Todays Horoscope: ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം; അമിതാവേശം വേണ്ട: അറിയാം ഇന്നത്തെ രാശിഫലം
Horoscope Today July 26: പൊതുവേ നല്ല ദിവസമാണ് ഇന്ന്. ഏതാണ്ട് എല്ലാ രാശിക്കാർക്കും ഇന്ന് നല്ല ദിവസമാണ്. ആരോഗ്യകാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധവേണ്ടത്.
ഇന്ന് 2025 ജൂലായ് 26, ശനിയാഴ്ച. ഇന്ന് പൊതുവേ നല്ല ദിവസമാണ്. എങ്കിലും ആരോഗ്യകാര്യത്തിൽ പൊതുവായ ശ്രദ്ധയുണ്ടാവണം. ഒന്നിലും അമിതാവേശം ഉണ്ടാവുകയുമരുത്. ഇന്നത്തെ നക്ഷത്രഫലം വിശദമായി പരിശോധിക്കാം.
മേടം
പൊതുവെ നല്ല ദിവസം. ആരോഗ്യം ശ്രദ്ധിക്കണം. ജോലിക്കാർക്ക് അംഗീകാരം ലഭിക്കും. മൊത്തത്തിൽ സന്തോഷം നിറഞ്ഞ ഒരു ദിവസമായിരിക്കും.
ഇടവം
ഈ രാശിക്കാർ ഇന്ന് ഉയർന്ന നേട്ടങ്ങളിലെത്തും. സുഹൃത്തുക്കളുമായി കൂടുതൽ സമയം ചിലവഴിക്കും. പങ്കാളിയുമായുള്ള ബന്ധം കൂടുതൽ സുദൃഢമാകും.
മിഥുനം
മിഥുരം രാശിക്കാർക്ക് നല്ല ദിവസം. കുടുംബവുമായി സമയം ചിലവഴിക്കും. മറ്റുള്ളവരെ സഹായിക്കും. ആരോഗ്യകാര്യത്തിൽ വളരെ നല്ല ശ്രദ്ധയുണ്ടാവണം.
കർക്കിടകം
ഈ രാശിക്കാർക്കും ഇന്ന് നല്ല ദിവസം. കുടുംബജീവിതം സന്തോഷകരമായിരിക്കും. ഈ രാശിക്കാരും ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്.
ചിങ്ങം
നല്ല ദിവസമായിരിക്കും. ചിങ്ങം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി നേട്ടങ്ങളുണ്ടാവും. പലതരം ചിന്തകളിൽ മനസിലുണ്ടായേക്കാം. കുടുംബകാര്യങ്ങളിൽ ശ്രദ്ധിക്കും.
കന്നി
കന്നി രാശിക്കാർക്കും ഇന്നത്തെ ദിവസം നന്നാവും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. വിദ്യാർത്ഥികൾ പഠനത്തിൽ വിശ്രമം എടുക്കുന്നത് നല്ലത്.
തുലാം
നല്ല ദിവസം. ആരോഗ്യപരമായി ഒന്നും പേടിക്കാനില്ല. വ്യാപാരത്തിലും ജീവിതത്തിലും നല്ല കാര്യങ്ങൾ സംഭവിക്കുമം. പുതിയ അവസരങ്ങൾ തുറന്നുകിട്ടും.
വൃശ്ചികം
ഈ രാശിക്കാർക്ക് ഇന്ന് ശരാശരി ദിവസം. ആരോഗ്യം ശ്രദ്ധിക്കണം. ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം എടുത്തേക്കാനുള്ള സാധ്യതയുണ്ട്.
ധനു
ധനു രാശിക്കാർക്ക് ഇന്ന് നല്ല ദിവസം. ഈ രാശിക്കാരും ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് ഇന്ന് പഠനകാര്യത്തിൽ നേട്ടങ്ങളുണ്ടാവും.
മകരം
ഈ രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസം. വിവാഹാലോചനകൾ ഉൾപ്പെടെ വീട്ടിൽ ശുഭകരമായ കാര്യങ്ങൾ നടക്കും. പുതിയ ബന്ധങ്ങൾക്ക് തുടക്കമാവും.
കുംഭം
കുംഭം രാശിക്കാർക്കും ഇന്ന് വളരെ നല്ല ദിവസമാവും. സർക്കാർ ജോലിയ്ക്ക് ശ്രമിക്കുന്നവർ നല്ല വാർത്തകൾ കേൾക്കും. ഈ രാശിക്കാരും ആരോഗ്യം ശ്രദ്ധിക്കണം.
മീനം
ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. സാമൂഹികപരമായ കാര്യങ്ങൾ പങ്കെടുക്കാൻ ഇന്ന് അവസരം ലഭിക്കും. പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിച്ച് ചെയ്യുക.