Asia Cup 2025 : കോടികളുടെ കണക്ക് കേട്ട് പിസിബി ഞെട്ടി! ഏഷ്യ കപ്പ് ബഹിഷ്കരിച്ചാൽ പാകിസ്താൻ എന്ത് സംഭവിക്കും?
Asia Cup 2025 Pakistan Boycott Row : മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ പ്രതിഷേധത്തിൻ്റെ ഭാഗമായിട്ടാണ് പാക് ക്രിക്കറ്റ് ടീം താരങ്ങൾ യുഎഇയുമായിട്ടുള്ള മത്സത്തിൽ പിന്മാറാൻ തീരുമാനമെടുത്തത്. എന്നാൽ ചില ചർച്ചകൾക്കൊടുവിലാണ് മത്സരത്തിൽ നിന്നും പിന്മാറാനുള്ള തീരുമാനം പാകിസ്താൻ ഉപേക്ഷിച്ചു.
ദുബായ് : ഇന്ത്യൻ ക്രിക്കറ്റ് ടീമുമായിട്ടുള്ള ഹസ്തദാന വിവാദം മറ്റൊരു തലത്തിലേക്കെത്തിച്ചിരിക്കുകയാണ് പാകിസ്താൻ. മാച്ച് ആൻഡ് പൈക്രോഫ്റ്റിനെ മാറ്റണമെന്നുള്ള പാകിസ്താൻ്റെ ആവശ്യം ഐസിസി തള്ളിയതോടെ പാക് ടീം ഇന്ന് നടക്കാനിരിക്കുന്ന യുഎഇക്കെതിരെയുള്ള മത്സരത്തിൽ നിന്നും പിന്മാറാൻ തീരുമാനമെടുത്തിയിരുന്നു. ഇതെ തുടർന്ന് മത്സരം നടക്കാൻ മണിക്കൂർ മാത്രം ബാക്കി നിൽക്കെ ഹോട്ടലിൽ പാകിസ്താൻ താരങ്ങൾ ഹോട്ടൽമുറിയിൽ തന്നെ തുടർന്നു.
എന്നാൽ ചില ചർച്ചകൾക്കൊടുവിൽ പാകിസ്താൻ യുഎഇക്കെതിരെ മത്സരത്തിന് ഇറങ്ങുമെന്ന് ടീം മാനേജ്മെൻ്റ് വ്യക്തമാക്കി. തുടർന്ന പാക് ടീം സംഘം ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തി. ശേഷം മത്സരം ഒരു മണിക്കൂർ വൈകി ഇന്ത്യൻ സമയം രാത്രി ഒമ്പത് മണിക്ക് ആരംഭിക്കുമെന്ന് മാച്ച് ഒഫിഷ്യൽസ് അറിയിച്ചു.
ALSO READ : Asia Cup 2025: ചോദ്യങ്ങള്‍ നേരിടാന്‍ വയ്യ, വാര്‍ത്താ സമ്മേളനം ഒഴിവാക്കി പാക് ടീം
മത്സരം ബഹിഷ്കരിച്ചാൻ പാകിസ്താൻ ക്രിക്കറ്റ് ടീമിന് എന്ത് സംഭവിക്കും?
യുഎഇക്കെതിരെ പാകിസ്താൻ മത്സരത്തിൽ നിന്നും പിന്മാറിയാൽ പാകിസ്താൻ രണ്ട് രീതിയിലാണ് ബാധിക്കുക. ഒന്ന് പാകിസ്താൻ ടൂർണമെൻ്റിൽ നിന്നും പുറത്താകും. അതോടൊപ്പം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും കടുത്ത നടപടികളും ഉണ്ടായേക്കാം. യുഎഇയുമായിട്ടുള്ള മത്സരം ഉപേക്ഷിച്ചാൽ പാകിസ്താൻ സൂപ്പർ ഫോറിൽ പ്രവേശിക്കാതെ ടൂർണമെൻ്റിൽ നിന്നും പുറത്താകും. പകരം ഒമാനെ തോൽപ്പിച്ച അതിഥേയരായ യുഎഇ സൂപ്പർ ഫോറിൽ എത്തും.
ടൂർണമെൻ്റിൽ നിന്നും പുറത്താകുന്നതിനെക്കാളും പാകിസ്താന് ലഭിക്കാൻ പോകുന്ന എട്ടിൻ്റെ പണി സാമ്പത്തികമായ ഉണ്ടാകുന്ന തിരിച്ചടിയാകും. ഏഷ്യ കപ്പ് ബഹിഷ്കരിച്ചാൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ നിന്നും എല്ലാ വർഷം ലഭിക്കുന്ന വരുമാനം നിലയ്ക്കും. ഏകദേശം 16 മില്യൺ യു.എസ് ഡോളറാണ് എസിസി എല്ലാ വർഷവും പാകിസ്താന് വിഹിതമാണ് നൽകുന്നതെന്നാണ് റിപ്പോർട്ട്. അതായത് 150 കോടിയോളം വരും. എസിസിയിൽ നിന്നും ലഭിക്കുന്ന ഈ വിഹിതം ഇല്ലാതെയായാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താൻ അത് വലിയ തിരച്ചടിയാകും. ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തയുള്ള എസിസിയുടെ പ്രസിഡൻ്റും പാക് ക്രിക്കറ്റ് ബോർഡിൻ്റെ ചെയർമാനുമായ മൊഹ്സിൻ നഖ്വിയുടെ ഇടപെടലാണ് മത്സരം ബഹിഷ്കരിക്കുന്നതിൽ നിന്നും പാകിസ്താൻ പിന്നോട്ട് വലിച്ചതെന്നാണ് റിപ്പോർട്ടുക സൂചിപ്പിക്കുന്നത്.