Today’s Horoscope : സുഹൃത്തുക്കളുടെ വാക്കുകൾ അമിതമായി വിശ്വസിക്കരുത്, തിടുക്കത്തിൽ തീരുമാനങ്ങൾ വേണ്ട! 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം
Innathe Rashiphalam: ശുഭചിന്തകൾ നിലനിർത്തുക. ആരോഗ്യ കാര്യത്തിൽ അല്പം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. സാമ്പത്തികമായി പണമിടപാട് നടത്തുമ്പോൾ ജാഗ്രത പുലർത്തുക. കുടുംബത്തിൽ മനസ്സമാധാനം ഉണ്ടാകും.
നാളെ വൃശ്ചികം 1. 12 രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന ശുഭവും അശുഭവുമായ കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. വിവിധ രാശികളുടെ ജീവിതത്തിൽ ഇന്ന് എന്തൊക്കെ സംഭവിക്കുമെന്ന് നോക്കാം.
മേടം: മാനസികമായി വിഷമം ഉണ്ടാകുന്ന കാര്യങ്ങൾ നടക്കാൻ സാധ്യത. അതിനാൽ ഇന്നത്തെ ദിവസം വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. തർക്കങ്ങളിൽ നിന്നും മാറി നിൽക്കുക. ആരോഗ്യകരമായി നല്ല ദിവസമായിരിക്കില്ല. അതിനാൽ എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും അപകടം മുന്നിൽ കണ്ടു മാത്രം ചെയ്യുക. സാമ്പത്തിക നഷ്ടത്തിൽ സാധ്യതയുണ്ട്. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും.ഇത് മനസ്സിനെ വേദനിപ്പിക്കാൻ സാധ്യത. അതിനാൽ ഇന്നത്തെ ദിവസം ദൈവത്തെ മനസ്സിൽ ധ്യാനിച്ച് മാത്രം ഓരോ കാര്യങ്ങളും ചെയ്യുക. അങ്ങനെയെങ്കിൽ എല്ലാ കാര്യങ്ങളും ശുഭഫലമായി തന്നെ നടക്കും.
ഇടവം: വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. മറ്റുള്ളവർ പറയുന്നത് അന്ധമായി വിശ്വസിക്കാതിരിക്കുക. ഏതൊരു കാര്യത്തിലും സ്വയം ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക. ആരോഗ്യ കാര്യത്തിൽ അല്പം ശ്രദ്ധ നൽകുന്നത് നല്ലതായിരിക്കും. പങ്കാളിയുമായി എന്തെങ്കിലും തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ഏതൊരു കാര്യത്തെയും ക്ഷമയോടെ മാത്രം കൈകാര്യം ചെയ്യുക.
മിഥുനം: കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യത. അതിനാൽ ഓരോ വാക്കും സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക. എന്തെങ്കിലും മോശം ശീലങ്ങൾ ഉള്ള വ്യക്തിയാണെങ്കിൽ അത് ഇപ്പോഴേ മാറ്റുവാൻ ശ്രമിക്കുക കാരണം നിങ്ങൾക്ക് ഭാവിയിലും കുടുംബ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. നല്ല തീരുമാനങ്ങൾ എടുക്കാൻ മികച്ച ദിവസമാണ്. സാമ്പത്തിക കാര്യങ്ങളിൽ അല്പം ശ്രദ്ധ നൽകുക.
കർക്കിടകം: ആരോഗ്യം ഇന്ന് മികച്ചത് ആയിരിക്കാൻ സാധ്യത. എന്തെങ്കിലും വിധത്തിലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഇന്ന് അതിനുള്ള പരിഹാരം കാണാൻ സാധിക്കും. എന്നാൽ സാമ്പത്തികമായി എന്ത് ഇടപാടുകൾ നടത്തുമ്പോഴും രണ്ടുവട്ടം ചിന്തിക്കുക. കുടുംബ ജീവിതവും ദാമ്പത്യ ജീവിതവും മികച്ച ആയിരിക്കും.
ALSO READ: മണ്ഡലകാലത്ത് ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ
ചിങ്ങം: സാമ്പത്തികമായി ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയുമായി എന്തെങ്കിലും വാക്കു തർക്കം ഉണ്ടായാലും അത് ഉടൻതന്നെ പരിഹരിക്കപ്പെടും. തൊഴിൽ ചെയ്യുന്ന സ്ഥലത്ത് എന്ത് കാര്യം ചെയ്യുമ്പോഴും വളരെ ശ്രദ്ധയോടെ ചെയ്യുക.
കന്നി: ശുഭചിന്തകൾ നിലനിർത്തുക. ആരോഗ്യ കാര്യത്തിൽ അല്പം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. സാമ്പത്തികമായി പണമിടപാട് നടത്തുമ്പോൾ ജാഗ്രത പുലർത്തുക. കുടുംബത്തിൽ മനസ്സമാധാനം ഉണ്ടാകും. പങ്കാളിയുമായി എന്തെങ്കിലും തർക്കങ്ങൾ ഉണ്ടാവുമെങ്കിലും അത് പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടും. തൊഴിൽ രംഗത്ത് എന്ത് ജോലി ചെയ്യുമ്പോഴും ശ്രദ്ധ പുലർത്തുക സഹപ്രവർത്തകരുമായി സഹകരിക്കുക.
തുലാം: സാമ്പത്തികമായി എന്ന് അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തുക. നിങ്ങളുടെ കഠിനാധ്വാനം ഫലം കാണാം.
വൃശ്ചികം: അപ്രതീക്ഷിതമായ ധരനേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യം മികച്ചത് ആയിരിക്കും. തൊഴിൽ മേഖലയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ചെയ്യുന്ന ജോലികൾ കൃത്യമായി ചെയ്യുക. കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം എങ്കിലും ഇന്ന് നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും.
ധനു: തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. കുടുംബത്തിൽ മനസ്സമാധാനം ഉണ്ടാവും. പങ്കാളിയുമായി എന്തെങ്കിലും വാക്ക് തർക്കങ്ങളും മറ്റും ഉണ്ടാകും അതിനാൽ ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത അതിനാൽ പണം സൂക്ഷിച്ചു ഉപയോഗിക്കുക.
മകരം: ഇന്ന് സമ്മിശ്രമായ ദിവസമായിരിക്കും. ആരോഗ്യത്തിൽ അല്പം ജാഗ്രത പുലർത്തുക. സാമ്പത്തികമായി എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും ചിന്തിച്ച് ചെയ്യുക എങ്കിൽ വിജയം ഉറപ്പായിരിക്കും. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുമായി സഹകരിച്ച് മുന്നോട്ടുപോകുക. കുടുംബത്തിലും ദാമ്പത്യജീവിതത്തിലും ഇന്ന് നല്ല സമാധാനം ഉണ്ടായിരിക്കും.
കുംഭം: അപ്രതീക്ഷിതമായി ധന നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിലും വിവാഹ ജീവിതത്തിലും ഇന്ന് മനസ്സമാധാനം ഉണ്ടാവും. ആരോഗ്യകാര്യത്തിൽ അല്പം ശ്രദ്ധ നൽകുക. തൊഴിലിടങ്ങളിൽ എന്ത് ചെയ്യുമ്പോഴും ശ്രദ്ധയോടെ പൂർത്തിയാക്കുക.
മീനം: കുടുംബത്തിലും ദാമ്പത്യത്തിലും എന്ന നല്ല സമാധാനം ഉണ്ടായിരിക്കും. അപ്രതീക്ഷിതമായി ധനനേട്ടങ്ങൾ ഉണ്ടാകാം. ബിസിനസുകാർക്ക് ഇന്ന് നല്ല ലാഭങ്ങൾ ഉണ്ടാകും . നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. ആരോഗ്യ കാര്യത്തിൽ അല്പം ശ്രദ്ധ പുലർത്തുക. എന്ത് ചെയ്യുമ്പോഴും അപകടം മുന്നിൽ കണ്ടു മാത്രം ചെയ്യുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)