AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Vishukkani at Guruvayoor temple: ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ഇത്തവണ എപ്പോൾ എന്നറിയേണ്ടേ….

Vishukani Darshan 2026 At Guruvayur Temple: ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയവർക്ക് രാവിലെ 7 മണി മുതൽ ദർശനം അനുവദിക്കും. എന്നാൽ തിരക്ക് വർദ്ധിക്കുകയാണെങ്കിൽ ഈ ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ദേവസ്വം അറിയിച്ചു. വിഷുദിനത്തിൽ പതിവ് വിഭവങ്ങളോടു കൂടിയ വിപുലമായ പ്രസാദ ഊട്ട് ഉണ്ടായിരിക്കും എന്നും അധികൃതർ അറിയിച്ചു.

Vishukkani at Guruvayoor temple: ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ഇത്തവണ എപ്പോൾ എന്നറിയേണ്ടേ….
ഗുരുവായൂർ ക്ഷേത്രം Image Credit source: Facebook
Aswathy Balachandran
Aswathy Balachandran | Edited By: Arun Nair | Updated On: 21 Apr 2026 | 07:03 PM

ഗുരുവായൂർ: ഈ വർഷത്തെ വിഷുക്കണി ദർശനത്തിനായി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. പതിവിനു വിപരീതമായി ഏപ്രിൽ 14 ന് അല്ല 15 നാണ് ഇത്തവണ വിഷു. ഏപ്രിൽ 15 ബുധനാഴ്ച പുലർച്ചെ 2.55 മുതൽ 3.55 വരെയാണ് ഭക്തർക്ക് വിഷുക്കണി ദർശിക്കാനുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്. വിഷുവിനോടനുബന്ധിച്ച് പ്രത്യേക ചടങ്ങുകളും ഉണ്ടായിരിക്കും. പുലർച്ചെ 2.55 മുതൽ 3.55 വരെയായിരിക്കും കണി ദർശനം. കണി ദർശനത്തിന് ശേഷം പതിവു പൂജകളായ നിർമ്മാല്യം, അഭിഷേകം തുടങ്ങിയ നിത്യപൂജകൾ നടക്കും

Also Read: Vishu 2026: ഡല്‍ഹിയിലാണോ? നാട്ടില്‍ വരേണ്ടാ, അവിടെ തന്നെ വിഷുക്കണി കാണാം; സ്ഥലമിതാണ്‌

ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയവർക്ക് രാവിലെ 7 മണി മുതൽ ദർശനം അനുവദിക്കും. എന്നാൽ തിരക്ക് വർദ്ധിക്കുകയാണെങ്കിൽ ഈ ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ദേവസ്വം അറിയിച്ചു. വിഷുദിനത്തിൽ പതിവ് വിഭവങ്ങളോടു കൂടിയ വിപുലമായ പ്രസാദ ഊട്ട് ഉണ്ടായിരിക്കും എന്നും അധികൃതർ അറിയിച്ചു.

തിരക്ക് നിയന്ത്രിക്കുന്നതിനും ദർശനം സുഗമമാക്കുന്നതിനുമായി ദേവസ്വം ഉദ്യോഗസ്ഥരും പോലീസും പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളോടും നിയന്ത്രണങ്ങളോടും എല്ലാ ഭക്തരും പൂർണ്ണമായി സഹകരിക്കണമെന്ന് ഗുരുവായൂർ ദേവസ്വം അഭ്യർത്ഥിച്ചു.

വിഷുക്കണിയുടെ തത്ത്വം

കാണുന്നതിലെല്ലാം ഈശ്വരന്‍ എന്നതാണ് വിഷുക്കണിയുടെ തത്ത്വം. സർവ്വോപരി നമ്മളിലുള്ള ദൈവാംശം തിരിച്ചറിയണമെന്നും വിഷുക്കണിയിൽ പറയുന്നു. കാർഷിക വർഷത്തിൻ്റെ ആരംഭമായും ഇതിനെ കണക്കാക്കുന്നു. എല്ലാക്കാലത്തും ഗുരുവായൂരിലെ വിഷുക്കണി ദർശിക്കാൻ വളരെ അധികം ഭക്തർ എത്താറുണ്ട്. ഭകതർക്ക് വിഷു നാളിൽ കൈനീട്ടവും ഗുരുവായൂരിൽ ലഭിക്കും.

Follow Us