AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arjun Tendulkar-Saaniya Chandok: പ്രശസ്ത ബിസിനസ് കുടുംബത്തിലെ അംഗം! ആരാണ് അർജുൻ തെൻഡുൽക്കറിന്റെ ഭാവി വധു സാനിയ ചന്ദോക്ക്?

Who Is Saaniya Chandok: മുംബൈയിൽ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഇതോടെ ആരാണ് അർജുൻ തെൻഡുൽക്കറിന്റെ ഭാവി വധു സാനിയ ചന്ദോക്ക് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

Arjun Tendulkar-Saaniya Chandok: പ്രശസ്ത ബിസിനസ് കുടുംബത്തിലെ അംഗം! ആരാണ് അർജുൻ തെൻഡുൽക്കറിന്റെ ഭാവി വധു സാനിയ ചന്ദോക്ക്?
Arjun Tendulkar Saaniya Chandok
sarika-kp
Sarika KP | Published: 14 Aug 2025 10:44 AM

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽകറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുൽക്കർ വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. മുംബൈയിൽ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഇതോടെ ആരാണ് അർജുൻ തെൻഡുൽക്കറിന്റെ ഭാവി വധു സാനിയ ചന്ദോക്ക് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

രാജ്യത്ത് തന്നെ അറിയപ്പെടുന്ന പ്രമുഖ വ്യവസായ കുടുംബത്തിലെ ഏറ്റവും ഇളയ തലമുറയിൽപ്പെട്ടയാളാണ് സാനിയ. മുംബൈ ആസ്ഥാനമായി മൃഗപരിപാലന രംഗത്ത് പ്രവർത്തിക്കുന്ന മിസ്റ്റർ പോസ് പെറ്റ് സ്പാ ആൻഡ് സ്റ്റോർ ലിമിറ്റഡ് ലയബിലിറ്റി പാർട്നർഷിപ്പിന്റെ സ്ഥാപക ഡയറക്ടറാണ് സാനിയ. വ്യവസായ രം​ഗത്ത് സജീവമാണെങ്കിലും പൊതുവേദികളിൽ അത്ര സുപരിചിതയല്ല സാനിയ.

 

 

View this post on Instagram

 

A post shared by MR. PAWS (@mrpaws.in)

Also Read:അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു? വധു പ്രമുഖ വ്യവസായിയുടെ ചെറുമകൾ

മൃഗപരിപാലന രംഗത്തെ വേൾഡ്‌വൈഡ് വെറ്ററിനറി സർവീസിന്റെ എബിസി പ്രോഗ്രാം പൂർത്തിയാക്കിയ സാനിയ, സർട്ടിഫൈഡ് വെറ്ററിനറി ടെക്‌നീഷ്യനായതിന്റെ ആഹ്ലാദം പങ്കുവയ്ക്കുന്ന ഒരു പോസ്റ്റ് മാസങ്ങൾക്കു മുൻപ് ‘മിസ്റ്റർ പോസി’ന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.

ഹോസ്പിറ്റാലിറ്റി, ഫുഡ് വ്യവസായങ്ങളിലാണ് പ്രമുഖ വ്യവസായികളായ ഘായി കുടുംബം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുംബൈ മറൈൻ ഡ്രൈവിലെ ഇന്റർകോണ്ടിനന്റൽ ഹോട്ടലും ഇവരുടെ ഉടമസ്ഥതയിലുള്ളതാണ്. പ്രമുഖ ഐസ് ക്രീം ബ്രാൻഡായ ബ്രൂക്‌ലിൻ ക്രീമറിയും ഇവരുടേതാണ്.