Asia Cup 2025: ഹോങ്കോങിനെ നാല് വിക്കറ്റിന് തകര്‍ത്തു, സൂപ്പര്‍ 4 ഉറപ്പിച്ച് ശ്രീലങ്ക
Sri Lanka vs Hong Kong Asia Cup 2025 Match result: സൂപ്പര്‍ 4 ഉറപ്പിച്ച് ശ്രീലങ്ക. 150 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ ലങ്ക മറികടന്നു. ഹോങ്കോങിന്റെ കടുത്ത പോരാട്ടവീര്യം അതിജീവിച്ചാണ് ശ്രീലങ്ക ജയിച്ചത്. ഹോങ്കോങ്-20 ഓവറില്‍ നാലു വിക്കറ്റിന് 149, ശ്രീലങ്ക-18.5 ഓവറില്‍ ആറു വിക്കറ്റിന് 153

മത്സരദൃശ്യങ്ങള്‍
ദുബായ്: ഹോങ്കോങിനെ നാല് വിക്കറ്റിന് തോല്‍പിച്ച് സൂപ്പര്‍ 4 ഉറപ്പിച്ച് ശ്രീലങ്ക. 150 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ ലങ്ക മറികടന്നു. ഹോങ്കോങിന്റെ കടുത്ത പോരാട്ടവീര്യം അതിജീവിച്ചാണ് ശ്രീലങ്ക ജയിച്ചത്. ഹോങ്കോങ്-20 ഓവറില്‍ നാലു വിക്കറ്റിന് 149, ശ്രീലങ്ക-18.5 ഓവറില്‍ ആറു വിക്കറ്റിന് 153.
ചേസിങിന് ഇറങ്ങിയ ലങ്കയെ തുടക്കത്തില്‍ തന്നെ ഹോങ്കോങ് ഞെട്ടിച്ചു. നാലാം ഓവറില്‍ 14 പന്തില്‍ 11 റണ്‍സെടുത്ത ഓപ്പണര്‍ കുശാല്‍ മെന്‍ഡിസ് പുറത്തായി. തുടര്‍ന്നെത്തിയ കാമില്‍ മിശാരയെയും നിലയുറപ്പിക്കാന്‍ ഹോങ്കോങ് ബൗളര്‍മാര്‍ അനുവദിച്ചില്ല. 18 പന്തില്‍ 19 റണ്‍സെടുത്താണ് മിശാര മടങ്ങിയത്. കുശാല്‍ മെന്‍ഡിസും (16 പന്തില്‍ 20) നിരാശപ്പെടുത്തി. വിക്കറ്റുകള്‍ ഒരു വശത്ത് കൊഴിയുമ്പോഴും ഓപ്പണര്‍ പാഥും നിസങ്ക ഉറച്ചുനിന്നു. 44 പന്തില്‍ 68 റണ്‍സെടുത്ത നിസങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.
പതിനാറാം ഓവറിലെ ആദ്യ പന്തില്‍ നിസങ്ക റണ്ണൗട്ടായി മടങ്ങുമ്പോള്‍ മൂന്ന് വിക്കറ്റിന് 119 എന്ന നിലയിലായിരുന്നു ലങ്ക. ക്യാപ്റ്റന്‍ ചരിത് അസലങ്ക-അഞ്ച് പന്തില്‍ രണ്ട്, കമിന്ദു മെന്‍ഡിസ്-അഞ്ച് പന്തില്‍ അഞ്ച് തുടങ്ങിയവരും നിരാശപ്പെടുത്തിയതോടെ 17.1 ഓവറില്‍ ആറു വിക്കറ്റിന് 127 റണ്‍സ് എന്ന നിലയിലേക്ക് ലങ്കം നിലംപതിച്ചു.
എട്ടാമനായി എത്തിയ വനിന്ദു ഹസരങ്ക നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ലങ്കയെ വിജയത്തിലേക്ക് എത്തിച്ചത്. ഹസരങ്കയും-ഒമ്പത് പന്തില്‍ 20, ദസുന്‍ ശനകയും-മൂന്ന് പന്തില്‍ 6 പുറത്താകാതെ നിന്നു. ഹോങ്കോങിനായി യാസിം മുര്‍താസ രണ്ടും, ആയുഷ് ശുക്ല, എഹ്‌സാന്‍ ഖാന്‍, ഐസാസ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
പുറത്താകാതെ 38 പന്തില്‍ 52 റണ്‍സെടുത്ത നിസാഖാത് ഖാന്‍, 46 പന്തില്‍ 48 റണ്‍സെടുത്ത അന്‍ഷുമാന്‍ റാത്ത് എന്നിവര്‍ ഹോങ്കോങിനായി ബാറ്റിങില്‍ തിളങ്ങി. സീഷന്‍ അലി-17 പന്തില്‍ 23, ബാബര്‍ ഹയാത്ത്-10 പന്തില്‍ നാല്, യാസിം മുര്‍താസ-നാല് പന്തില്‍ അഞ്ച്, ഐസാസ് ഖാന്‍-ആറു പന്തില്‍ നാല് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ശ്രീലങ്കയ്ക്കായി ദുശ്മന്ത ചമീര രണ്ടു വിക്കറ്റും, വനിന്ദു ഹസരങ്കയും, ദസുന്‍ ശനകയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ യുഎഇ ഒമാനെ 42 റണ്‍സിന് തോല്‍പിച്ചിരുന്നു. സ്‌കോര്‍: യുഎഇ-20 ഓവറില്‍ അഞ്ച് വിക്കറ്റിന് 172, ഒമാന്‍-18.4 ഓവറില്‍ 130.