Asia Cup 2025: ഏഷ്യാ കപ്പ് എന്ന്? ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലോ? നിര്‍ണായക വിവരങ്ങള്‍
Asia Cup 2025 Schedule Details In Malayalam: എട്ട് ടീമുകളാണ് ഏഷ്യാ കപ്പില്‍ കളിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ഫൈനലിലേക്ക് ഇരുടീമുകളും യോഗ്യത നേടിയാല്‍ ഇന്ത്യയും പാകിസ്ഥാനും മൂന്ന് തവണ ഏറ്റുമുട്ടേണ്ടി വന്നേക്കും
ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ തീയതി പ്രഖ്യാപിച്ചു. ടൂർണമെന്റ് സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കും. ഫൈനൽ സെപ്റ്റംബർ 28 ന് നടക്കും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റ് മൊഹ്‌സിൻ നഖ്‌വിയാണ് പ്രഖ്യാപനം നടത്തിയത്. ദുബായിലും അബുദാബിയിലുമായി ഏഷ്യാ കപ്പ് ടി20 നടന്നേക്കുമെന്നാണ് സൂചന. മത്സരത്തിന്റെ ഔദ്യോഗിക ആതിഥേയര്‍ ഇന്ത്യയാണെങ്കിലും, ‘ന്യൂട്രല്‍ വേദി’യില്‍ മത്സരം നടത്താന്‍ ബിസിസിഐ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ആകെ 19 മത്സരങ്ങളാണ് നടക്കുക.
ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഹോങ്കോംഗ്, യുഎഇ, ഒമാൻ എന്നീ എട്ട് ടീമുകളാണ് ഏഷ്യാ കപ്പില്‍ കളിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ഫൈനലിലേക്ക് ഇരുടീമുകളും യോഗ്യത നേടിയാല്‍ ഇന്ത്യയും പാകിസ്ഥാനും മൂന്ന് തവണ ഏറ്റുമുട്ടേണ്ടി വന്നേക്കുമെന്ന് ചുരുക്കം. അതായത് ലീഗ് ഘട്ടത്തിലും, സൂപ്പര്‍ 4 റൗണ്ടിലും, ഫൈനലിലും.
ഗ്രൂപ്പുകൾ
- ഗ്രൂപ്പ് എ: ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ
- ഗ്രൂപ്പ് ബി: ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ്
ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ സൂപ്പർ ഫോർ ഘട്ടത്തിലേക്ക് യോഗ്യത നേടും. സൂപ്പർ ഫോറിൽ, ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഒരു തവണ ഏറ്റുമുട്ടും. സൂപ്പർ ഫോർ ഘട്ടത്തിലെ മുന്നിലുള്ള രണ്ട് ടീമുകൾ ഫൈനലിൽ കളിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത് സെപ്തംബര്‍ 14നാണ്.




ഷെഡ്യൂൾ-ഗ്രൂപ്പ് ഘട്ടം
- സെപ്റ്റംബർ 9 (ചൊവ്വ): അഫ്ഗാനിസ്ഥാൻ vs ഹോങ്കോംഗ്
- സെപ്റ്റംബർ 10 (ബുധൻ): ഇന്ത്യ vs യുഎഇ
- സെപ്റ്റംബർ 11 (വ്യാഴം): ബംഗ്ലാദേശ് vs ഹോങ്കോംഗ്
- സെപ്റ്റംബർ 12 (വെള്ളി): പാകിസ്ഥാൻ vs ഒമാൻ
- സെപ്റ്റംബർ 13 (ശനി): ബംഗ്ലാദേശ് vs ശ്രീലങ്ക
- സെപ്റ്റംബർ 14 (ഞായർ): ഇന്ത്യ vs പാകിസ്ഥാൻ
- സെപ്റ്റംബർ 15 (തിങ്കൾ): ശ്രീലങ്ക vs ഹോങ്കോംഗ്
- സെപ്റ്റംബർ 16 (ചൊവ്വ): ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാൻ
- സെപ്റ്റംബർ 17 (ബുധൻ): പാകിസ്ഥാൻ vs യുഎഇ
- സെപ്റ്റംബർ 18 (വ്യാഴം): ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ
- സെപ്റ്റംബർ 19 (വെള്ളി): ഇന്ത്യ vs ഒമാൻ