Today’s Horoscope: ആരോഗ്യം ശ്രദ്ധിക്കണം, ജോലിഭാരം കൂടും; ഇന്നത്തെ രാശിഫലം ഇങ്ങനെ
Horoscope Malayalam Today July 27 2025: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്നറിയാൻ താഴെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം വായിക്കാം.
ഇന്ന് ജൂലൈ 27, ഞായറാഴ്ച. ഓരോ ദിവസവും നിങ്ങൾക്ക് എങ്ങനെ ആയിരിക്കും എന്നതിന്റെ സൂചനയാണ് രാശിഫലം നൽകുന്നത്. ഓരോരുത്തരുടെയും രാശി അനുസരിച്ച് അവരുടെ ദിവസ ഫലവും വ്യത്യാസപ്പെട്ടിരിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്നറിയാൻ താഴെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം വായിക്കാം.
മേടം
മേടം രാശിക്കാർ ഇന്ന് ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ഭൂമി വാങ്ങാനുള്ള ആഗ്രഹം നടക്കും. പ്രശസ്തി നേടും. നേട്ടങ്ങൾ കൈവരിക്കും.
ഇടവം
ഇടവം രാശിക്കാർ ഇന്ന് കുടുംബ ജീവിതം സന്തോഷം നിറഞ്ഞതാകും. ഗൃഹനിർമ്മാണവുമായി മുന്നോട്ടു പോകും. സഹോദരനെ സഹായിക്കേണ്ടി വരും. വരുമാനം വർധിക്കും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങാൻ കഴിയും. വാതരോഗങ്ങൾ പിടിപെടാൻ സാധ്യത. ജോലി സ്ഥലത്ത് അനുകൂല സമയമായിരിക്കും. പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കാൻ ഇടയുണ്ട്.
കർക്കിടകം
കർക്കിടകം രാശിക്കാർ ഇന്ന് തൊഴിലുമായി ബന്ധപ്പെട്ട് യാത്രകൾ ചെയ്യേണ്ടി വരും. ചിലർ പുതിയ വീട്ടിലേക്ക് താമസം മാറും. ജോലിഭാരം കൂടാം. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് പല കാര്യങ്ങളും നേടിയെടുക്കാൻ ഒരുപാടു പരിശ്രമിക്കേണ്ടി വരും. ചില ആനുകൂല്യങ്ങൾ വന്നുചേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് ധനപരമായി സമയം ഒട്ടും അനുകൂലമല്ല. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കും. ജോലിയിൽ അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം. പൊതുവേ ദൈവാധീനമുള്ള സമയമാണ്.
തുലാം
തുലാം രാശിക്കാർ ഇന്ന് കാർഷിക കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. ബന്ധുക്കളുടെ സഹായം ലഭിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് കടം കൊടുത്ത പണം മടക്കികിട്ടും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. വരുമാനം വർധിക്കും. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും.
ധനു
ധനു രാശിക്കാർ ഇന്ന് തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സഹപ്രവർത്തകരെ സഹായിക്കും. പഠനകാര്യങ്ങളിൽ ഉത്സാഹം വർദ്ധിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.
മകരം
മകരം രാശിക്കാർക്ക് ഇന്ന് ധാരാളം യാത്രകൾ ആവശ്യമായിവരും. വിദ്യാർത്ഥികൾ പഠനത്തിൽ അലസരാകും. പുതിയ നിക്ഷേപങ്ങൾ നടത്തുമ്പോൾ സൂക്ഷിക്കുക. പുതിയ സംരംഭങ്ങൾക്ക് അനുകൂല സമയമാണ്.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് പ്രവർത്തന രംഗത്ത് ഗുണമുണ്ടാകും. മേലധികാരികളുടെ പ്രശംസ പിടിച്ചു പറ്റും. പരീക്ഷയിൽ മികച്ച വിജയം നേടും. ബന്ധുക്കളുടെ തെറ്റിദ്ധാരണ മാറിക്കിട്ടും.
മീനം
മീനം രാശിക്കാർക്ക് ഇന്ന് വീടുവിട്ട് കഴിയേണ്ടിവരും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. എടുത്തു ചാടി പ്രവർത്തിക്കരുത്. ഏറെ നാളായി അലട്ടുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)