AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: അടിച്ചുപറത്തി അഭിഷേകും, സഞ്ജുവും; ശ്രീലങ്കയ്‌ക്കെതിരെ 202 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യ

Asia Cup 2025 India vs Sri Lanka: അഭിഷേക് ശര്‍മ, തിലക് വര്‍മ, സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 202 റണ്‍സ് നേടിയത്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു

Asia Cup 2025: അടിച്ചുപറത്തി അഭിഷേകും, സഞ്ജുവും; ശ്രീലങ്കയ്‌ക്കെതിരെ 202 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യ
സഞ്ജു സാംസണ്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 26 Sep 2025 | 10:16 PM

സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 202 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യ. അഭിഷേക് ശര്‍മ, തിലക് വര്‍മ, സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 202 റണ്‍സ് നേടിയത്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. ഞെട്ടലോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. രണ്ടാം ഓവറില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. മൂന്ന് പന്തില്‍ നാല് റണ്‍സെടുത്ത ഗില്ലിനെ മഹീഷ് തീക്ഷ്ണയാണ് പുരത്താക്കിയത്. എങ്കിലും പതിവുശൈലിയില്‍ തകര്‍പ്പനടികളോടെ അഭിഷേക് ശര്‍മ ഇന്ത്യയുടെ സ്‌കോറിങിന് വേഗത പകര്‍ന്നു. വണ്‍ ഡൗണായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇന്നത്തെ മത്സരത്തിലും നിരാശപ്പെടുത്തി. 13 പന്തില്‍ 12 റണ്‍സെടുത്ത സൂര്യയെ വനിന്ദു എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു.

തുടര്‍ന്ന് ക്രീസിലെത്തിയ തിലക് വര്‍മ തുടക്കം മുതല്‍ കരുതലോടെയാണ് ബാറ്റ് ചെയ്തത്. ഇതിനിടെ തകര്‍പ്പന്‍ ഫോമിലുള്ള അഭിഷേക് അര്‍ധ സെഞ്ചുറി തികച്ചു. 31 പന്തില്‍ 61 റണ്‍സെടുത്ത ചരിത് അസലങ്ക എറിഞ്ഞ ഒമ്പതാം ഓവറിലാണ് പുറത്തായത്.

തുടര്‍ന്ന് അഞ്ചാമനായി സഞ്ജു സാംസണ്‍ ക്രീസിലെത്തി. സഞ്ജു-തിലക് സഖ്യം ഇന്ത്യയെ കരുതലോടെ മുന്നോട്ട് നയിച്ചു. പിന്നീട് ഹിറ്റ് മോഡിലേക്ക് കളം മാറ്റിയ സഞ്ജു സ്‌ട്രൈക്ക് റേറ്റ് വര്‍ധിപ്പിച്ചു. 23 പന്തില്‍ 39 റണ്‍സെടുത്ത സഞ്ജു ദസുന്‍ ശനകയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ശനകയെ സിക്‌സറിന് പറത്താനുള്ള സഞ്ജുവിന്റെ ശ്രമം പാളുകയായിരുന്നു. സഞ്ജു അടിച്ചുപറത്തിയ പന്ത് തകര്‍പ്പന്‍ പരിശ്രമത്തിനൊടുവില്‍ അസലങ്ക കൈപിടിയിലൊതുക്കി. മൂന്ന് സിക്‌സറുകളുടെയും, ഒരു ഫോറിന്റെയും പിന്‍ബലത്തിലാണ് സഞ്ജു 39 റണ്‍സ് നേടിയത്.

സഞ്ജുവിന് ശേഷം ക്രീസിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ വന്ന പോലെ മടങ്ങി. മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത പാണ്ഡ്യയെ സ്വന്തം പന്തില്‍ ദുശ്മന്ത ചമീര ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 34 പന്തില്‍ 49 റണ്‍സുമായി തിലക് വര്‍മയും, 15 പന്തില്‍ 21 റണ്‍സുമായി അക്‌സര്‍ പട്ടേലും പുറത്താകാതെ നിന്നു.

മറുപടി നല്‍കി സഞ്ജു

അഞ്ചാം നമ്പറില്‍ തനിക്ക് എന്തു ചെയ്യാനാകുമെന്ന് സഞ്ജു ഇന്ന് കാണിച്ചുതന്നു. അഞ്ചാം നമ്പറില്‍ സഞ്ജുവിന് ഒന്നും ചെയ്യാനാകില്ലെന്ന് വിമര്‍ശിച്ചവര്‍ക്ക്, തകര്‍പ്പന്‍ പ്രകടനത്തിലൂടെ താരം മറുപടി നല്‍കി. ഒപ്പം ഏത് പൊസിഷനും തനിക്ക് അനുയോജ്യമാണെന്നും തെളിയിച്ചു. വല്ലപ്പോഴും ബാറ്റിങിന് കിട്ടുന്ന അവസരം നന്നായി വിനിയോഗിച്ചതിന് ശേഷമാണ് സഞ്ജു മടങ്ങിയത്.

മത്സരദൃശ്യങ്ങള്‍