Trigrahi Yoga 2026: 4 രാശിക്കാരുടെ ദുരിതം ഒഴിയുന്നു, ഇനി നല്ലകാലം! 200 വർഷങ്ങൾക്ക് ശേഷം അപൂർവമായ ത്രിഗ്രഹി യോഗ

Trigrahi Yoga 2026 Lucky Zodiac Signs:മകരസംക്രാന്തിക്ക് ശേഷമുള്ള ഗ്രഹങ്ങളുടെ ചലനം വിവിധ രാശികളുടെ ജീവിതത്തിൽ പലതരത്തിൽ സ്വാധീനമാണ് ചെലുത്തുക....

Trigrahi Yoga 2026: 4 രാശിക്കാരുടെ ദുരിതം ഒഴിയുന്നു, ഇനി നല്ലകാലം! 200 വർഷങ്ങൾക്ക് ശേഷം അപൂർവമായ ത്രിഗ്രഹി യോഗ

Thrigrahi Yoga

Published: 

17 Jan 2026 | 11:24 AM

ജനുവരി 16ന് സൂര്യൻ ശുക്രൻ ചൊവ്വ എന്നീ ​ഗ്രഹങ്ങൾ മകര രാശിയിൽ പ്രവേശിക്കുകയാണ് ഇതോടെ ഒരു അപൂർവമായ ത്രിഗ്രഹി യോഗം രൂപപ്പെടും. 200 വർഷങ്ങൾ ശേഷം ഈ യോഗം രൂപപ്പെടുന്നത്. ഇത് പല രാശികളുടെയും ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും മാറ്റങ്ങൾക്കും ആണ് കാരണമാവുക. മകരസംക്രാന്തിക്ക് ശേഷമുള്ള ഗ്രഹങ്ങളുടെ ചലനം വിവിധ രാശികളുടെ ജീവിതത്തിൽ പലതരത്തിൽ സ്വാധീനമാണ് ചെലുത്തുക. അത്തരത്തിൽ ത്രിഗ്രഹി രാജയോഗത്തിലൂടെ ഭാഗ്യം വരുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.

ഇടവം: ത്രിഗ്രഹിയോഗം ഇടവം രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും ഭാഗ്യങ്ങൾക്കുമാണ് വഴിയൊരുക്കുക. കരിയറിലും ജീവിതത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. വരുമാനം വർദ്ധിക്കും. പുതിയ വരുമാനസ്രോതസ്സുകൾ ഉണ്ടാകും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സംക്രാന്തിക്ക് ശേഷം കുടുംബത്തിൽ നിലനിൽക്കുന്ന പല പ്രശ്നങ്ങളും മാറ്റങ്ങൾ ഉണ്ടാകും.

വൃശ്ചികം: വൃശ്ചിക രാശിക്കാർക്ക് ആത്മവിശ്വാസവും ധൈര്യവും നൽകുന്നു. നിങ്ങളുടെ പദ്ധതി പ്രകാരം തന്നെ കാര്യങ്ങൾ ഭംഗിയായി പൂർത്തിയാകും. പുതിയ വരുമാനസ്രോതസ്സുകൾ തുറന്നുവരും. നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങും. സംയുക്ത സംരംഭങ്ങളിലൂടെ നിങ്ങൾക്ക് അപ്രതീക്ഷിതമായ ലാഭം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്നും പ്രശംസകള്‍ ഉണ്ടാകും. ഈ കാലയളവിൽ സഹപ്രവർത്തകരുടെ പിന്തുണയും നിങ്ങൾക്ക് ലഭിക്കും.

ALSO READ:രുദ്രാക്ഷം ധരിക്കുന്നവരാണോ? ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം

ധനു രാശി: ധനുരാശിക്കാർക്ക് യോഗം ശുഭകരമായ ഫലങ്ങൾ കൊണ്ടുവരും. ഈ സമയത്ത് നിങ്ങൾക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നിങ്ങൾ തൊഴിൽപരമായ പുരോഗതി കൈവരിക്കും. വിദ്യാർത്ഥികൾക്കും ഇത് മികച്ച അവസരങ്ങൾ കൊണ്ടുവരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നല്ല ലാഭം ലഭിക്കാൻ സാധ്യതയുണ്ട്.

മകരം: മകരം രാശിക്കാർക്ക് ത്രിപുര യോഗം നിരവധി നേട്ടങ്ങൾക്ക് കാരണമാകും. വിവാഹിതരായവർക്ക് നല്ല ബന്ധങ്ങൾ ലഭിക്കും. കരിയറി പുരോഗതി ഉണ്ടാകും. തൊഴിൽ അന്വേഷിക്കുന്നവർക്ക് പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. പുതുതായി വിവാഹിതരായവർക്ക് അവരുടെ കുട്ടികളെ കുറിച്ചുള്ള നല്ല വാർത്തകൾ കേൾക്കാൻ സാധിക്കും.

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പതിവാക്കേണ്ട ചില കാര്യങ്ങൾ
ഒരു മാസത്തോളം കേടാകില്ല, ഒരടിപൊളി പലഹാരം ഇതാ
പപ്പായയുടെ വിത്തുകൾ കളയാറാണോ പതിവ്
ചില വേദനകൾ ആർത്തവത്തിന്റെ തന്നെയാണോ?
ഹനുമാൻ വിഗ്രഹത്തെ വലം വെച്ച് നായ
ഒന്നര ലെയിൻ റോഡ്, ലോകത്ത് എവിടെയും കാണില്ല, കേരളത്തിൽ മാത്രം!
ഞങ്ങളുടെ നിലപാട് സുദൃഢമാണ്: റോഷി അഗസ്റ്റിൻ
ഇതെന്തുവാ സൈലൻസിറിൽ മ്യൂസിക് സിസ്റ്റമാണോ വെച്ചേക്കുന്നത്? ബെംഗളൂരുവിൽ മലയാളിക്ക് കിട്ടി 1.11 ലക്ഷം രൂപ ഫൈൻ