയും ഭാഗ്യദിനമാണോ? രാശിഫലം നോക്കാം

പ്രതീകാത്മക ചിത്രം

Published: 

14 Mar 2026 | 06:06 AM

ഇന്ന് മാര്‍ച്ച് 14. പ്രതീക്ഷയുടെ മറ്റൊരു പുലരി കൂടിയെത്തി. ഇന്നത്തെ ദിവസം ഓരോ നാളുകാരുടെയും രാശിഫലം എങ്ങനെയായിരിക്കുമെന്ന് നോക്കാം. ചില നാളുകാര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നതാണ് രാശിഫലത്തിലെ പ്രവചനങ്ങള്‍. മറ്റ് ചിലര്‍ക്ക് നിരാശ പകരുന്നതും. പ്രതീക്ഷിക്കുന്ന പ്രവചനങ്ങള്‍ രാശിഫലത്തില്‍ കണ്ടില്ലെങ്കിലും നിരാശരാകാതെ മുന്നോട്ടുപോവുകയാണ് പ്രധാനം. ഇന്നത്തെ രാശിഫലം നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

ഈ നാളുകാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമാകാം. കാര്യവിജയം, ആരോഗ്യം, മനസമാധാനം, യാത്രാവിജയം ഇവ കാണുന്നു.

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി ഭാഗം)

ഇന്നത്തെ ദിവസം ഈ നാളുകാര്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വരാം. കാര്യപരാജയം, സാമ്പത്തിക പ്രതിസന്ധി, യാത്രാപരാജയം തുടങ്ങിയവ കാണുന്നു.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യമുക്കാല്‍ഭാഗം)

ഇന്നത്തെ ദിവസം അത്ര അനുകൂലമാകണമെന്നില്ല. ഇച്ഛാഭംഗം, ശത്രുശല്യം, അസ്വസ്ഥത, അലച്ചില്‍ ഇവയ്ക്ക് സാധ്യത. വാഹനയാത്രികര്‍ ശ്രദ്ധിക്കണം.

Also Read: Grah Gochar 2026: മാർച്ച് 15 ന് ശേഷം ഈ 3 രാശിക്കാർ കോടീശ്വരന്മാർ! സൂര്യനും ശുക്രനും ചന്ദ്രനും ഒരേ ദിവസം സംക്രമിക്കുന്നു

കര്‍ക്കടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)

ഇന്ന് മികച്ച ദിനമാകാം. തൊഴില്‍ തേടുന്നവരാണെങ്കില്‍ അവസരം ലഭിക്കാന്‍ സാധ്യത. സാമ്പത്തിക നേട്ടം, കാര്യവിജയം, സല്‍ക്കാരയോഗം, ശത്രുക്ഷയം ഇവ കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)

കാര്യവിജയം, പ്രവര്‍ത്തനനേട്ടം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)

അസ്വസ്ഥത, ആരോഗ്യപ്രശ്‌നങ്ങള്‍, അമിത ചെലവ് ഇവ കാണുന്നു. വാക്കുകളും പ്രവൃത്തികളും സൂക്ഷിക്കണം. അനാവശ്യ കലഹങ്ങള്‍ക്ക് സാധ്യത.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം)

തൊഴിലിടങ്ങളില്‍ അനുകൂല നേട്ടമുണ്ടായേക്കാം. സ്ഥാനക്കയറ്റം/അനുകൂല സ്ഥലംമാറ്റം ഇവ കാണുന്നു. പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം. നിയമപ്രശ്‌നങ്ങളില്‍ വിജയം കണ്ടേക്കാം.

വൃശ്ചികം (വിശാകം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

ബിസിനസില്‍ ലാഭമുണ്ടായേക്കാം. മനസമാധാനം, ഉല്ലാസയാത്രായോഗം, സ്വസ്ഥത, കാര്യവിജയം ഇവയ്ക്ക് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം)

മനഃപ്രയാസം, സാമ്പത്തിക പ്രശ്‌നങ്ങള്‍, അലച്ചില്‍, ഇച്ഛാഭംഗം ഇവയ്ക്ക് സാധ്യത. അഭിമാനക്ഷതം, ശത്രുശല്യം, മനഃപ്രയാസം, അസ്വസ്ഥത, ഇച്ഛാഭംഗം ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം)

സല്‍ക്കാരയോഗം, യാത്രാവിജയം, പ്രവര്‍ത്തനനേട്ടം, അംഗീകാരം ഇവയ്ക്ക് സാധ്യത.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)

കാര്യപരാജയം, യാത്രാതടസം, അലച്ചില്‍, ആരോഗ്യപ്രശ്‌നങ്ങള്‍ ഇവ കാണുന്നു.

മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)

പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം. തൊഴില്‍സാധ്യത, ശത്രുക്ഷയം, ധനയോഗം, കാര്യവിജയം ഇവ കാണുന്നു.

നിരാകരണം

ഈ പ്രവചനങ്ങള്‍ പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ജന്മസമയവും ഗ്രഹങ്ങളുടെ സ്ഥാനവും അനുസരിച്ച് ഫലങ്ങളില്‍ മാറ്റമുണ്ടായേക്കാം. ഈ ലേഖനം വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ്. ടിവി 9 മലയാളം ഇതിലെ വാദങ്ങള്‍സ്ഥിരീകരിക്കുന്നില്ല.

Follow Us
ചൂടിനെ തോൽപ്പിക്കാൻ ഒരു ഗ്ലാസ് മോര്! ഇങ്ങനെ ഉണ്ടാക്കി നോക്കൂ
ഗ്യാസ് വേണ്ട, തീ പോലും കത്തിക്കാതെ അടിപൊളി കറി ഉണ്ടാക്കാം
സ്നേക് പ്ലാന്റ് ബാത്റൂമിൽ വളർത്തിയാൽ നേട്ടമോ?
മഷ്റൂം ഫ്രൈഡ് റൈസ് കഴിച്ചിട്ടുണ്ടോ? ഉണ്ടാക്കാൻ എളുപ്പമാണ്
ഭണ്ഡാരത്തിൽ നിന്നും നേരെ പോക്കറ്റിലേക്ക്, പൂജാരി കൈയ്യോടെ പിടിയിൽ
റോഹൻ കുന്നുമ്മലിനെ കാണാൻ സഞ്ജു സാംസൺ എത്തിയപ്പോൾ
ഹെൽമെറ്റുമില്ല, ബൈക്ക് റോങ് സൈഡിലും, ദേ യുവാക്കൾ എയറിൽ
താഴെത്തില്ലടാ! രാജവെമ്പാലയുടെ ശൗര്യം കണ്ടോ