Utpanna Ekadashi 2025: വ്രതം മുറിയും, വിപരീതഫലം! ഉത്പന്ന ഏകാദശി ദിനത്തിൽ ഈ 5 തെറ്റുകൾ ചെയ്യരുത്
Utpanna Ekadashi 2025:. ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തിൽ ചെയ്ത തെറ്റുകളിൽ നിന്നും മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. എന്നാൽ ചെയ്യുന്ന ചെറിയ തെറ്റുകൾ പോലും ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിന്റെ വിപരീതമായ ഫലമാണ് നൽകുക.
ഹിന്ദുമത വിശ്വാസപ്രകാരം ഏറ്റവും പ്രധാനപ്പെട്ട ഒരു ഏകാദശിയാണ് ഉത്പന്ന ഏകാദശി. ഭഗവാൻ വിഷ്ണുവിന്റെ അനുഗ്രഹം നേടുന്നതിനായി ഈ ഏകാദശിവൃതം എടുക്കുന്നത് ഉത്തമമായി കണക്കാക്കുന്നു. ഈ വർഷത്തെ ഉത്പന്ന ഏകാദശി നവംബർ 15നാണ്. ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തിൽ ചെയ്ത തെറ്റുകളിൽ നിന്നും മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. എന്നാൽ ചെയ്യുന്ന ചെറിയ തെറ്റുകൾ പോലും ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിന്റെ വിപരീതമായ ഫലമാണ് നൽകുക. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഏകാദശി ദിനത്തിൽ നാം അരി ആഹാരം കഴിക്കരുത്. ലഘുവായ ഭക്ഷണങ്ങളാണ് കഴിക്കുന്നത്. പഴങ്ങൾ പാല് എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ മാത്രം കഴിക്കുക. ഏകാദശി ദിനത്തിൽ വെളുത്തുള്ളി, ഉള്ളി, മാംസാഹാരം മദ്യം തുടങ്ങിയ വിരുദ്ധമായ ഭക്ഷണങ്ങൾ കഴിക്കരുത്. ഇവ വ്രതത്തിന്റെ ഫലം പൂർണമായി ലഭിക്കുവാൻ സഹായിക്കില്ല. അതിനാൽ ഏകാദശി ദിനത്തിൽ ഇവയൊന്നും ഉപയോഗിക്കരുത്. ഏകാദശി ദിനത്തിൽ ശാരീരികമായും മാനസികമായും ശുദ്ധി പാലിക്കേണ്ടത് അത്യാവശ്യമാണ്.
ALSO READ: ഉത്പന്ന ഏകാദശി എന്നാണ്? ഭഗവാൻ വിഷ്ണുവിനെ ആരാധിക്കേണ്ട രീതി, ശുഭസമയം, പൂജാ നിയമം
അതിനാൽ ഈ ദിനത്തിൽ ആരുമായും വഴക്കിടാൻ ആരോടും അനാവശ്യമായ സംസാരത്തിനോ നിൽക്കരുത്. മറ്റുള്ളവരോട് ദുഷ്ട പ്രവർത്തികൾ ചെയ്യരുത്. നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുക. ഏകാദശി ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയാവുക. വ്രതം അനുഷ്ഠിക്കുന്ന പോലെ തന്നെ പ്രാധാന്യമുള്ളതാണ് വ്രതം അവസാനിപ്പിക്കുന്നതും. കൃത്യമായ പാരണ സമയത്ത് തന്നെ വ്രതം അവസാനിപ്പിക്കുക.
ഏകാദശിയുടെ ദേവി ഭഗവാൻ വിഷ്ണുവിൽ നിന്നും ജനിച്ചതായി കണക്കാക്കപ്പെടുന്ന ദിനമാണ് ഉത്പന്ന ഏകാദശി. ഏകാദശികളുടെ ഉദ്ഭവം ഉത്പന്ന ഏകാദശിയിലൂടെ ആണ് എന്നും വിശ്വാസം. അതായത് വർഷം മുഴുവൻ ഏകാദശിവ്രതം അനുഷ്ഠിക്കുന്നതിനു വേണ്ടിയുള്ള തുടക്കമായും ഈ ദിവസത്തെ കണക്കാക്കുന്നു. നവംബർ 15ന് പുലർച്ചെ 12: 49 നാണ് ഏകാദശി ആരംഭിക്കുന്നത്.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)