Vishu 2026: വർഷം മുഴുവൻ കൈനിറയെ പണം! വിഷുക്കൈനീട്ടം ഈ നക്ഷത്രക്കാരിൽ നിന്നും വാങ്ങിക്കൂ

Vishu 2026 Kaineettam Ritual:വിഷുവിന്റെ ഏറ്റവും വലിയ ആകർഷണമാണ് വിഷുക്കൈനീട്ടം. വിഷുദിനത്തിൽ കുടുംബത്തിലെ മുതിർന്നവർ കുട്ടികൾക്കും മറ്റും അംഗങ്ങൾക്കും നൽകുന്ന വിലപ്പെട്ട ഒരു സമ്മാനമോ പണമോ ആണ് വിഷുക്കൈനീട്ടം.ചില പ്രത്യേക നക്ഷത്രക്കാരിൽ നിന്നും കൈനീട്ടം വാങ്ങിക്കുന്നത്ത് ജീവിതത്തിൽ വർഷം മുഴുവൻ സമ്പത്തും സമൃദ്ധിയും വർദ്ധിപ്പിക്കും എന്നാണ് വിശ്വാസം. അത്തരത്തിൽ ആ 10 നക്ഷത്രക്കാർ ആരൊക്കെ എന്ന് നോക്കാം.

Vishu 2026: വർഷം മുഴുവൻ കൈനിറയെ പണം! വിഷുക്കൈനീട്ടം ഈ നക്ഷത്രക്കാരിൽ നിന്നും വാങ്ങിക്കൂ

Vishu Kaineettam

Updated On: 

07 Apr 2026 | 12:03 PM

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും മറ്റൊരു വിഷുകാലം കൂടി എത്തിയിരിക്കുന്നു. പടക്കങ്ങളും, പുത്തൻ ഉടുപ്പും, വിഷുക്കണിയും ആണ് വിഷുവിന്റെ പ്രത്യേക ആകർഷണങ്ങൾ. അതിലെ മറ്റൊരു പ്രധാനപ്പെട്ട ചടങ്ങാണ് വിഷുക്കൈനീട്ടം. വിഷുദിനത്തിൽ കുടുംബത്തിലെ മുതിർന്നവർ കുട്ടികൾക്കും മറ്റും അംഗങ്ങൾക്കും നൽകുന്ന വിലപ്പെട്ട ഒരു സമ്മാനമോ പണമോ ആണ് വിഷുക്കൈനീട്ടം. പുലർച്ചെ കണി കണ്ടു കഴിഞ്ഞാൽ ആണ് ഇത് എല്ലാവർക്കും നൽകുക.

അത്തരത്തിൽ ചില പ്രത്യേക നക്ഷത്രക്കാരിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങുന്നത് ഐശ്വര്യമാണ് എന്നാണ് കണക്കാക്കുന്നത്. ആ നക്ഷത്രങ്ങൾ ആരൊക്കെ എന്നു നോക്കാം. വിഷുക്കൈനീട്ടം വാങ്ങാൻ അനുയോജ്യമായ 10 നക്ഷത്രക്കാരെയാണ് ഇവിടെ നൽകുന്നത്. മറ്റു നക്ഷത്രക്കാരിൽ നിന്നും വാങ്ങിക്കുവാൻ പാടില്ല എന്നുള്ളതല്ല. ഇവരിൽ നിന്നും വാങ്ങിച്ചാൽ കൂടുതൽ ഐശ്വര്യം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

1. രോഹിണി: ചന്ദ്രന്റെ പ്രിയപ്പെട്ട നക്ഷത്രമാണിത്. ഇവരിൽനിന്ന് കൈനീട്ടം വാങ്ങുന്നത് സമ്പത്ത് വർദ്ധിപ്പിക്കും മനസ്സിന് സന്തോഷം ഉണ്ടാകും.
2. പൂയം: കടങ്ങൾ തീരാൻ പൂയം നക്ഷത്രക്കാരിൽ നിന്നും കൈനീട്ടം വാങ്ങാം.
3. മകം: സമ്പത്തും സമൃദ്ധിയും വർദ്ധിക്കാൻ ഇത് നല്ലതാണ്.
4. ഉത്രം: സാമ്പത്തിക സ്ഥിരത കൈവരിക്കാനും ധനനേട്ടത്തിനും ഉത്രം നക്ഷത്രക്കാരിൽ നിന്നും കൈനീട്ടം വാങ്ങാം.

ALSO READ:കരിയറിൽ വെല്ലുവിളി, ദാമ്പത്യത്തിൽ പ്രശ്നങ്ങൾ; പൂരുരുട്ടാതി,ഉതൃട്ടാതി,രേവതി നക്ഷത്രക്കാരുടെ വിഷുഫലം

5. അത്തം: അത്തം നക്ഷത്രക്കാരിൽ നിന്നും കൈനീട്ടം വാങ്ങിക്കുന്നതും ഏറെ വിശേഷമാണ്.
6. ചോതി: സാമ്പത്തിക ഉയർച്ചയ്ക്കും കരിയറിൽ പുരോഗതിക്കും ചോതി നക്ഷത്രക്കാരിൽ നിന്നും കൈനീട്ടം വാങ്ങാം.
7. അനിഴം: അനിഴം നക്ഷത്രക്കാരിൽ നിന്നും കൈനീട്ടം വാങ്ങിക്കുന്നതും ഏറെ സവിശേഷമാണ്.
8. തിരുവോണം: മഹാവിഷ്ണുവിന്റെ ജന്മനക്ഷത്രമായ ഇവരിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങിക്കുന്നത് നല്ലതാണ്.
9. ഉത്രട്ടാതി: ഉത്രട്ടാതി നക്ഷത്രക്കാരിൽ നിന്നും ഈ വർഷം കൈനീട്ടം വാങ്ങിയാൽ ഭാഗ്യം വർദ്ധിക്കും.
10. രേവതി: അപ്രതീക്ഷിത ധനലാപത്തിനായി ആ രേവതി നക്ഷത്രക്കാരിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങിക്കുന്നത് വളരെ നല്ലതാണ്.

ശ്രദ്ധിക്കുക: പൊതുവായ ഫലങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.

Follow Us
വോട്ടര്‍ ഐഡി ഇല്ലേ? വോട്ട് ചെയ്യാന്‍ ഇവ കൊണ്ടുപോകാം
നാരങ്ങയുടെ തൊലി കളയല്ലേ... നിങ്ങൾക്കറിയാത്ത രഹസ്യങ്ങൾ
സൺ ടാൻ ആണോ പ്രശ്നം? വീട്ടിലുണ്ട് പ്രതിവിധി
എ​ഗ് സാലഡ് നല്ലതാണ്... പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
അത് പ്രഭുദേവ തന്നെയോ? തനി സാധാരണക്കാരൻ
സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ച് വയോധികൻ
മൂന്നാറിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം
മാന്നാർ പരുമലയിൽ ക്രിക്കറ്റ് താരം അസ്ഹറുദ്ദീൻ എത്തിയപ്പോൾ