Today’s Horoscope: വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക! 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം
Today's Horoscope in Malayalam: കുടുംബത്തിലെ മുതിർന്ന അംഗവുമായി ചെറിയ അഭിപ്രായം വ്യത്യാസങ്ങൾ ഉണ്ടാകാം.മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ആത്മാർത്ഥമായും സത്യസന്ധത പുലർത്തിയും സംസാരിക്കാൻ ശ്രമിക്കുക.
ഇന്ന് നവംബർ 13 വെള്ളിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം നടക്കുവാൻ സാധ്യതയുള്ള ശുഭവും അശുഭകരവുമായ കാര്യങ്ങളുടെ ജ്യോതിഷഫലപ്രകാരമുള്ള ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ഇന്നത്തെ ഫലം എന്തൊക്കെയാണെന്ന് നോക്കാം.
മേടം: ജോലിസ്ഥലത്ത് നിങ്ങളുടെ അഭിപ്രായങ്ങൾ വിലമതിക്കപ്പെടും. കഠിനാധ്വാനം ഫലം കാണും. ഏറ്റെടുക്കുന്ന ജോലികൾ ഭംഗിയായി പൂർത്തിയാക്കും. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ആത്മാർത്ഥമായും സത്യസന്ധത പുലർത്തിയും സംസാരിക്കാൻ ശ്രമിക്കുക.
ഇടവം: ബിസിനസ് സംബന്ധമായ പുതിയ തീരുമാനങ്ങൾ എടുക്കുവാൻ ഇന്ന് മികച്ച ദിവസമാണ്. കുടുംബത്തിലെ മുതിർന്ന അംഗവുമായി ചെറിയ അഭിപ്രായം വ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷേ വൈകുന്നേരത്തോടെ അവ പരിഹരിക്കപ്പെടുമെങ്കിലും വാക്കുകൾ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക. കാരണം ഒരിക്കൽ പറഞ്ഞുപോയ കാര്യങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിൽ മുറിവുണ്ടാക്കാനുള്ള സാധ്യതയുണ്ട്.
മിഥുനം: സാമ്പത്തികമായ നേട്ടങ്ങൾക്ക് സാധ്യത. വിവിധ ജോലി മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വിജയം കാണാൻ സാധിക്കും. ബന്ധങ്ങളിൽ ചെറിയ അഭിപ്രായം വ്യത്യാസങ്ങൾ ഉണ്ടാകും, അതിനാൽ ശാന്തതയോടെ മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യുക. നിങ്ങളുടെ ഉറക്കത്തിന്റെ സമയക്രമത്തിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തുക.
കർക്കിടകം: ആത്മവിശ്വാസം വർദ്ധിക്കും. കുടുംബത്തിൽ നിന്നും പിന്തുണ ലഭിക്കും. കഠിനാധ്വാനം ഫലം കാണും. സുഹൃത്തുക്കളുമായി ചേർന്ന ഒരു പുതിയ പ്രോജക്ട് ആരംഭിക്കാൻ നിങ്ങൾക്ക് വഴികൾ തുറന്നുവരും.
ചിങ്ങം: ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവിന്റെ പരമാവധി പ്രദർശിപ്പിക്കുക. ആശംസകൾ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. ചിന്തിക്കാതെ പണം ചിലവാക്കുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും. ഇന്ന് മനസ്സിന് സന്തോഷം ഉണ്ടാകുന്ന കാര്യങ്ങൾ നടക്കും.
കന്നി: പൊതുവിൽ മനസമാധാനം ഉള്ള ദിവസം ആയിരിക്കും. സ്വയം വിലയിരുത്തപ്പെടും. കരിയറിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പക്ഷേ ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ നല്ല ഫലം ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ജാഗ്രത പാലിക്കുക.
തുലാം: വികാരങ്ങൾക്ക് അനുസരിച്ച് പെരുമാറരുത്. അത് ബന്ധങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാകും. കരിയറിൽ പുരോഗതി ഉണ്ടാകും പക്ഷേ സഹപ്രവർത്തകരുമായി നന്നായി സഹകരിച്ച് മുന്നോട്ടു പോവുക. ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും വൈകുന്നേരത്തോടെ എല്ലാം ശരിയാവും. മനസ്സിൽ സന്തോഷം നൽകുന്ന സംഭവങ്ങൾ ഉണ്ടാകും.
വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. നിയമപരമോ സാമ്പത്തികമോ ആയ പ്രശ്നങ്ങൾക്ക് ഇന്ന് പരിഹാരം കാണാൻ സാധിക്കും. ബന്ധങ്ങളിൽ സുതാര്യതയും സത്യസന്ധതയും പുലർത്താൻ സാധിക്കും. നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുക.
ധനു: വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് വിജയം കൈവരിക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്കും മികച്ച ദിവസമായിരിക്കും. ചുറ്റുമുള്ളവരുടെ കയ്യിൽ നിന്നും പിന്തുണ ലഭിക്കുന്നതിലൂടെ കാര്യങ്ങൾ സുഗമമായി മുന്നോട്ടു നീക്കാൻ സാധിക്കും.
മകരം : ജീവിതത്തിൽ സ്ഥിരതയും അംഗീകാരവും കൊണ്ടുവരും. ജോലിസ്ഥലത്ത് നിങ്ങൾക്ക് സ്ഥാനക്കയറ്റമോ ബഹുമതിയോ ലഭിച്ചേക്കാം. കുടുംബ ചർച്ചകൾ തർക്കങ്ങളിലേക്ക് നയിക്കും. പക്ഷേ അവ കാലക്രമേണ പരിഹരിക്കപ്പെടുന്നതായിരിക്കും. പ്രണയ ജീവിതവും ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും.
കുഭം: വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് വിജയം കൈവരിക്കാൻ സാധിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ മനസ്സിന് സമാധാനം നൽകും. ഭാഗ്യകരമായ ദിവസമായിരിക്കാൻ സാധ്യത.
മീനം: പൊതുവിൽ നല്ല ദിവസം ആയിരിക്കും. പരിശ്രമിച്ചാൽ വിജയം നിങ്ങൾക്കൊപ്പം. സത്യസന്ധതയോടെയും ക്ഷമയോടെയും കാര്യങ്ങൾ ചെയ്യുക. മറ്റുള്ളവരോട് നന്നായി പെരുമാറുക. അതിന്റെ ഫലങ്ങൾ ലഭിക്കും.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)