AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vasthu Shastra: ജീവിതത്തിൽ പ്രശ്നങ്ങൾ തീർത്താലും തീരില്ല! ഈ വസ്തുക്കൾ അലമാരയിൽ സൂക്ഷിക്കരുത്

Vasthu Shastra for Home: ചില കാര്യങ്ങൾ ശുഭകരമായ ഊർജ്ജത്തെയാണ് ആകർഷിക്കുന്നത് എന്നാൽ മറ്റുള്ളവ നെഗറ്റീവ് ഊർജ്ജത്തെയാണ് ജീവിതത്തിലേക്ക് പകർത്തുക....

Vasthu Shastra: ജീവിതത്തിൽ പ്രശ്നങ്ങൾ തീർത്താലും തീരില്ല! ഈ വസ്തുക്കൾ അലമാരയിൽ സൂക്ഷിക്കരുത്
Cupboard
Ashli C
Ashli C | Published: 19 Jan 2026 | 02:01 PM

അലമാര ഇല്ലാത്ത വീടുകൾ ഉണ്ടാവില്ല. നിത്യോപയോഗ വസ്ത്രങ്ങൾ പണം രേഖകൾ ഉൾപ്പെടെ നമ്മുടെ ജീവിതത്തിലെ അത്യാവശ്യമായ എല്ലാ കാര്യങ്ങളും നമ്മൾ സൂക്ഷിക്കുന്നത് അലമാരയിലാണ്. എന്നാൽ വാസ്തുശാസ്ത്രം അനുസരിച്ച് അലമാരയിൽ സൂക്ഷിക്കേണ്ടതും സൂക്ഷിക്കാൻ പാടില്ലാത്തതുമായ വസ്തുക്കൾ ഉണ്ട്. ഇവ നമ്മുടെ വീടിന്റെ പോസിറ്റിവിറ്റിയും സാമ്പത്തികമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതായത് ചില കാര്യങ്ങൾ ശുഭകരമായ ഊർജ്ജത്തെയാണ് ആകർഷിക്കുന്നത് എന്നാൽ മറ്റുള്ളവ നെഗറ്റീവ് ഊർജ്ജത്തെയാണ് ജീവിതത്തിലേക്ക് പകർത്തുക. അതിനാൽ അലമായ് ബന്ധപ്പെട്ട അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.

സുഗന്ധദ്രവ്യങ്ങൾ : വാസ്തുപ്രകാരം സുഗന്ധദ്രവങ്ങളോ സുഗന്ധമുള്ള വസ്തുക്കളോ അലമാരകളിൽ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. കൂടുതൽ നേരം അലമാരയിൽ സുഗന്ധദ്രവങ്ങൾ സൂക്ഷിക്കുന്നത് സാമ്പത്തിക നഷ്ടം അനാവശ്യമായ ചെലവുകൾ ആരോഗ്യപ്രശ്നങ്ങൾ നേടിയ കാരണമാകുമെന്നാണ് വാസ്തുവിദ​ഗ്ധർ പറയുന്നത്.

കണ്ണാടി: വാസ്തുശാസ്ത്രം പ്രകാരം അലമാരയിലെ വാർഡ്രോബിലോ കണ്ണാടി വയ്ക്കുന്നതും ശുഭകരമല്ല. ഇത് ജീവിതത്തിലേക്ക് നെഗറ്റീവ് എനർജിയെ പ്രതിഫലിപ്പിക്കുകയും സാമ്പത്തികമായ അസ്ഥിരത മാനസിക അസ്വസ്ഥത, പ്രശ്നങ്ങൾ എന്നിവ ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കീറിയ കടലാസ്:കീറിയതോ, പഴയതോ, പാഴായതോ ആയ പേപ്പറുകൾ അലമാരയിൽ സൂക്ഷിക്കുന്ന ശീലം ഉപേക്ഷിക്കുന്നതും നല്ലതാണ്. വാസ്തു വിശ്വാസമനുസരിച്ച്, ലക്ഷ്മി ദേവി അലമാരയിലോ സേഫിലോ വസിക്കുന്നുവെന്ന് പറയപ്പെടുന്നു. അവിടെ അശുദ്ധിയോ മാലിന്യമോ ഉണ്ടെങ്കിൽ, ലക്ഷ്മി ദേവിയുടെ കൃപ കുറയുമെന്ന് വിശ്വസിക്കപ്പെടുന്നു. തൽഫലമായി, സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.

കറുത്ത വസ്തുക്കൾ: യഥാർത്ഥത്തിൽ അലമാരയിൽ കറുത്ത വസ്ത്രങ്ങളും കറുത്ത വസ്തുക്കളും വയ്ക്കുവാൻ പാടില്ല എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. കറുത്ത പേഴ്‌സുകൾ കറുത്ത ബാഗുകൾ എന്നിവ ശുഭകരമല്ല. പ്രത്യേകിച്ച് പണം കറുത്ത പേഴ്സിലോ മറ്റോ സൂക്ഷിക്കുന്നത് സാമ്പത്തിക നഷ്ടത്തിനും കാരണമാകും.

കൂടാതെ എപ്പോഴും അലമാര നല്ല വൃത്തിയോടെയും അച്ചടക്കത്തോടെയും പാലിക്കുക. കൂടാതെ അലമാരയിൽ ശുഭകരമായ വസ്തുക്കൾ മാത്രം സൂക്ഷിക്കുകയും ചെയ്യുന്നത് നമ്മുടെ വീട്ടിലേക്ക് പോസ്റ്റ് വർദ്ധിക്കുകയും സാമ്പത്തിക സ്ഥിരതയ്ക്കും ഭദ്രതയ്ക്കും കാരണമാകുമെന്നും വാസ്തുവിൽ ഉപദേശിക്കുന്നു.