5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India vs Pakistan : ഒരു ടിക്കറ്റിന് ഒന്നര ലക്ഷം രൂപയോ! ഇന്ത്യ-പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി ടിക്കറ്റുകൾ വിറ്റു പോയത് നിമിഷങ്ങൾ കൊണ്ട്

India vs Pakistan Champions Trophy 2025 : ഫെബ്രുവരി 23-ാം തീയതി ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം.

India vs Pakistan : ഒരു ടിക്കറ്റിന് ഒന്നര ലക്ഷം രൂപയോ! ഇന്ത്യ-പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി ടിക്കറ്റുകൾ വിറ്റു പോയത് നിമിഷങ്ങൾ കൊണ്ട്
Champions Trophy 2025Image Credit source: Harry Trump-ICC/ICC via Getty Images
jenish-thomas
Jenish Thomas | Published: 04 Feb 2025 18:10 PM

കായിക പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ചാമ്പ്യൻസ് ട്രോഫിയിലെ (Champions Trophy 2025) ഇന്ത്യ-പാകിസ്താൻ പോരാട്ടം (India vs Pakistan). ഐസിസി, ഏഷ്യൻ ടൂർണമെൻ്റുകളിൽ മാത്രം ഏറ്റുമുട്ടുന്ന ചിരകാല വൈരികളുടെ പോരാട്ടം നേരിൽ കാണാനുള്ള ടിക്കറ്റിന് വിൽപന നിമിഷ നേരങ്ങൾ കൊണ്ടാണ് പൂർത്തിയായത്. മുൻകൂട്ടി അറിയിച്ചിരുന്നു സമയത്തെക്കാളും ഒരു മണിക്കൂർ വൈകി ടിക്കറ്റ് വിൽപന ആരംഭിച്ചെങ്കിലും ഇന്ത്യ-പാക് മത്സരത്തിൻ്റെ ടിക്കറ്റുകളെല്ലാം കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് തീർന്നു പോയി. ഫെബ്രുവരി 23 ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുക.

ടൂർണമെൻ്റിൻ്റെ ആതിഥേയർ പാകിസ്താനാണെങ്കിലും ഹൈബ്രഡ് മോഡലിൽ പാകിസ്താനും യുഎഇയിലും വെച്ചാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങൾക്കെല്ലാം വേദിയാകുന്നത് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ്. ഇതോടെ പ്രവാസികൾക്ക് ടൂർണമെൻ്റ് നേരിൽ കണ്ട് ആസ്വദിക്കാനും സാധിക്കും. ദുബായ് സ്റ്റേഡയത്തിൽ ഏറ്റവും ഉയർന്ന നിരക്കിലുള്ള 1.8 ലക്ഷം രൂപയുടെ ടിക്കറ്റുകൾ പോലും നിമിഷനേരം കൊണ്ടാണ് വിറ്റു പോയത്. 25,000 കാണികൾക്ക് ഒരേ സമയം ദുബായ് സ്റ്റേഡിയത്തിൽ മത്സരം ആസ്വദിക്കാൻ സാധിക്കും.

ALSO READ : Champions Trophy 2025 : ‘ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നിന്ന് മാറ്റുമെന്ന് അതിര്‍ത്തിക്കപ്പുറത്തുള്ളവര്‍ പറയുന്നു’; ഇന്ത്യയെ പരോക്ഷമായി വിമര്‍ശിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്‌

ഫെബ്രുവരി 19നാണ് ടൂർണമെൻ്റിന് തുടക്കമാകുക. 19 ദിവസങ്ങൾ കൊണ്ട് 15 മത്സരങ്ങളിലായി എട്ട് ടീമുകൾ ഏറ്റുമുട്ടുക. രണ്ട് ഗ്രൂപ്പുകൾ തിരിച്ചാണ് ആദ്യഘട്ട മത്സരങ്ങൾ സംഘടിപ്പിക്കുക. ഗ്രൂപ്പ് എയിൽ ഏഷ്യൻ വമ്പന്മാരായ ഇന്ത്യക്കും പാകിസ്താനും ബംഗ്ലാദേശിനുമൊപ്പം ന്യൂസിലാൻഡും ഇടം നേടി. അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്.

1996 ലോകകപ്പിന് ശേഷം പാകിസ്താൻ ആതിഥേയത്വം വഹുക്കുന്ന ക്രിക്കറ്റ് ടൂർണമെൻ്റാണ് ചാമ്പ്യൻസ് ട്രോഫി. ടൂർണമെൻ്റിൻ്റെ ആദ്യ മത്സരത്തിൽ കാറിച്ചിയിൽ ആതിഥേയർ ന്യൂസിലാൻഡിനെ നേരിടും. കഴിഞ്ഞ തവണ 2017ൽ ഇംഗ്ലണ്ടിൽ വെച്ച് നടന്ന ടൂർണമെൻ്റിൽ പാകിസ്താനാണ് കിരീടം സ്വന്തമാക്കിയത്. ഇന്ത്യയും ഓസ്ട്രേലിയയുമാണ് ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടിട്ടുള്ളത്. ഇരു ടീമും രണ്ട് തവണ കിരീടം ഉയർത്തിട്ടുണ്ട്.