AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nations Cup India vs Iran: കെട്ടിപ്പൊക്കിയ പ്രതിരോധക്കോട്ട അവസാനം നിലംപതിച്ചു; നേഷന്‍സ് കപ്പില്‍ ഇറാനോട് തോറ്റ് ഇന്ത്യ

CAFA Nations Cup 2025 India vs Iran Match Result In Malayalam: ശക്തരായ ഇറാനെതിരെ ഇന്ത്യ പുറത്തെടുത്ത പ്രതിരോധ മികവിന് ആദ്യ പകുതിയില്‍ ഫലവും കണ്ടു. ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. എന്നാല്‍ രണ്ടാം പകുതി തുടങ്ങിയതും തിരിച്ചടികള്‍ ആരംഭിച്ചു

Nations Cup India vs Iran: കെട്ടിപ്പൊക്കിയ പ്രതിരോധക്കോട്ട അവസാനം നിലംപതിച്ചു; നേഷന്‍സ് കപ്പില്‍ ഇറാനോട് തോറ്റ് ഇന്ത്യ
ഇന്ത്യ-ഇറാന്‍ മത്സരത്തിലെ ദൃശ്യങ്ങള്‍ Image Credit source: facebook.com/TheIndianFootballTeam
jayadevan-am
Jayadevan AM | Published: 01 Sep 2025 21:02 PM

ആദ്യ പകുതിയില്‍ നടത്തിയ കഠിനാധ്വാനത്തിന്, രണ്ടാം പകുതിയിലെ തിരിച്ചടികള്‍ ഫലമില്ലാതാക്കിയതോടെ ഇറാനോട് അടിയറവ് പറഞ്ഞ് ഇന്ത്യ. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇറാന്‍ ഇന്ത്യയെ തോല്‍പിച്ചത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 59, 89 മിനിറ്റുകളിലും, ഇഞ്ചുറി ടൈമിലുമാണ് ഇറാന്‍ ഇന്ത്യയുടെ വല കുലുക്കിയത്. ഫിഫ റാങ്കിങില്‍ ഇരുപതാമതുള്ള ഇറാനെതിരെ മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ഇന്ത്യയുടെ പ്രതിരോധ നിരയും ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവും ഇറാന്റെ ഗോളെന്ന് ഉറപ്പിച്ച നിരവധി അവസരങ്ങളാണ് നിഷ്പ്രഭമാക്കിയത്.

ശക്തരായ ഇറാനെതിരെ ഇന്ത്യ പുറത്തെടുത്ത പ്രതിരോധ മികവിന് ആദ്യ പകുതിയില്‍ ഫലവും കണ്ടു. ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. എന്നാല്‍ രണ്ടാം പകുതി തുടങ്ങിയതും തിരിച്ചടികള്‍ ആരംഭിച്ചു. 59-ാം മിനിറ്റില്‍ ആമിര്‍ ഹൊസൈന്‍ ഇറാന് വേണ്ടി ആദ്യം വല കുലുക്കി.

Also Read: CAFA Nations Cup 2025: കാല്‍പ്പന്താരവം, നേഷന്‍സ് കപ്പ് എവിടെ, എപ്പോള്‍ കാണാം?

89-ാം മിനിറ്റില്‍ അലി അലിപോറിലൂടെ ഇറാന്‍ ലീഡ് നില മെച്ചപ്പെടുത്തി. ഒടുവില്‍ മത്സരത്തിന്റെ അവസാന നിമിഷം മെഹ്ദി തരിമിയും ഗോള്‍ നേടിയതോടെ ഇറാന്‍ മൂന്ന് ഗോളുകളുടെ ആധികാരിക ജയം സ്വന്തമാക്കി. നേഷന്‍സ് കപ്പിലെ ആദ്യ മത്സരത്തില്‍ താജിക്കിസ്ഥാനെ 2-1ന് തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറാനെ നേരിടാന്‍ ഇറങ്ങിയത്.