Arjun Tendulkar Engaged: അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു? വധു പ്രമുഖ വ്യവസായിയുടെ ചെറുമകൾ
Arjun Tendulkar Reportedly Engaged to Saaniya Chandhok: ഇരു കുടുംബങ്ങളിൽ നിന്നുമുള്ള അടുത്തയാളുകളും സുഹൃത്തുക്കളും മാത്രമാണ് സ്വകാര്യ ചടങ്ങിൽ പങ്കെടുത്തത് എന്നാണ് വിവരം.
ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു. സാനിയ ചന്ദോക്കുമായി താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളാണ് സാനിയ.
പ്രമുഖ ഐസ്ക്രീം ബ്രാൻഡായ ബ്രൂക്ലിൻ ക്രീമറി, ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ തുടങ്ങിയവ ഘായി കുടുംബത്തിന്റെ ഉടമസ്ഥതിൽ ഉള്ളതാണ്. ഇരു കുടുംബങ്ങളിൽ നിന്നുമുള്ള അടുത്തയാളുകളും സുഹൃത്തുക്കളും മാത്രമാണ് സ്വകാര്യ ചടങ്ങിൽ പങ്കെടുത്തത് എന്നാണ് വിവരം. പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, ഇരുവരുടെയും ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
എക്‌സിൽ വന്ന പോസ്റ്റ്:
Arjun Tendulkar, son of God of Cricket Sachin Tendulkar , has got engaged to #SaaniyaChandok, the granddaughter of prominent Mumbai businessman Ravi Ghai.#SachinTendulkar𓃵 #Arjuntendulkar pic.twitter.com/lEIOR6jIGT
— 𝐈𝐂𝐓 ᴬᵁᴿᴬ🇮🇳 (@AURAICTT) August 13, 2025
ALSO READ: മൂന്ന് വിഭാഗങ്ങളിലായി 106 ടീമുകൾ ഏറ്റുമുട്ടുന്നു; സുബ്രതോ കപ്പ് കിക്കോഫ് ഓഗസ്റ്റ് 19ന്
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമാണ് അർജുൻ ടെണ്ടുൽക്കർ. ആഭ്യന്തര ക്രിക്കറ്റിൽ ഗോവക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. അർജുൻ ഇതുവരെ 17 ഫസ്റ്റ്ക്ലാസ് മത്സരങ്ങളും 18 ലിസ്റ്റ് എ മത്സരങ്ങളും 24 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2021ലെ താരലേലത്തിൽ ആണ് ആദ്യമായി അർജുൻ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാകുന്നത്.
ഐപിഎല്ലിൽ കളിക്കാൻ താരത്തിന് ലഭിക്കുന്ന അവസരങ്ങൾ വളരെ കുറവാണ്. 2025ൽ നടന്ന മെഗാലേലത്തിൽ അവസാന അവസരത്തിലാണ് അർജുനെ 30 ലക്ഷം രൂപയ്ക്ക് മുംബൈ വീണ്ടും വാങ്ങിയത്. അതേസമയം, ലണ്ടൺ സ്‌കൂളിൽ നിന്നും ഇക്കണോമിക്‌സിൽ ബിരുദമെടുത്ത സാനിയ, മിസ്റ്റർ പോവ്‌സ് എന്നൊരു പെറ്റ് സലോണിന്റെ സ്ഥാപകയാണ്.