Vishu Phalam 2026: കുടുംബത്തിൽ വാക്കു തർക്കങ്ങൾ, മാനസിക സമ്മർദ്ദം വർദ്ധിക്കും! മൂലം, പൂരാടം നക്ഷത്രക്കാരുടെ വിഷുഫലം

Vishu Phalam 2026 Astrological Predictions:വിവിധ നക്ഷത്രങ്ങളിൽ ജനിച്ച ആളുകൾക്ക് ജീവിതത്തിൽ പുരോഗതിക്കും തടസ്സങ്ങൾക്കും പ്രശ്നങ്ങൾക്കും സന്തോഷത്തിനും വരാനിരിക്കുന്ന വർഷം കാരണമായേക്കാം. അത്തരത്തിൽ വിഷുവോടു മൂലം, പൂരാടം നക്ഷത്രക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.....

Vishu Phalam 2026: കുടുംബത്തിൽ വാക്കു തർക്കങ്ങൾ, മാനസിക സമ്മർദ്ദം വർദ്ധിക്കും! മൂലം, പൂരാടം നക്ഷത്രക്കാരുടെ വിഷുഫലം

Vishu Phalam 2026 (2)

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 01:20 PM

സമാധാനത്തിന്റെയും ഐശ്വര്യത്തെയും മറ്റൊരു വിഷു (Vishu 2026) കാലം കൂടി എത്തിയിരിക്കുകയാണ്. സൂര്യൻ മേടം രാശിയിലേക്ക് സംക്രമിക്കുന്ന മേട സംക്രാന്തി ദിനത്തിലാണ് മലയാളികൾ വിഷു ആഘോഷിക്കുന്നത്. അത്തരത്തിൽ കൊല്ലവർഷം 1201 മേടം ഒന്നിന് വിഷു ആഘോഷിക്കും. നിരവധി ഗ്രഹങ്ങളുടെ സംക്രമണവും സംയോജനവും നടക്കാനിടയുള്ള ഒരു വർഷമാണ് ഇനി വരാനിരിക്കുന്നത്.

അതിനാൽ തന്നെ വിവിധ നക്ഷത്രങ്ങളിൽ ജനിച്ച ആളുകൾക്ക് ജീവിതത്തിൽ പുരോഗതിക്കും തടസ്സങ്ങൾക്കും പ്രശ്നങ്ങൾക്കും സന്തോഷത്തിനും വരാനിരിക്കുന്ന വർഷം കാരണമായേക്കാം. അത്തരത്തിൽ വിഷുവോടുകൂടി മൂലം, പൂരാടം നക്ഷത്രക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. സമ്പൂർണ്ണ നക്ഷത്രഫലം (Vishu Phalam 2026) അറിയാം.

ALSO READ:സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ദാമ്പത്യ ജീവിതം മനോഹരമാകും! അനിഴം, തൃക്കേട്ട നാളുകാരുടെ വിഷുഫലം

മൂലം

മൂലം നക്ഷത്രക്കാരെ സംബന്ധിച്ച് പ്രതിസന്ധികൾ മാറി സന്തോഷം വരാൻ സാധ്യതയുള്ള ഒരു വർഷമാണിത്. ഈ നാളുകാർക്ക് തൊഴിൽ രം​ഗത്ത് പുരോഗതി ഉണ്ടാകും പുതിയ അവസരങ്ങൾ തുറന്നുവരും വരുമാനസ്രോതസ്സുകൾ വർദ്ധിക്കും. ഒപ്പം സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത ഉണ്ട്. മൂലം നാളുകാർക്ക് വീടോ വാഹനമോ വാങ്ങിക്കാനുള്ള യോഗം ഈ വർഷം ഉണ്ട്. അതേസമയം മൂലം നക്ഷത്രകാർക്ക് കുടുംബത്തിൽ ചെറിയ വാക്കു തർക്കങ്ങൾക്കും ആസ്വാരസ്യങ്ങൾക്കും ഇടയാകും. ഇതിലൂടെ മാനസിക സംഘർഷങ്ങൾക്ക് കാരണമായേക്കാം. അതിനാൽ ജാഗ്രത പാലിക്കുക. പരിഹാരങ്ങൾക്ക് വേണ്ടി ഗണപതി ഭോജനം, പിതൃ കർമ്മങ്ങൾ കൃത്യമായി ചെയ്യുക അത് കൃത്യമായി പാലിക്കുകയും വേണം.

പൂരാടം

പൂരാടം നക്ഷത്രക്കാർക്ക് ആണെങ്കിൽ അധികാരവും പദവിയും നേടാൻ സാധിക്കുന്ന ഒരു വർഷമാണ് ഇത്തവണ വരാനിരിക്കുന്നത്. കരിയറിൽ പുരോഗതി ഉണ്ടാകും. ഒപ്പം രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്കും മികച്ച സമയം കൂടിയാണ് ഈ വർഷം. കൂടാതെ സാമ്പത്തികമായി ലാഭം കൊയ്യാനും പുതിയ വരുമാന സ്രോതസ്സുകൾ തുറക്കാനും സാധ്യത ഉണ്ട്. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാലും അവ വേഗം പരിഹരിക്കപ്പെടും. നല്ല ഫലങ്ങൾക്ക് വേണ്ടി വിഷ്ണു പ്രീതിക്ക് വേണ്ട കാര്യങ്ങൾ ചെയ്യുക.

(നിരാകരണം : ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ ഫലത്തെ അടിസ്ഥാനമാക്കിയാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.) 

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്