Sanju Samson: സഞ്ജു സാംസണ്‍ ഇനി എന്തു ചെയ്യണം? എന്തിനോ വേണ്ടി തിളയ്ക്കുന്ന ബിസിസിഐ
Sanju Samson Ignored in ODI: സഞ്ജു സാംസണ്‍ ഏകദിന പരമ്പരയില്‍ വീണ്ടും തഴയപ്പെട്ടു. ബിസിസിഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ആരാധകര്‍ ഉന്നയിക്കുന്നത്

Sanju Samson
സഞ്ജു സാംസണിന്റെ ഏകദിന കരിയര്‍ അവസാനിച്ചോയെന്ന ആശങ്കയില്‍ ആരാധകര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും, താരത്തെ പതിവുപോലെ തഴഞ്ഞതില്‍ ആരാധകര്‍ കടുത്ത അതൃപ്തിയിലാണ്. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ ധൃതി കാണിച്ച ബിസിസിഐ സഞ്ജുവിനെ മാത്രം കണ്ടില്ലെന്ന് നടിച്ചു. ബിസിസിഐ ‘വൃത്തികെട്ട പൊളിറ്റിക്‌സ്’ കളിക്കുന്നുവെന്നാണ് വിമര്‍ശനം. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ പോലെയാണ് ബിസിസിഐ എന്നും ആരാധകര്‍ ആഞ്ഞടിച്ചു.
ഇന്ത്യ എയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത റുതുരാജ് ഗെയ്ക്‌വാദിനെയും, തിലക് വര്‍മയെയുമാണ് പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിനും, ശ്രേയസ് അയ്യര്‍ക്കും പകരമായി സ്‌ക്വാഡിലേക്ക് പരിഗണിച്ചത്. ഏകദിനത്തില്‍ ആറു മത്സരങ്ങള്‍ കളിച്ചിട്ടുള്ള റുതുരാജിന്റെ ശരാശരി വെറും 19.16 ആണ്. നാല് മത്സരങ്ങള്‍ കളിച്ചിട്ടുള്ള തിലകിന്റെ ശരാശരി 22.66. ഇവിടെയാണ് സഞ്ജുവിന്റെ അസാന്നിധ്യം ചോദ്യം ചെയ്യപ്പെടുന്നത്.
ഏകദിനത്തില്‍ 16 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സഞ്ജുവിന്റെ ശരാശരി 56.66 ആണ്. വെറും 16 മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളതെങ്കിലും മൂന്ന് അര്‍ധ സെഞ്ചുറിയും, ഒരു സെഞ്ചുറിയും ഉള്‍പ്പെടുന്നു. 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന പരമ്പരയിലാണ് സഞ്ജു അവസാനമായി ഏകദിനത്തില്‍ കളിച്ചത്. ഈ മത്സരത്തിലാണ് സഞ്ജുവിന്റെ കന്നി ഏകദിന സെഞ്ചുറി പിറന്നതും.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ നിര്‍ണായകമായ അവസാന പോരാട്ടത്തില്‍ സഞ്ജുവിന്റെ പ്രകടനമികവിലാണ് അന്ന് ഇന്ത്യ കിരീടം നേടിയത്. സഞ്ജുവായിരുന്നു കളിയിലെ താരവും. പിന്നീട് ഒരു ഏകദിന മത്സരത്തില്‍ പോലും സഞ്ജുവിന് അവസരം നല്‍കിയില്ലെന്നതാണ് വിരോധാഭാസം. ടീമില്‍ ഒഴിവുകള്‍ വരുമ്പോള്‍ പോലും സഞ്ജുവിനെ കണ്ടില്ലെന്ന് നടിക്കുന്നത് അനീതിയാണെന്നാണ് ആരാധകപക്ഷം.
Also Read: India vs South Africa: സഞ്ജു ഇല്ല, ഋതുരാജിന് ഇടം; ദക്ഷിണാഫ്രിക്കക്കെതിരെ കെഎൽ രാഹുൽ ക്യാപ്റ്റൻ
പരിക്കേറ്റ ഗില്ലിന് പകരം രാഹുലാണ് ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. സഞ്ജു അവസാനം കളിച്ച ഏകദിന പരമ്പരയിലും രാഹുലായിരുന്നു ക്യാപ്റ്റന്‍. ഋഷഭ് പന്തും, ധ്രുവ് ജൂറലുമാണ് സ്‌ക്വാഡിലെ മറ്റ് കീപ്പര്‍മാര്‍. ഇതില്‍ രാഹുലും പന്തും എല്ലാ മത്സരങ്ങളും കളിക്കും. ജൂറലിന് അവസരം കിട്ടാന്‍ സാധ്യതയില്ല.
രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്‌വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ഏകദിന സ്‌ക്വാഡിലെ മറ്റ് താരങ്ങള്‍.
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 30നാണ്. ഡിസംബര്‍ 3, 6 തീയതികളിലാണ് മറ്റ് മത്സരങ്ങള്‍. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ഡിസംബര്‍ ഒമ്പതിന് ആരംഭിക്കും. ടി20 സ്‌ക്വാഡിനെ പ്രഖ്യാപിച്ചിട്ടില്ല. ടി20 ടീമില്‍ സഞ്ജുവിന് ഇടമുണ്ടാകുമെന്നാണ് പ്രതീക്ഷ.
സഞ്ജുവിനെ തഴഞ്ഞതിനെ എക്‌സില്‍ വന്ന ചില വിമര്‍ശനങ്ങള്‍
– 14 Innings.
– 56.66 Average.
– 99.60 Strike Rate.Still no place for Sanju Samson in ODIs in the last 2 years.
He scored a Hundred & won Player of the match award in his last ODI in South Africa. 🇮🇳 pic.twitter.com/PI3SSxr2oY
— Johns. (@CricCrazyJohns) November 23, 2025
He gets limited opportunities and yet he does his maximum.
He plays every match as his last match. He deserves better.This is Sanju Samson for you.
Dirty politics by BCCI against him. pic.twitter.com/C96BhSMkm1
— Dhruv Thakur (@Dhruv_Thakur___) November 23, 2025