AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

BCCI പൊതുസ്വത്ത് അല്ല! സർക്കാർ ഫണ്ട് ലഭിക്കുന്നില്ല, ആർടിഐ ആവശ്യമില്ല: കേന്ദ്ര വിവരാവകാശ കമ്മീഷന്

BCCI RTI : നേരത്തെ 2018ൽ ബിസിസിഐയുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങൾ നിലനിൽക്കുന്ന സമയത്ത് അന്നത്തെ വിവരാവകാശ കമ്മീഷ്ണർ ബിസിസിഐ ഒരു പൊതു അധികാരിയായി പ്രഖ്യാപിക്കുകയും ആർടിഐയുടെ കീഴിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെ നിയമിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അത് തള്ളികൊണ്ടാണ് കേന്ദ്ര വിവരാവകാശ കമ്മീഷന് പുതിയ അറിയിപ്പ് എത്തിയിരിക്കുന്നത്.

BCCI പൊതുസ്വത്ത് അല്ല! സർക്കാർ ഫണ്ട് ലഭിക്കുന്നില്ല, ആർടിഐ ആവശ്യമില്ല: കേന്ദ്ര വിവരാവകാശ കമ്മീഷന്
BCCIImage Credit source: Aniruddha Chowhdury/Mint via Getty Images
Jenish Thomas
Jenish Thomas | Updated On: 18 May 2026 | 03:43 PM

ന്യൂ ഡൽഹി : ബിസിസിഐ പൊതു സ്വത്ത് അല്ലെന്നും സർക്കാരിൻ്റെ ഫണ്ട് ലഭിക്കുന്ന കായിക ബോർഡല്ലെന്നും കേന്ദ്ര വിരാവകാശ കമ്മീഷൻ (CIC). അതിനാൽ 2005ലെ വിവരാവകാശ നിയമം ബിസിസിഐക്ക് ബാധകമല്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണർ പി ആർ രമേശ് ഉത്തരവ് പുറുപ്പെടുവിച്ചു. നേരത്തെ 2018ൽ ബിസിസിഐയുടെ അധികാര തർക്കവുമായി ബന്ധപ്പെട്ട് ചർച്ചകൾക്കിടയിൽ അന്നത്തെ വിവരാവകാശ കമ്മീഷ്ണൻ ശ്രീധർ ആചാര്യലു ബിസിസിഐയെ പൊതുസ്വത്ത് എന്ന് വിശേഷിപ്പിച്ച് വിവരാവകാശ നിയമത്തിൻ്റെ കീഴിൽ കൊണ്ടുവരാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ബിസിസിഐ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സുപ്രീം കോടതിയുടെ മുൻവിധികളുടെ പശ്ചാത്തലത്തിൽ ബിസിസിഐയുടെ പരാതി ഹൈക്കോടതി സിഐസിക്ക് വിട്ടു. തുടർന്നാണ് നിലവിലെ വിവരാവകാശ കമ്മീഷ്ണൻ ബിസിസിഐ വിവരാവകാശ നിയമത്തിൻ്റെ കീഴിൽ വരില്ലയെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഇതോടെ ദേശീയ രാജ്യാന്തര ടൂർണമെൻ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള കളിക്കാരെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളും അധികാരങ്ങളും കുറിച്ച് വിശദാംശങ്ങൾ തേടിയുള്ള വിവരാവകാശം സിഐസി തള്ളി. ബിസിസിഐ തമിഴ്നാട് സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വയംഭരണ സ്വകാര്യ സ്ഥാപനമാണെന്നും ആർടിഐ ബാധമാകും തലത്തിൽ യാതൊരു നിർവചനവും ബിസിസിഐക്ക് ഇല്ലെന്ന് ഇൻഫോർമേഷൻ കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. ബിസിസിഐ ഭരണഘടന പ്രകാരമോ, അല്ലെങ്കിൽ ഭരണഘടനയ്ക്ക് കീഴിൽ സ്ഥാപിച്ചിട്ടുള്ളതല്ല, പാർലമെൻ്റോ എതെങ്കിലും നിയമസഭയുടെ നിർദേശാനുസരണം നടപ്പിലാക്കിയതോ സൃഷ്ടിച്ചതുമില്ല ബോർഡെന്നും കേന്ദ്ര വിവരാവകാശ കമ്മീഷ്ണറുടെ ഉത്തരവിൽ പറയുന്നു.

ALSO READ : IPL Ticket Scam: ഒരു ടിക്കറ്റിന് 80,000 രൂപ! ഐപിഎൽ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റത് വന്‍ തുകയ്ക്ക്‌

ബിസിസിഐ ഒരു സ്വതന്ത്ര സ്വകാര്യ സ്ഥാപനമാണ്

ബിസിസിഐ പ്രവത്തനം, സാമ്പത്തിക ഘടന, ഭരണകൂടമായിട്ടുള്ള ബന്ധം എല്ലാം പരിശോധിച്ചതിന് ശേഷമാണ് സിഐസി ഈ നിഗമനത്തിലേക്കെത്തിയിരിക്കുന്നത്. ബോർഡിൻ്റെ നിയന്ത്രണത്തിലോ ആഭ്യന്തര കാര്യങ്ങളിലോ സർക്കാരിന് നേരിട്ട് യാതൊരു തരത്തിലുള്ള അവകാശമില്ല. ഒരു രജിസ്ട്രേഡ് സൊസൈറ്റി എന്ന് മാത്രം സർക്കാരിന് ബിസിസിഐ. സാമ്പത്തികമായി ഒരു സ്വതന്ത്ര സ്ഥാപനമായിട്ടാണ് ബിസിസഐ പ്രവർത്തിക്കുന്നത്. സർക്കാരിൽ നിന്നും ഒരു വരുമാനവും ലഭിക്കുന്നില്ല, ബോർഡിൻ്റെ വരുമാനം മാധ്യമ അവകാശങ്ങൾ, സ്പോൺസഡർഷിപ്പുകൾ, ടിക്കറ്റ് വിൽപന തുടങ്ങിയവയിൽ നിന്നുമാണെന്ന് സിഐസിയുടെ ഉത്തരവിൽ പറയുന്നു. എന്നാൽ ബോർഡിന് നിയമപരമായി ലഭിക്കുന്ന നികുതി ഇളവുകൾ സർക്കാരിൻ്റെ ധനസഹായമായി കണക്കാക്കാൻ സാധിക്കില്ല.

Central Information Commission  Says BCCI Is Not Under RTI. Because board is not Public Authority and Not Getting Any Fund From Govt. BCCI Is Just a Registered Private Society in Chennai Tamil Nadu CIC Clarified in Order Which Questions Recently.

Follow Us