Vastu Tips for Home: ധനം നഷ്ടം, സമാധാനവും പോകും! വീടിന്റെ ഈ മൂലയിൽ ഇതൊന്നും വെക്കരുത്

Vastu Tips for Home North Corner: ഒരു വീടിന്റെ പ്രധാന കവാടം മുതൽ വാസ്തുവിന് വലിയ പ്രാധാന്യമുണ്ട്. വാസ്തു ശാസ്ത്രം തെറ്റിച്ചു കൊണ്ട് ഇവയെല്ലാം സ്ഥാപിച്ചാൽ ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും ഇല്ലാതാവുകയും ദുഃഖവും ദുരിതവും വർദ്ധിക്കുകയും ചെയ്യും. പ്രത്യേകിച്ച് വീടിന്റെ ചില ദിശകളിൽ നാം ചെയ്യുന്ന ചെറിയ തെറ്റുകൾ പോലും വലിയ ആപത്തുകൾക്ക് കാരണമാകും. അതിനാൽ വാസ്തുശാസ്ത്രം അനുസരിച്ച് വീടിന്റെ ഏത് ദിശയിലാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടതെന്ന് നോക്കാം.....

Vastu Tips for Home: ധനം നഷ്ടം, സമാധാനവും പോകും! വീടിന്റെ ഈ മൂലയിൽ ഇതൊന്നും വെക്കരുത്

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 21 Apr 2026 | 11:34 AM

സനാതന ധർമ്മത്തിൽ വാസ്തുവിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഒരു കെട്ടിടം നിർമ്മിക്കുമ്പോൾ മുതൽ അതിന്റെ വാസ്തുവിന് ഒരുപാട് പ്രാധാന്യം നൽകുന്നു. നിർമ്മിച്ചു കഴിഞ്ഞാലും നാം ആ വീട്ടിൽ ഓരോ കാര്യങ്ങളും എങ്ങനെ ചെയ്യുന്നു എന്തെല്ലാം കാര്യങ്ങൾ ഏതെല്ലാം സ്ഥാനത്ത് വെക്കുന്നു എന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. ഒരു വീട്ടിൽ അതിന്റെ പ്രധാന കവാടം, പ്രധാന കവാടത്തിന്റെ ദിശ, സ്ഥാനം ഓരോ മുറികളുടെയും സ്ഥാനം കിടപ്പുമുറി, പൂജാമുറി, ശൗചാലയം, മുറ്റവും മറ്റു പരിസരവും എല്ലാം തന്നെ വാസ്തുവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. വാസ്തുശാസ്ത്രത്തിൽ ദിക്കുകൾക്ക് വലിയ പ്രാധാന്യമാണുള്ളത്.

കാരണം ഇത് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമ്പത്ത്, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.. സമ്പത്തിന്റെ ഒഴുക്ക് വർധിക്കാൻ ഏറ്റവും നല്ല ദിശ വടക്ക് ആണെന്നാണ് വിശ്വാസം. പുരാണങ്ങൾ അനുസരിച്ച് വടക്ക് കുബേരന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദിശയായി കണക്കാക്കുന്നു. അതിനാൽ തന്നെ ഒരു വീടിന്റെ വടക്ക് ദിശ ശുദ്ധിയോടെയും വാസ്തു അനുസരിച്ചും സൂക്ഷിക്കേണ്ടതാണ്.

അല്ലാത്തപക്ഷം പലതരത്തിലുള്ള മാനസിക സമ്മർദ്ദങ്ങളും നേരിടേണ്ടി വന്നേക്കാം. പ്രധാനമായും ചില വസ്തുക്കൾ നമ്മൾ വീടിന്റെ വടക്കുദശയിൽ വയ്ക്കുന്നത് വീട്ടിലേക്കുള്ള സമ്പത്തിന്റെ വഴിമുടക്കുകയും ഐശ്വര്യവും സമാധാനവും നഷ്ടപ്പെട്ട വീട്ടിൽ എപ്പോഴും കലഹങ്ങളും സംഘർഷങ്ങളും ഉണ്ടാകുവാനും സാധ്യത. ഇത് വീട്ടിലേക്ക് നെഗറ്റീവ് എനർജിയെ ആഗിരണം ചെയ്യുന്നു. അത്തരത്തിൽ വീട്ടിൽ പോസിറ്റീവ് എനർജിയും സമ്പത്തും ആ​ഗിരണം ചെയ്യാൻ വടക്ക് ദിശയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം.

ALSO READ: 5 രാശിക്കാർക്ക് സമ്പത്തും വിജയവും! വ്യാഴവും ചന്ദ്രനും സംയോ​ഗിക്കുന്നു

ഭാരമുള്ള വസ്തുക്കളും അനാവശ്യ വസ്തുക്കളും

വീടിന്റെ വടക്ക് ദിശയിൽ അമിതഭാരമുള്ള വസ്തുക്കളും അനാവശ്യമായ വസ്തുക്കളും അലക്ഷ്യമായി വയ്ക്കരുത്. അതായത് ക്യാബിനറ്റുകൾ വലിയ ഫർണിച്ചറുകൾ എന്നിവയൊന്നും ഈ സ്ഥാനത്ത് വയ്ക്കരുത്. കാരണം ഇത് വീട്ടിലേക്കുള്ള ഊർജ്ജത്തിന്റെ പ്രവാഹത്തെ തടയുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ സ്ഥാനത്ത് ഒരിക്കലും വീട്ടിലെ ആവശ്യമില്ലാത്ത വസ്തുക്കൾ വയ്ക്കുകയോ വൃത്തിയില്ലാതെ ഈ മൂല സൂക്ഷിക്കുകയോ ചെയ്യരുത്. ഇത് വീട്ടിലേക്ക് ദാരിദ്ര്യത്തെ ക്ഷണിച്ചുവരുത്തും.

ശുചിമുറിയും അടുക്കളയും

വാസ്തുശാസ്ത്രപ്രകാരം ഒരു വീടിന്റെ വടക്ക് ദിശയിൽ അടുക്കളയോ ശുചിമുറിയോ പാടില്ല. ഇത് ആ വീടിന്റെ മൊത്തം ഐശ്വര്യത്തെ ഇല്ലാതാക്കും. ഈ മൂലയിൽ ശുചിമുറി വയ്ക്കുന്നത് അവിടെ എപ്പോഴും വൃത്തിയില്ലാതെ ഇരിക്കുന്നതിന് കാരണമാകുന്നു. കൂടാതെ അടുക്കള വയ്ക്കുന്നത് ആ ഭാഗത്ത് അഗ്നി ഉണ്ടാകുന്നതിന് കാരണമാകും. വടക്ക് ദിശയിലെ അഗ്നിയുടെ സാന്നിധ്യം സമ്പത്തിന്റെ ദേവനായ കുബേരന്റെ സ്വാധീനം കുറയ്ക്കുന്നു. തന്മൂലം വീട്ടിൽ ദാരിദ്ര്യവും വിഷമതകളും നേരിടേണ്ടി വരും.

പടികൾ പാടില്ല

വീടിന്റെ വടക്ക് ദിശയിൽ ഒരിക്കലും പടികൾ ഉണ്ടാവാൻ പാടില്ല. ഇത് ആ വീട്ടിൽ താമസിക്കുന്നവരുടെ ജീവിതത്തിലെ പുരോഗതിക്ക് തടസ്സമാകും. ഉദാഹരണത്തിന് ബിസിനസ്സിൽ നഷ്ടം, കരിയറിൽ ഉയരാൻ സാധിക്കാതെ വരിക, ജീവിതത്തിൽ രോഗങ്ങളും ബുദ്ധിമുട്ടുകളും എല്ലായിപ്പോഴും വന്ന് ചേരുക എന്നിവ അനുഭവപ്പെടും.

ചുവപ്പും മൂർച്ചയുള്ളതുമായ വസ്തുക്കൾ

വീടിന്റെ വടക്ക് ദിശയിൽ ഒരിക്കലും ചുവന്ന നിറമുള്ള വസ്തുക്കളോ മൂർച്ചയുള്ള വസ്തുക്കളോ വയ്ക്കരുത്.ഇത് വീട്ടിൽ എപ്പോഴും സംഘർഷവും കലഹവും മനസ്സമാധാനം ഇല്ലായ്മയും ഉണ്ടാകുവാൻ കാരണമാകും.

കേടായ  ക്ലോക്ക് അല്ലെങ്കിൽ വാടിയ സസ്യങ്ങൾ

വീടിന്റെ വടക്ക് ദിശയിൽ ഒരിക്കലും പ്രവർത്തനം നിലച്ച ക്ലോക്ക് സ്ഥാപിക്കരുത്. ഇത് ജീവിതത്തിലെ പുരോഗതിയെ തടസ്സപ്പെടുത്തും. കൂടാതെ മുള്ളുള്ളതോ വാടിയതോ ആയ സസ്യങ്ങളും ഈ മൂലയിൽ സൂക്ഷിക്കരുത്. ഇത് ജീവിതത്തിൽ ദുഃഖവും ദുരിതവും ഇല്ലായ്മയും വർദ്ധിക്കുവാൻ കാരണമാവും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ ഫലത്തെ അടിസ്ഥാനമാക്കിയാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

 

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ