Asian Games 2026: ഐച്ചി-നഗോയയോട് വിട പറഞ്ഞ് ഏഷ്യന്‍ ഗെയിംസ്; തലയുയര്‍ത്തി മടങ്ങി ഇന്ത്യ; അടുത്ത ‘മാമാങ്കം’ ദോഹയില്‍
Asian games 2026 closing ceremony: ഒസിഎ പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി കായികതാരങ്ങളെ പ്രശംസിച്ചു. കായികതാരങ്ങൾക്ക് നൽകിയ പിന്തുണയ്ക്ക് എല്ലാ ദേശീയ ഒളിമ്പിക് കമ്മിറ്റികളോടും നഗോയ നഗരത്തോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഒസിഎ പതാക താഴ്ത്തുകയും ഖത്തറിന്റെ പതാക ഉയർത്തുകയും ചെയ്തതോടെ അദ്ദേഹം ഗെയിംസിന്റെ സമാപനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഐച്ചി-നഗോയ: ‘ഏഷ്യന്‍ ഗെയിംസ് 2026’ ഔദ്യോഗികമായി സമാപിച്ചതായി പ്രഖ്യാപിച്ചു. 2030-ലെ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ (ഒസിഎ) പതാകയും, ദീപശിഖയും കൈമാറി. വേദിയിലെത്തിയ ഒസിഎ പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി കായികതാരങ്ങളെ പ്രശംസിച്ചു. കായികതാരങ്ങൾക്ക് നൽകിയ പിന്തുണയ്ക്ക് എല്ലാ ദേശീയ ഒളിമ്പിക് കമ്മിറ്റികളോടും നഗോയ നഗരത്തോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഒസിഎ പതാക താഴ്ത്തുകയും ഖത്തറിന്റെ പതാക ഉയർത്തുകയും ചെയ്തതോടെ അദ്ദേഹം ഗെയിംസിന്റെ സമാപനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
“ഏഷ്യൻ കായികരംഗത്തിന്റെ അടുത്ത തലമുറയെ രൂപപ്പെടുത്തുന്ന ഗെയിംസിനാണ് തിരശീല വീഴുന്നത്. ജപ്പാനിലും അതിനപ്പുറവും സ്വാധീനം ചെലുത്തുന്ന ഒരു കായിക പാരമ്പര്യം സൃഷ്ടിച്ചിരിക്കുന്നു. 50-ലധികം ലോക റെക്കോർഡുകൾ തകർക്കപ്പെട്ടു. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ തന്നെ റെക്കോർഡ് നേട്ടമാണിത്,-ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി പറഞ്ഞു.
അതിശയകരമായ തിരിച്ചുവരവുകൾക്കും നാടകീയമായ പരാജയങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. പുതിയ ചാമ്പ്യന്മാരുടെ ഉദയം ആഘോഷിച്ചു, ഒപ്പം പരിചയസമ്പന്നരായ താരങ്ങൾ വീണ്ടും മെഡലുകൾ നേടുന്നതും കണ്ടു. അതിരുകളില്ലാതെ സ്വപ്നം കാണുമ്പോഴും ‘ഒറ്റ ഏഷ്യ’ എന്ന നിലയിൽ ഒത്തുചേരുമ്പോഴും ഏഷ്യയ്ക്ക് എത്രത്തോളം ഉയരങ്ങൾ കീഴടക്കാൻ കഴിയുമെന്ന് നാം ഒരുമിച്ച് കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ കാഴ്ചവെച്ചത് തകര്‍പ്പന്‍ പ്രകടനം
ആകെ 85 മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. അത്‌ലറ്റിക്‌സില്‍ 24 മെഡലുകള്‍ സ്വന്തമാക്കി. ഷൂട്ടിങ് ഇനങ്ങളിലൂടെ 15 മെഡലുകള്‍ ലഭിച്ചു. അമ്പെയ്ത്തിലാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ സ്വര്‍ണമെഡലുകള്‍ ലഭിച്ചത്. അഞ്ച് സ്വര്‍ണമാണ് അമ്പെയ്ത്ത് സമ്മാനിച്ചത്. 21 കായിക ഇനങ്ങളിലായാണ് ഇന്ത്യ മെഡലുകൾ നേടിയത്. സമാപന ചടങ്ങളില്‍ നീരു ധണ്ട ഇന്ത്യയുടെ പതാക വഹിച്ചു.
Also Read: ‘തളികയിൽ വെച്ച് വെറുതെ കിട്ടിയതല്ല’: ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ നേട്ടത്തിൽ പ്രതികരണവുമായി സഞ്ജു
ഇനി ഖത്തറില്‍
2030-ലെ ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ ആതിഥേയത്വം വഹിക്കും. ചുമതല കൈമാറുന്നതിന്റെ ഭാഗമായി ഖത്തറിന്റെ പതാക ഉയർത്തി. ജാപ്പനീസ് സെൽഫ്-ഡിഫൻസ് ഫോഴ്‌സാണ് പതാക ഉയർത്തിയത്. ദീപശിഖയും പതാകയും ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിക്ക് കൈമാറി.
2030-ൽ ദോഹയിൽ നടക്കാനിരിക്കുന്ന അടുത്ത ഏഷ്യൻ ഗെയിംസിനായുള്ള കൗണ്ട്‌ഡൗണിന്റെ തുടക്കം കുറിക്കുന്നതാണ് ഈ ഔദ്യോഗിക കൈമാറ്റ ചടങ്ങ്. ടോക്കിയോ ഒളിമ്പിക്സ് ചാമ്പ്യനും ഹൈജമ്പിൽ മൂന്ന് തവണ ലോക ചാമ്പ്യനുമായ ഖത്തറിന്റെ മുതാസ് എസ്സ ബാർഷിമിന് ഒസിഎ പതാക കൈമാറി.
English Summary
The 2026 Asian Games officially ended with a closing ceremony in Aichi-Nagoya. OCA President Sheikh Joaan bin Hamad Al Thani praised the athletes and highlighted over 50 new world records. The OCA flag and inaugural torch were handed over to Qatar, the host of the 2030 Games. India finished fourth overall with 85 medals, and Neeru Dhanda served as the country’s flag-bearer.