AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജുവിനെ ഏകദിനത്തിൽ പരിഗണിക്കാത്തത് തെറ്റ്; വിമർശനവുമായി മുൻ താരങ്ങൾ

Irfan Pathan And Anil Kumble For Sanju Samson: സഞ്ജു സാംസണെ വീണ്ടും തഴഞ്ഞതിൽ സെലക്ടർമാർക്കെതിരെ മുൻ താരങ്ങൾ. ഇർഫാൻ പത്താൻ, അനിൽ കുംബ്ലെ തുടങ്ങിയ താരങ്ങളാണ് സെലക്ടർമാർക്കെതിരെ വിമർശനമുയർത്തിയത്.

Sanju Samson: സഞ്ജുവിനെ ഏകദിനത്തിൽ പരിഗണിക്കാത്തത് തെറ്റ്; വിമർശനവുമായി മുൻ താരങ്ങൾ
സഞ്ജു സാംസൺImage Credit source: PTI
abdul-basith
Abdul Basith | Published: 24 Nov 2025 16:08 PM

മലയാളി താരം സഞ്ജു സാംസണെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ പരിഗണിക്കാത്തതിനെതിരെ മുൻ താരങ്ങൾ. മുൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയും മുൻ താരം ഇർഫാൻ പത്താനുമൊക്കെ ടീം മാനേജ്മെൻ്റിനെതിരെ വിമർശനവുമായി രംഗത്തുവന്നു. ദക്ഷിണാഫ്രിക്കക്കെതിരെ കെഎൽ രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുക.

“സഞ്ജു സാംസൺ ടീമിന് പുറത്തായി. അവൻ നന്നായി കളിക്കുകയായിരുന്നു. 50ന് മുകളിൽ ശരാശരിയുണ്ട്. ടീമിൽ സെറ്റായി വരികയായിരുന്നു. സ്ഥിരതയുടെ പേരിൽ അവൻ വിമർശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, സ്ഥിരതയോടെ കളിക്കാൻ തുടങ്ങിയപ്പോൾ അവന് ടി20 ടീമിലെ സ്ഥാനം നഷ്ടമായി. ഇപ്പോൾ ഏകദിനത്തിലും സഞ്ജുവിന് ഇടം ലഭിച്ചില്ല. ജുറേലുണ്ട്, രാഹുലുണ്ട്, പന്ത് തിരിച്ചുവന്നു. അപ്പോൾ സഞ്ജു പുറത്ത്. സഞ്ജു ഇനിയും അവസരങ്ങൾ അർഹിക്കുന്നുണ്ട്. സഞ്ജുവിനെ പൂർണമായും ഒഴിവാക്കിനിർത്തരുത്.”- തൻ്റെ യൂട്യൂബ് ചാനലിൽ ഇർഫാൻ പത്താൻ പറഞ്ഞു.

Also Read: Sanju Samson: സഞ്ജു സാംസൺ ഇനി എന്തു ചെയ്യണം? എന്തിനോ വേണ്ടി തിളയ്ക്കുന്ന ബിസിസിഐ

“സഞ്ജു സാംസണിൻ്റെ പേര് സ്ക്വാഡിൽ ഉണ്ടാവണമായിരുന്നു എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒന്നുരണ്ട് വർഷം മുൻപാണ് അവൻ അവസാനമായി ഏകദിനം കളിച്ചത്. ആ പരമ്പരയിൽ അവൻ സെഞ്ചുറിയടിച്ചു. രണ്ട് ഫോർമാറ്റുകളോ മൂന്ന് ഫോർമാറ്റുകളോ കളിക്കുമ്പോൾ ഫോം പരിഗണിക്കുന്നത് മൊത്തത്തിലാവും. അതായിരിക്കും സഞ്ജുവിൻ്റെ കാര്യത്തിൽ സംഭവിച്ചത്.”- കുംബ്ലെ പറഞ്ഞു.

ഏകദിനത്തിൽ മികച്ച റെക്കോർഡാണ് സഞ്ജുവിനുള്ളത്. 16 ഏകദിനങ്ങളിൽ 56 ശരാശരിയോടെ 510 റൺസ് നേടിയ താരത്തിന് മൂന്ന് ഫിഫ്റ്റിയും ഒരു സെഞ്ചുറിയുമുണ്ട്. 2023ൽ ദക്ഷിണാഫ്രിക്കക്കെതിരെ പാളിലാണ് സഞ്ജു അവസാനമായി ഏകദിനം കളിച്ചത്. മൂന്നാം നമ്പറിൽ കളിച്ച താരം 108 റൺസ് നേടിയിരുന്നു. ഈ കളി മാൻ ഓഫ് ദി മാച്ച് ആയും തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് ശേഷം ചാമ്പ്യൻസ് ട്രോഫിയിലും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല.