Today’s Horoscope: മാതാപിതാക്കളുടെ ആരോഗ്യത്തിൽ പ്രത്യേകശ്രദ്ധ വേണം; ഇന്നത്തെ രാശിഫലം അറിയാം
Todays Horoscope 21st February: ചില രാശിക്കാർക്ക് ഇന്ന് ഭാഗ്യം അനുകൂലമായിരിക്കും. സാമ്പത്തികമായി ഇന്ന് പലർക്കും തിരിച്ചടികൾ നേരിടേണ്ടിവരും. അറിയാം, ഇന്നത്തെ നക്ഷത്രഫലം.

Malayalam Horoscope
ഇന്ന് 2025 ഫെബ്രുവരി 21. പൊതുവേ ഇന്ന് ഭാഗ്യം അനുകൂലമായ ദിവസമാണ്. ചില രാശിക്കാരുടെ മാതാപിതാക്കൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാവും. അതുകൊണ്ട് തന്നെ അക്കാര്യത്തിൽ ശ്രദ്ധ വേണം. മറ്റ് ചില രാശിക്കാർ വരുമാനം വർധിപ്പിക്കാനായി പുതിയ ചില കാര്യങ്ങൾ പരീക്ഷിക്കും. ഇന്നത്തെ രാശിഫലം വിശദമായി അറിയാം.
മേടം
ചെയ്ത ജോലിക്ക് ഇന്ന് നിങ്ങൾക്ക് ബഹുമാനം ലഭിക്കും. വൈകുന്നേരം കുടുംബാംഗങ്ങളുമായി ഒരു കാര്യത്തിൽ ചർച്ച നടത്തും. ബിസിനസിലെ സഹായത്തിനായി നിങ്ങൾ പണം കടം വാങ്ങിയേക്കാം.
ഇടവം
ഇന്ന് മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുണ്ടായേക്കാം. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന പണം ഇന്ന് ലഭിക്കാനിടയുണ്ട്. നിക്ഷേപങ്ങൾക്ക് പറ്റിയ ദിവസമാണ്.
മിഥുനം
ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യം അനുകൂലമായിരിക്കും. ഇന്ന് ആത്മീയകാര്യങ്ങൾക്കായി സമയം ചിലവഴിക്കും. മക്കളിൽ നിന്ന് ചില നല്ല വാർത്തകൾ കേൾക്കും.
കർക്കിടകം
ചെയ്യുന്ന ജോലികളിൽ ഇന്ന് വിജയമുണ്ടാവും. മാതാപിതാക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. ആരോഗ്യം മോശമാവാനിടയുണ്ട്. ആഡംബരങ്ങൾക്കായി ഒരുപാട് പണം ചിലവാക്കാതിരിക്കുക.
ചിങ്ങം
ഈ രാശിക്കാർക്ക് ഭാഗ്യം അനുകൂലമായിരിക്കും. ചില വിലപ്പെട്ട സ്വത്തുക്കൾ മാതാപിതാക്കളുടെ സഹായത്താൽ ലഭിക്കും. കണ്ണിൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ന് മെച്ചപ്പെടും.
കന്നി
ഈ രാശിക്കാർക്കും ഇന്ന് ഭാഗ്യം അനുകൂലമായ ദിവസം. ആളുകൾ നിങ്ങളോട് മോശമായി പെരുമാറാൻ സാധ്യത. ബന്ധുവീട്ടിലേക്ക് യാത്ര പോകാൻ സാധ്യതയുണ്ട്.
തുലാം
മത്സരങ്ങളിൽ വിദ്യാർത്ഥികൾ വിജയിക്കും. ഇന്ന് പണം നിക്ഷേപിക്കുന്നത് സൂക്ഷിച്ചുവേണം. പണം കുടുങ്ങാനിടയുണ്ട്. സാമൂഹികമേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ചില പുതിയ അവസരങ്ങൾക്ക് ലഭിക്കാനിടയുണ്ട്.
വൃശ്ചികം
മാനസികമായി ചില അസ്വസ്ഥതകളുണ്ടാവും. ബിസിനസ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിക്കും. അവിവാഹിതരായ ആളുകൾക്ക് വിവാഹാലോചനകൾ വരും. ശത്രുക്കളുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാവണം.
ധനു
ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആമാശയരോഗങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മതപരമായ പരിപാടികളിൽ ഇന്ന് നിങ്ങൾ പങ്കെടുത്തേക്കും.
മകരം
ബിസിനസിൽ നിന്ന് പ്രതീക്ഷിച്ച ലാഭം ലഭിച്ചേക്കില്ല. എന്നാൽ, പങ്കാളിത്തബിസിനസ് ആണെങ്കിൽ അതിൽ നല്ല ലാഭം ലഭിക്കും. ഇണയുമായി കുറച്ച് നല്ല സമയങ്ങൾ ചിലവഴിക്കും.
കുംഭം
പുതുതായെന്തെങ്കിലും ചെയ്യാനുള്ള ശ്രമത്തിൽ ആശയക്കുഴപ്പമുണ്ടായേക്കാം. വരുമാനത്തിൻ്റെ കാര്യത്തിൽ ആശങ്കയുണ്ടാവും. അതുകൊണ്ട് തന്നെ പുതിയ വരുമാന സ്രോതസ്സുകൾ സ്വീകരിക്കും.
മീനം
വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ നിന്ന് വിജയം ലഭിക്കും. ധന നിക്ഷേപത്തിന് പറ്റിയ ദിവസമല്ല, ഇന്ന്. ആരോഗ്യകാര്യത്തിലും നല്ല ശ്രദ്ധ ഉണ്ടാവണം.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ . TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല)