Arshdeep Singh: തിലകിനെതിരെ ആ വാക്ക് ഉപയോഗിച്ചത് വളരെ മോശം; അര്‍ഷ്ദീപ് സിങിനെ വിലക്കണം
Arshdeep Singh racism controversy: മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മയ്‌ക്കെതിരെ പഞ്ചാബ് കിങ്‌സ് പേസര്‍ അര്‍ഷ്ദീപ് സിങ് വംശീയാധിക്ഷേപം നടത്തിയെന്ന് ആരോപണം. തിലകിനെ അര്‍ഷ്ദീപ് നടത്തിയ 'അന്ധേരെ' പരാമര്‍ശമാണ് വിവാദമായത്. കറുപ്പ്, ഇരുട്ട് എന്നര്‍ത്ഥം വരുന്ന വാക്കാണിത്. തിലകിനെ നോക്കി അര്‍ഷ്ദീപ് ഈ വാക്ക് ഉപയോഗിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
Arshdeep-Tilak: മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മയ്‌ക്കെതിരെ പഞ്ചാബ് കിങ്‌സ് പേസര്‍ അര്‍ഷ്ദീപ് സിങ് വംശീയാധിക്ഷേപം നടത്തിയെന്ന് ആരോപണം. തിലകിനെ അര്‍ഷ്ദീപ് നടത്തിയ ‘അന്ധേരെ’ പരാമര്‍ശമാണ് വിവാദമായത്. കറുപ്പ്, ഇരുട്ട് എന്നര്‍ത്ഥം വരുന്ന വാക്കാണിത്. തിലകിനെ നോക്കി അര്‍ഷ്ദീപ് ഈ വാക്ക് ഉപയോഗിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അര്‍ഷ്ദീപ് നടത്തിയത് വംശീയാധിക്ഷേപമാണെന്നാണ് വിമര്‍ശനം. ഇരുതാരങ്ങളും അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണെങ്കിലും, ഇത്തരം പരാമര്‍ശങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ആരാധകര്‍ പറയുന്നു.
അര്‍ഷ്ദീപിനെ വിലക്കണം
തിലകിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ അര്‍ഷ്ദീപിനെ വിലക്കണമെന്നാവശ്യപ്പെട്ട് മുന്‍ താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ രംഗത്തെത്തി. അർഷ്ദീപിനെ ഐപിഎൽ 2026-ൽ നിന്ന് വിലക്കണമെന്നും ജോലി ചെയ്ത ദിവസങ്ങൾക്ക് മാത്രം ശമ്പളം നൽകുന്ന ‘പ്രോ റേറ്റ’ അടിസ്ഥാനത്തിൽ പ്രതിഫലം നൽകിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. താരങ്ങൾക്ക് ഏറ്റവും കൂടുതൽ വേദനിക്കുന്ന ഇടത്ത് തന്നെ അടിക്കണമെന്നും ലക്ഷ്മൺ ശിവരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
വീഡിയോ കാണാം
Honestly, this is ridiculous. Arshdeep singh is clearly mocking Tilak Varma in this video.
One day this kind of behaviour on social media is going to put him in a really tough spot. Yuzi Chahal is the perfect example of how quickly things can backfire. 😬 pic.twitter.com/FxB4EADF4E— Vipin Tiwari (@Vipintiwari952) May 14, 2026
മുംബൈ ഇന്ത്യന്‍സിന്റെ പ്രതികരണം
വളരെ കൗതുകകരമായ രീതിയിലാണ് മുംബൈ ഇന്ത്യൻസ് വിവാദങ്ങളോട് പ്രതികരിച്ചത്. തിലക് വർമ്മ പുരസ്കാരങ്ങളുമായി നിൽക്കുന്ന ഒരു വീഡിയോ പങ്കുവെച്ച മുംബൈ, “അന്ധേരാ തേരാ മൈനെ ലേ ലിയാ, മേരാ ഉജ്‌ലാ സിതാര തേരേ നാം കിയാ” (നിന്റെ ഇരുട്ട് ഞാൻ ഏറ്റെടുത്തു, എന്റെ തിളങ്ങുന്ന നക്ഷത്രം നിനക്കായി നൽകി) എന്ന ബോളിവുഡ് ഗാനമാണ് പശ്ചാത്തലത്തിൽ നൽകിയത്.
Also Read: Sanju Samson: വേറെയാരും വേണ്ട, ഇന്ത്യയുടെ ക്യാപ്റ്റനാകേണ്ടത് സഞ്ജുവെന്ന് രവി ശാസ്ത്രി
തിലകിന്റെ തകര്‍പ്പന്‍ പ്രകടനം
പഞ്ചാബിനെതിരായ മത്സരത്തില്‍ തിലക് വര്‍മ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് മുംബൈയ്ക്ക് ജയം സമ്മാനിച്ചത്. 201 റണ്‍സ് വിജയലക്ഷ്യം മുംബൈ ഒരു പന്തു ബാക്കി നില്‍ക്കെ മറികടന്നു. പുറത്താകാതെ 33 പന്തില്‍ 75 റണ്‍സാണ് നേടിയത്.
തനിക്ക് മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നത് ഇഷ്ടമാണെന്നും അന്താരാഷ്ട്ര മത്സരങ്ങളിലെ പരിചയം ഇതിന് സഹായിക്കുന്നുണ്ടെന്നും താരം മത്സരശേഷം പ്രതികരിച്ചു. പിച്ച് അല്പം സ്ലോ ആയിരുന്നിട്ടും സ്വന്തം കഴിവിൽ വിശ്വസിച്ച് കളിച്ചതാണ് വിജയത്തിന് പിന്നിലെന്ന് തിലക് വ്യക്തമാക്കി.
പഞ്ചാബിനെ സംബന്ധിച്ചിടത്തോളം ഇത് തുടർച്ചയായ അഞ്ചാം തോൽവിയാണ്. ഇതോടെ 13 പോയിന്റിൽ തുടരുന്ന പഞ്ചാബിന് പ്ലേ ഓഫ് സാധ്യതകൾ മങ്ങുകയാണ്. നിലവില്‍ പോയിന്റ് ടേബിളില്‍ പഞ്ചാബ് നാലാമതാണ്. 12 മത്സരങ്ങളില്‍ ആറു ജയം സ്വന്തമാക്കി. അഞ്ചെണ്ണത്തില്‍ തോറ്റു. 13 പോയിന്റാണ് പഞ്ചാബ് ഇതുവരെ സ്വന്തമാക്കിയത്. ഒമ്പതാമതുള്ള മുംബൈ ഇതിനകം പുറത്തായിരുന്നു. 12 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് മുംബൈയ്ക്ക് ജയിക്കാനായത്. എട്ടു മത്സരങ്ങളിലും തോറ്റു. എട്ട് പോയിന്റാണ് മുംബൈയ്ക്കുള്ളത്.
വ്യക്തിപരമായ കാരണങ്ങളാല്‍ സൂര്യകുമാര്‍ യാദവ് വിട്ടുനിന്നതിനാല്‍ ഇന്നലെ ജസ്പ്രീത് ബുംറയാണ് മുംബൈയെ നയിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മുംബൈയ്ക്ക് സാധിച്ചു. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ഇമ്പാക്ട് പ്ലയറായി കളിക്കാന്‍ പഞ്ചാബിന്റെ മലയാളി താരം വിഷ്ണു വിനോദിന് സാധിച്ചിരുന്നു.
English Summary
Arshdeep Singh faced backlash for a racial remark against Tilak Varma. Former spinner Laxman Sivaramakrishnan demanded a ban on the pacer. Despite the row, Tilak Varma smashed a brilliant 75-run knock. Mumbai Indians defeated Punjab Kings by six wickets in Dharamsala.