Ganesh Jayanti 2026: ഗണേഷ ജയന്തി എപ്പോഴാണ്? ശുഭകരമായ സമയവും ആരാധന രീതിയും അറിയാം
Ganesh Jayanti 2026 Date and Rituals: മാഘ മാസത്തിലെ ശുക്ല പക്ഷത്തിൽ വരുന്ന ചതുർത്ഥിക്ക് വലിയ പ്രാധാന്യമാണുള്ളത്. ഇതിനെ ഗഗണേശ ജയന്തി, മാഘി ഗണേശ ചതുർത്ഥി, തിലകുണ്ഡ ചതുർത്ഥി....
ഹിന്ദുമതം വിശ്വാസപ്രകാരം ഏത് ശുഭകാര്യം ആരംഭിക്കുമ്പോഴും ആദ്യം ആരാധിക്കുന്ന ദേവനായിട്ടാണ് ഗണപതി ദേവനെ കണക്കാക്കുന്നത്. എല്ലാ മാസത്തിലും രണ്ടു ചതുർത്തി ദിവസങ്ങൾ ഉണ്ടാകും. എന്നാൽ മാഘ മാസത്തിലെ ശുക്ല പക്ഷത്തിൽ വരുന്ന ചതുർത്ഥിക്ക് വലിയ പ്രാധാന്യമാണുള്ളത്. ഇതിനെ ഗഗണേശ ജയന്തി, മാഘി ഗണേശ ചതുർത്ഥി, തിലകുണ്ഡ ചതുർത്ഥി, വരദ ചതുർത്ഥി എന്നും അറിയപ്പെടുന്നു. പുരാണ വിശ്വാസങ്ങൾ അനുസരിച്ച്, ഗണേശൻ ജനിച്ചത് ഈ ദിവസമാണ്. അത്തരത്തിൽ ഈ മാസത്തിലെ ഗണേഷ ജയന്തിയുടെ ശുഭകരമായ സമയവും ആരാധന രീതിയും അറിയാം.
ഗണേശ ജയന്തി എപ്പോഴാണ്?
വേദ കലണ്ടർ പ്രകാരം, ചതുർത്ഥിയുടെ തീയ്യതി 2026 ജനുവരി 22 ന് പുലർച്ചെ 2:47 ന് ആരംഭിക്കും. 2026 ജനുവരി 23 ന് പുലർച്ചെ 2:28 ന് അവസാനിക്കും. ഉദയ തിഥി കണക്കിലെടുത്ത്, 2026 ജനുവരി 22 വ്യാഴാഴ്ച ഗണേശ ജയന്തി ആഘോഷിക്കും.
ഗണേഷ ഭഗവാനെ ആരാധിക്കേണ്ട സമയം?
രാവിലെ 11:28 മുതൽ ഉച്ചയ്ക്ക് 01:42 വരെ.
പൂജാ രീതി എങ്ങിനെ?
രാവിലെ എഴുന്നേറ്റ് ചുവപ്പ് അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. ഗണേഷ ഭഗവാന്റെ മുൻപിൽ പ്രാർത്ഥിക്കുക. ശേഷം ഒരു ചുവന്ന തുണി വിരിച്ച് അതിൽ ഗണപതിയുടെ വിഗ്രഹം സ്ഥാപിക്കുക. അദ്ദേഹത്തെ ഏതെങ്കിലും പുഴയിലെയോ നദിയിലെയോ ജലം കൊണ്ട് കുളിപ്പിക്കുക. അദ്ദേഹത്തിന് 21 കെട്ട് ദുർവ്വ പുല്ലും ചുവന്ന പൂക്കളും സമർപ്പിക്കുക.ഗണപതിക്ക് പ്രിയപ്പെട്ട മോദകമോ ലഡുവോ പൂജാ വേളയിൽ സമർപ്പിക്കുക.അവസാനം ഗണേശ ചാലിസ, ചതുര് ത്ഥി കഥ എന്നിവ ചൊല്ലി നെയ്യ് വിളക്ക് വെച്ച് ആരതി നടത്തുക.
പ്രാധാന്യം
മാഘമാസത്തിലെ ഈ ചതുർത്ഥിയിൽ വ്രതം അനുഷ്ഠിക്കുകയും ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നത്. ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും സഫലമാകാൻ സാധിക്കും എന്നാണ് വിശ്വാസം. ഒപ്പം എള്ള് ദാനം ചെയ്യുന്നതും എള്ളുചേർത്ത പലഹാരങ്ങൾ കഴിക്കുന്നതും ഈ ദിവസം ശുഭകരമാകുന്നതിന് സഹായിക്കുന്നു. ഇന്നേദിവസം ഗണപതി ആരാധിക്കുന്നത് ജാതകത്തിലെ ബുദ്ധ ദോഷങ്ങൾ ഇല്ലാതാക്കാനും ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരാനും സഹായിക്കും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഈ ദിനത്തിൽ ചന്ദ്രനെ നോക്കരുത്.