Vishu Phalam 2026: കരിയറിൽ വെല്ലുവിളി, ദാമ്പത്യത്തിൽ പ്രശ്നങ്ങൾ; പൂരുരുട്ടാതി,ഉതൃട്ടാതി,രേവതി നക്ഷത്രക്കാരുടെ വിഷുഫലം

Vishu Phalam 2026 Astro Predictions: ഈ വിഷുവോടുകൂടി പല നക്ഷത്രക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. വിഷുഫലം അനുസരിച്ച് പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി നക്ഷത്രക്കാരുടെ പൊതുവായ ഫലങ്ങളാണ് ഇവിടെ നൽകുന്നത്. ഇവരുടെ ജീവിതത്തിലെ പ്രധാന മേഖലകളായ ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബജീവിതം എന്നിങ്ങനെ കാര്യങ്ങളിൽ എന്തെല്ലാം തരത്തിലുള്ള സ്വാധീനം ചെലുത്തും എന്ന് നോക്കാം.....

Vishu Phalam 2026: കരിയറിൽ വെല്ലുവിളി, ദാമ്പത്യത്തിൽ പ്രശ്നങ്ങൾ; പൂരുരുട്ടാതി,ഉതൃട്ടാതി,രേവതി നക്ഷത്രക്കാരുടെ വിഷുഫലം

Vishu Phalam 2026 Astro Predictions

Updated On: 

05 Apr 2026 | 12:10 PM

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും മറ്റൊരു വിഷുക്കാലം കൂടി എത്തിയിരിക്കുകയാണ്. ഈ വർഷത്തെ വിഷു കൊല്ലവർഷം 1201 മേടം ഒന്നിനാണ്. അതായത് ഏപ്രിൽ 14 ചൊവ്വാഴ്ച. ഏപ്രിൽ മാസം നിരവധി ആളുടെ സംയോജനത്തിനും സംക്രമണത്തിനും കാരണമാകുന്ന മാസം കൂടിയാണ്. അതിനാൽ തന്നെ ഈ വിഷുവോടുകൂടി പല നക്ഷത്രക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. വിഷുഫലം അനുസരിച്ച് പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി നക്ഷത്രക്കാരുടെ പൊതുവായ ഫലങ്ങളാണ് ഇവിടെ നൽകുന്നത്. ഇവരുടെ ജീവിതത്തിലെ പ്രധാന മേഖലകളായ ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബജീവിതം എന്നിങ്ങനെ കാര്യങ്ങളിൽ എന്തെല്ലാം തരത്തിലുള്ള സ്വാധീനം ചെലുത്തും എന്ന് നോക്കാം.

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ വർഷം അനുകൂലമായ മാറ്റങ്ങൾക്ക് കാരണമാകുന്ന വർഷമാണ്. ജോലിയിൽ സ്ഥാനക്കയറ്റത്തിനോ ശമ്പള വർദ്ധനവിനോ സാധ്യത. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർക്കും ഈ വർഷം നല്ല അവസരങ്ങൾ ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുയോജ്യമായ സമയമാണ്. വരുമാനം വർദ്ധിക്കും എന്നാൽ അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ഭൂമി സംബന്ധമായ ഇടപാടുകളിൽ ലാഭം കൊയ്യാം. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകുമെങ്കിലും വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം. ആരോഗ്യത്തിനും വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെങ്കിലും ജാഗ്രത കൈവിടരുത്.

ALSO READ:വീടോ വാഹനമോ വാങ്ങും, കുടുംബത്തിലെ തർക്കങ്ങൾ അവഗണിക്കരുത്! അവിട്ടം, ചതയം നക്ഷത്രക്കാരുടെ വിഷുഫലം

ഉതൃട്ടാതി

നക്ഷത്രക്കാർക്ക് ഈ വർഷം മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. എന്നിരുന്നാലും കഠിനാധ്വാനത്തിന് അർഹമായ ഫലം ഉണ്ടാകും. തൊഴിൽ രംഗത്ത് ഉത്തരവാദിത്വം വർദ്ധിക്കും. സഹപ്രവർത്തകരിൽ നിന്നും ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. മേലുദ്യോഗസ്ഥരിൽ നിന്നും പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. ദാമ്പത്യത്തിൽ വിട്ടുവീഴ്ചകൾ ആവശ്യമായി വരും. വീടും വാഹനവുമായി ബന്ധപ്പെട്ട ശുഭകരമായ ഫലങ്ങൾ ഉണ്ടാകും. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുക. മാനസിക ആരോഗ്യത്തിന് പ്രാധാന്യം നൽകുക ആരോഗ്യം ശ്രദ്ധിക്കുക.

രേവതി

രേവതി നക്ഷത്രക്കാർക്ക് ഈ വിഷുക്കാലം നേട്ടങ്ങളും സൗഭാഗ്യങ്ങളും കൊണ്ടുവരും. ആഗ്രഹിച്ച കാര്യങ്ങൾ നേടാൻ സാധിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്കും ഇത് മികച്ച സമയം. ധനം സമ്പാദിക്കുവാൻ പുതിയ വഴികൾ തുറന്നുവരും. ആഡംബരങ്ങൾക്ക് പണം ചെലവഴിക്കുമ്പോൾ സൂക്ഷിക്കുക. കുടുംബത്തിൽ പൊതുവിൽ സമാധാനം ഉണ്ടാകുമെങ്കിലും നിങ്ങളുടെ ക്ഷമ കൈവിടരുത്. ആരോഗ്യത്തിൽ നല്ല ജാഗ്രത പാലിക്കുക.

 

Follow Us
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ