Gautam Gambhir: പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാത്തതിന് പിന്നില്‍ ഗംഭീറിന്റെ തീരുമാനം?

Asia Cup 2025 India vs Pakistan match no shake hand act: ഇന്ത്യ-പാക് പോരാട്ടത്തിലും ഇതിന്റെ തുടര്‍ച്ചയാണ് കണ്ടത്. ടോസ് സമയത്തും, മത്സരശേഷവും പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാന്‍ ഇന്ത്യന്‍ ടീം തയ്യാറായില്ല. പാക് താരങ്ങള്‍ നോക്കി നിന്നെങ്കിലും ഇന്ത്യന്‍ ഡ്രസിങ് റൂമിന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കുകയും ചെയ്തു

Gautam Gambhir: പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാത്തതിന് പിന്നില്‍ ഗംഭീറിന്റെ തീരുമാനം?

ഗൗതം ഗംഭീർ

Published: 

15 Sep 2025 13:59 PM

ഷ്യാ കപ്പിലെ ഗ്രൂപ്പ് സ്റ്റേജ് പോരാട്ടത്തില്‍ അതിദയനീയമായാണ് പാകിസ്ഥാന്‍ ഇന്ത്യയോട് അടിയറവ് പറഞ്ഞത്. 25 പന്തുകള്‍ ബാക്കിനില്‍ക്കെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്. 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 15.5 ഓവറില്‍ മറികടന്നു. ഇന്ത്യന്‍ താരങ്ങള്‍ പാക് ടീമംഗങ്ങള്‍ക്ക് ഹസ്തദാനം നല്‍കാത്തതാണ് മത്സരഫലത്തെക്കാളും കൂടുതല്‍ ചര്‍ച്ചയായത്. ഏഷ്യാ കപ്പ് ആരംഭിക്കുന്നതിന് മുമ്പ് വാര്‍ത്താ സമ്മേളനത്തിനും മറ്റുമായി എല്ലാ ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ ഒത്തുചേര്‍ന്നിരുന്നു. എല്ലാ ക്യാപ്റ്റന്‍മാരും പരസ്പരം ഹസ്തദാനം നടത്തതിയെങ്കിലും, ഇന്ത്യയുടെ സൂര്യകുമാര്‍ യാദവും, പാകിസ്ഥാന്റെ സല്‍മാന്‍ അലി ആഘയും അതിന് മുതിര്‍ന്നിരുന്നില്ല.

ഇന്ത്യ-പാക് പോരാട്ടത്തിലും ഇതിന്റെ തുടര്‍ച്ചയാണ് കണ്ടത്. ടോസ് സമയത്തും, മത്സരശേഷവും പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാന്‍ ഇന്ത്യന്‍ ടീം തയ്യാറായില്ല. പാക് താരങ്ങള്‍ നോക്കി നിന്നെങ്കിലും ഇന്ത്യന്‍ ഡ്രസിങ് റൂമിന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കുകയും ചെയ്തു. പഹല്‍ഗാം ഭീകരാക്രമണമാണ് പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാതിരിക്കാന്‍ ഇന്ത്യന്‍ ടീമിനെ പ്രേരിപ്പിച്ചത്.

ഹസ്തദാനം കൊടുക്കരുതെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറാണെന്ന്‌ ടെലികോം ഏഷ്യ സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. മത്സരത്തോടുള്ള സമീപനം എങ്ങനെയാകണമെന്ന് സംബന്ധിച്ച് ഡ്രസിങ് റൂമില്‍ ചര്‍ച്ചകള്‍ നടന്നു. സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കാനും, സമൂഹമാധ്യമങ്ങളിലെ കോലാഹലങ്ങള്‍ ശ്രദ്ധിക്കരുതെന്നും ഗംഭീര്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

Also Read: Asia Cup 2025 Prize: ഏഷ്യാകപ്പ് വിജയിക്ക് എത്ര കോടി കിട്ടും? കാത്തിരിക്കുന്ന ആ വമ്പൻ സമ്മാനം

“ഇന്ത്യയ്ക്കുവേണ്ടി കളിക്കുക എന്നതാണ് നിങ്ങളുടെ ജോലി. പഹൽഗാമിൽ എന്താണ് സംഭവിച്ചതെന്ന് മറക്കരുത്. ഹസ്തദാനം നടത്തരുത്. അവരുമായി ഇടപഴകാതെ പുറത്തേക്ക് പോവുക. മികച്ച രീതിയില്‍ കളിക്കുക, ഇന്ത്യയ്ക്ക് വേണ്ടി ജയിക്കുക”-ഗംഭീര്‍ ടീമംഗങ്ങളോട് ഇപ്രകാരം പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം