Asia Cup 2025 : റഫറിയെ മാറ്റാതെ കളിക്കില്ല; ഹോട്ടൽ മുറിയിൽ നിന്നുമിറങ്ങാതെ പാക് ടീം, മത്സരം ഉപേക്ഷിക്കും
Pakistan Boycotts Asia Cup 2025 : ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. ഇതുവരെയായിട്ടും പാകിസ്താൻ ടീം അംഗങ്ങൾ ദുബായിലെ ഹോട്ടൽ മുറിയിൽ നിന്നും പുറത്തിറങ്ങിട്ടില്ല
ദുബായ് : ഇന്ത്യ-പാകിസ്താൻ ഹസ്തദാന വിവാദം മറ്റൊരു തലത്തിലേക്ക്. ടൂർണമെൻ്റ് ബഹിഷ്കരിക്കാൻ ഒരുങ്ങി പാകിസ്താൻ. ഇന്ന് യുഎഇക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ നിന്നും പാകിസ്താൻ പിന്മാറി. പാക് സംഘം ഇതുവരെ ദുബായിലെ ഹോട്ടൽ മുറിയിൽ നിന്നും പുറത്തിറങ്ങിട്ടില്ല. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.
മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പാകിസ്താൻ ടീം മത്സരത്തിനിറങ്ങാതെ ഹോട്ടൽ മുറിയിൽ തുടർന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് പാക് ടീം മാനേജ്മെൻ്റ് ഐസിസിക്ക് വീണ്ടും മെയിൽ അയച്ചിരുന്നു. എന്നാൽ പാകിസ്താൻ ആവശ്യം ഐസിസി വീണ്ടും തള്ളി. ടൂർണമെൻ്റ് ബഹിഷ്കരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അറിയിക്കുമെന്നും. ഇതിനായി പിസിബി ലാഹോറിൽ വാർത്തസമ്മേളനം വിളിച്ചിട്ടുണ്ടെന്നും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഏറെ നേരത്തെ അഭ്യൂഹങ്ങൾക്ക് ശേഷം പാക് ടീം ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് തിരിക്കുകയും ചേയ്തു. ചില ചർച്ചകൾക്കൊടുവിൽ പാാകിസ്താൻ യുഎഇക്കെതിരെയുള്ള മത്സരത്തിന് ഇറങ്ങാൻ സമ്മതം അറിയിച്ചുയെന്നും മത്സരം ഒരു മണിക്കൂർ വൈകി ആരംഭിക്കുമെന്ന് പാക് ക്രിക്കറ്റ് ടീം വക്താവ് അറിയിക്കുകയും ചെയ്തു. ഒമ്പത് മണിയോടെ മത്സരം ആരംഭിക്കും.
Updating