Asia Cup 2025 Prize: ഏഷ്യാകപ്പ് വിജയിക്ക് എത്ര കോടി കിട്ടും? കാത്തിരിക്കുന്ന ആ വമ്പൻ സമ്മാനം

Asia Cup 2025 Winner's Prize Money : ഏഷ്യാകപ്പ് വിജയിക്കുള്ള സമ്മാനത്തുക കഴിഞ്ഞ തവണത്തേക്കാൾ 50 ശതമാനം ഇത്തവണ വർദ്ധിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് കിട്ടാൻ പോകുന്നത് വമ്പൻ സമ്മാനങ്ങളാണ്.

Asia Cup 2025 Prize: ഏഷ്യാകപ്പ് വിജയിക്ക് എത്ര കോടി കിട്ടും? കാത്തിരിക്കുന്ന ആ വമ്പൻ സമ്മാനം

Asiacup Price Money 2025

Updated On: 

15 Sep 2025 13:25 PM

പറയുമ്പോ ഒരു ഏഷ്യാകപ്പ് ഫീവർ എന്നൊക്കെ ഫാൻസ് പറയുമെങ്കിലും എത്ര കോടിയാണ് വിജയിക്ക് ലഭിക്കുന്ന സമ്മാനം എന്ന് അറിയാമോ? അതിനെ പറ്റിയാണ് ഇവിടെ പരിശോധിക്കുന്നത്. ക്രിക്കറ്റ് മാച്ചിനെ കുറിച്ച് എല്ലാവർക്കും അറിയുമെങ്കിലും മാച്ചിനുള്ളിലെ ഇത്തരം രസകരമായ വിവരങ്ങളെ പറ്റി പലർക്കും ധാരണയുണ്ടാവാറില്ല. സെപ്റ്റംബർ 9-ന് അബുദാബിയിൽ നടക്കുന്ന അഫ്ഗാനിസ്ഥാൻ- ഹോങ്കോങ്ങ് മത്സരത്തോടെയാണ് 2025-ലെ ഏഷ്യാ കപ്പ് മത്സരങ്ങൾ ആരംഭിച്ചത്. ഇതിനോടകം നടന്ന ഇന്ത്യ- പാക് മത്സരത്തിൽ മിന്നുന്ന വിജയവുമായി ഇന്ത്യയും മൈതാനത്തുണ്ട്.

2025 ഏഷ്യാ കപ്പ് സമ്മാനത്തുക

ഏഷ്യാകപ്പ് വിജയിക്കുള്ള സമ്മാനത്തുക കഴിഞ്ഞ തവണത്തേക്കാൾ 50 ശതമാനം ഇത്തവണ വർദ്ധിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് 2.60 കോടി രൂപയും രണ്ടാം സ്ഥാനക്കാർക്ക് 1.30 കോടി രൂപയും ലഭിക്കുംമെന്ന് സ്പോർട്സ് വെബ്സൈറ്റായ ക്രിക് ടുഡേയുടെ ലേഖനത്തിൽ പറയുന്നു എങ്കിലും, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഇതിൽ ഔദ്യോഗിക അപ്‌ഡേറ്റുകളൊന്നും നൽകിയിട്ടില്ല. മുൻ പതിപ്പുകളിൽ മാൻ ഓഫ് ദി മാച്ചിന് ലഭിച്ചിരുന്ന സമ്മാനത്തുക 5,000 മുതൽ 10,000 യുഎസ് ഡോളർ വരെയായിരുന്നു (ഏകദേശം 4–8 ലക്ഷം രൂപ).

ALSO READ: Asia Cup 2025: ട്രിക്കി ചേസിൽ കരുതലോടെ കളിച്ച് ടീം ഇന്ത്യ; പാകിസ്താനെതിരെ അനായാസ ജയം

2023-ലെ ഏഷ്യാ കപ്പ് ഫൈനലിൽ, ശ്രീലങ്കയ്‌ക്കെതിരെ 6/21 എന്ന തകർപ്പൻ സ്പെല്ലിംഗിന് ഇന്ത്യയുടെ മുഹമ്മദ് സിറാജ് മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ട്രോഫിയോടൊപ്പം 5,000 യുഎസ് ഡോളറും അദ്ദേഹം സ്വന്തമാക്കി. അതേസമയം മാൻ ഓഫ് ദി സീരീസിന് 5,000 യുഎസ് ഡോളർ (ഏകദേശം 12 ലക്ഷം രൂപ) ക്യാഷ് പ്രൈസായിരുന്നു മുൻകാലങ്ങളിൽ ലഭിച്ചിരുന്നത്. 2025 ലെ ഏഷ്യാ കപ്പിൽ , മാൻ ഓഫ് ദി സീരീസ് സമ്മാനത്തുക 15,000–20,000 യുഎസ് ഡോളറായിരിക്കുമെന്നാണ് പ്രതീക്ഷ , ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള അംഗീകാരമാണിത്.

ഏഷ്യാ കപ്പ് ടീമുകൾ

ഏഷ്യാ കപ്പിൽ എട്ട് ടീമുകളാണ് മത്സരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് ടൂർണമെന്റിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഒമാൻ, യുഎഇ, ഹോങ്കോങ് എന്നിവയാണ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കുന്ന മൂന്ന് ടീമുകൾ.

 

Related Stories
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
Smriti Mandhana: ഒടുവിൽ അതും സംഭവിച്ചു; ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും
Virat Kohli: വിരാട് കോലിയുടെ ക്ഷേത്ര സന്ദർശനങ്ങൾ വൈറലാകുന്നു…. മാറ്റം തുടങ്ങുന്നത് ഇവിടെ നിന്ന്
Smriti Mandhana: ‘അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു; പലാഷുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി മന്ദാന
ISL: ആരുടെയും സഹായം വേണ്ട, ആ അനുമതി നല്‍കിയാല്‍ മാത്രം മതി; ഐഎസ്എല്‍ തന്നെ നടത്താന്‍ ക്ലബുകളുടെ പദ്ധതി
FIFA World Cup 2026: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ചിത്രം തെളിഞ്ഞു; അര്‍ജന്റീന ‘ജെ’യില്‍, ബ്രസീല്‍ ‘സി’യില്‍, പോര്‍ച്ചുഗലോ?
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ