Blind Womens T20 World Cup 2025: ചരിത്രം കുറിച്ച ആ ബൗണ്ടറി; ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിൻ്റെ ദൃശ്യങ്ങൾ

India Blind Womens Winning Moments: അന്ധ വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ ജേതാക്കൾ. ഒരു ബൗണ്ടറിയിലൂടെയാണ് ഇന്ത്യ വിജയറൺ കുറിച്ചത്.

Blind Womens T20 World Cup 2025: ചരിത്രം കുറിച്ച ആ ബൗണ്ടറി; ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിൻ്റെ ദൃശ്യങ്ങൾ

ഇന്ത്യൻ വനിതാ അന്ധ ടീം

Published: 

24 Nov 2025 19:26 PM

പ്രഥമ അന്ധ വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയാണ് ജേതാക്കളായത്. നേപ്പാളിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ കിരീടനേട്ടം. ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസിലൊതുക്കിയ ഇന്ത്യ 12.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിരീടം നേടി.

കൊളംബോയിലെ പി സാര ഓവലിൽ വച്ച് നടന്ന മത്സരത്തിൽ ആധികാരികമായിരുന്നു ഇന്ത്യയുടെ വിജയം. കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയെ പുറത്താവാതെ 44 റൺസ് നേടിയ ഫുല സാറൻ വിജയത്തിലേക്ക് നയിച്ചു. ഫുല സാറൻ നേടിയ ഒരു ബൗണ്ടറിയിലൂടെയാണ് ഇന്ത്യ വിജയലക്ഷ്യം ഭേദിച്ചത്. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Also Read: Sanju Samson: സഞ്ജുവിനെ ഏകദിനത്തിൽ പരിഗണിക്കാത്തത് തെറ്റ്; വിമർശനവുമായി മുൻ താരങ്ങൾ

35 റൺസ് നേടി പുറത്താവാതെ നിന്ന സരിത ഖിമിരെയാണ് നേപ്പാളിനായി തിളങ്ങിയത്. ജമുന റാണിയും അനു കുമാരിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മൂന്ന് പേർ റണ്ണൗട്ടായി. മറുപടി ബാറ്റിംഗിൽ ദീപിക ടിസി, അനേഖ ദേവി എന്നിവർ വേഗം പുറത്തായെങ്കിലും 27 പന്തിൽ 42 റൺസ് നേടിയ കരുണ കെ, ഫുല സാറൻ എന്നിവർ ചേർന്ന് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചു.

വിജയനിമിഷം

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും